സ്വന്തം ലേഖകന്‍: ജപ്പാന്റെ അധീനതയിലുള്ള ദ്വീപുകളില്‍ ഒരെണ്ണം കാണാനില്ല! ഭൂപടത്തിലെ ഒരു തുണ്ട് കണ്ടെത്താന്‍ സര്‍വേ നടത്തുമെന്ന് സര്‍ക്കാര്‍. എസംബെ ഹനാകിത കൊജിമ എന്നറിയപ്പെടുന്ന ദ്വീപാണ് ഇപ്പോള്‍ സമുദ്രത്തില്‍ താഴ്ന്ന് പോയിരിക്കുന്നത്. ദ്വീപ് ഇല്ലാതായതിനെ കുറിച്ച് സര്‍വേ നടത്താനൊരുങ്ങുകയാണ് ജപ്പാന്‍. സമുദ്രം ഈ ദ്വീപിനെ അപ്പാടെ മുക്കിക്കളഞ്ഞതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 1987 ലാണ് ജപ്പാന്‍ തീരദേശ സേന …
സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങള്‍ കോപ്പിയടിക്കാരന്‍ എന്ന് വിളിച്ച അപ്പൂപ്പന്‍ തന്റെ മരുമകന്‍; ഒന്നാം റാങ്കുകാരിയായ മുത്തശ്ശി പറയുന്നു; വീഡിയോ. 96 ആം വയസില്‍ നൂറില്‍ 98 മാര്‍ക്കോടെ നാലാം ക്ലാസ് വിജയം നേടിയ കാര്‍ത്ത്യായനി മുത്തശ്ശി കേരളത്തിലെ മാധ്യമങ്ങളില്‍ മാത്രമല്ല ദേശീയ മാധ്യമങ്ങളിലും താരമായിരുന്നു. പരീക്ഷയെഴുതുന്ന മുത്തശ്ശിയുടെ ആദ്യ ചിത്രം വൈറലാവുന്നതിനൊപ്പം വൈറലായ ഒരാള്‍ …
സ്വന്തം ലേഖകന്‍: യുഎസില്‍ ഇരട്ട കൊലപാതക കേസിന്റെ വിധി നടപ്പാക്കിയത് 35 വര്‍ഷങ്ങള്‍ക്കു ശേഷം; പ്രതിയായ അമേരിക്കക്കാരന് വൈദ്യുത കസേരയില്‍ വധശിക്ഷ. രണ്ട് പേരെ വധിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട അമേരിക്കയിലെ ടെന്നസി സ്വദേശിക്ക് വൈദ്യുത കസേരയില്‍ ഇരുത്തി വധ ശിക്ഷ നടപ്പാക്കി. എഡ്മണ്ട് സകോര്‍സ്‌കി എന്ന 63 കാരനെയാണ് വ്യാഴാഴ്ച വധശിക്ഷയ്ക്ക് വിധേയമാക്കിയത്. മയക്കുമരുന്ന് നല്‍കാമെന്ന് …
സ്വന്തം ലേഖകന്‍: ‘ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്?’ എന്ന പുകവലി വിരുദ്ധ പരസ്യത്തിലെ കൊച്ചുപെണ്‍കുട്ടി ഇന്ന്! പുതിയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. അച്ഛന്റെ പുകവലിയില്‍ അസ്വസ്ഥയാകുന്ന ആ കുഞ്ഞ് ഇന്ന് ഇന്‍സ്റ്റാഗ്രാമില്‍ പതിനായിരത്തിലേറെ ആരാധകരുള്ള ഒരു സുന്ദരിയാണ്.ആ കുഞ്ഞു സുന്ദരിയുടെ പേരാണ് സിമ്രാന്‍ നടേക്കര്‍. തിരക്കുള്ള ഒരു മോഡല്‍ കൂടിയാണ് സിമ്രാന്‍ ഇപ്പോള്‍. പതിനേഴു വയസുള്ള …
സ്വന്തം ലേഖകന്‍: തന്നെ ഒരു നോക്കു കാണാനെത്തിയ അംഗപരിമിതിയുള്ള ആരാധകനുമായി സ്‌നേഹം പങ്കുവെച്ച് ധോണി; കാര്യവട്ടം സ്റ്റേഡിയത്തില്‍ നിന്നുള്ള വീഡിയോ വൈറലാകുന്നു. കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യ നേടിയ തകര്‍പ്പന്‍ വിജയത്തിനു പിന്നാലെയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണി ആരാധകരോട് കാണിക്കുന്ന സ്‌നേഹവും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായത്. ബുധന്‍, വ്യാഴം ദിവസങ്ങളിലായി തങ്ങളുടെ ഇഷ്ടതാരങ്ങളെ ഒരു നോക്കു …
സ്വന്തം ലേഖകന്‍: കൈകാലുകള്‍ ഇല്ലാതെ ജനിച്ചുവീഴുന്ന കുട്ടികള്‍; അത്ഭുത പ്രതിഭാസത്തിനു മുന്നില്‍ ഉത്തരം കിട്ടാതെ ഫ്രഞ്ച് പട്ടണം. ഫ്രാന്‍സിലെ എയിന്‍ പ്രവിശ്യയിലാണ് ഈ അപൂര്‍വ പ്രതിഭാസം. ആശങ്കപ്പെടുത്തുന്ന ഈ അവസ്ഥയെക്കുറിച്ച് അന്വേഷണം നടത്താനായി ഒരു പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിരിക്കുകയാണ് ഫ്രഞ്ച് സര്‍ക്കാര്‍. കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ എയാനില്‍ ജനിച്ച കുട്ടികളിലാണ് കൂടുതലായി ഈ അവസ്ഥ …
സ്വന്തം ലേഖകന്‍: ‘നൂറു കോടി തന്നാല്‍ നായയുമായി സെക്‌സ് ചെയ്യുമോ?’ ബോളിവുഡ് സംവിധായകന്‍ സാജിദ് ഖാനെതിരെ വീണ്ടും മീ ടൂ ആരോപണം. നടി ബിപാഷ ബസു, ദിയ മിര്‍സ തുടങ്ങിയ നാല് പേര്‍ സാജിദ് ഖാനെതിരേ നടത്തിയ മീ ടൂ ആരോപണങ്ങള്‍ക്ക് പിന്നാലെ ആരോപണവുമായി വന്നിരിക്കുകയാണ് നടി അഹാന കുമ്ര. ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ …
സ്വന്തം ലേഖകന്‍: വാട്‌സ്ആപ്പ് സ്റ്റാറ്റസിന്റെ ജനപ്രീതി കാശാക്കി മാറ്റാന്‍ ഉടമകളായ ഫേസ്ബുക്ക്; ഇനി വാട്‌സാപ്പ് സ്റ്റാറ്റസിലും പരസ്യം വരുന്നു. ലോകത്തെ ഏറ്റവും വലിയ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പിലും പരസ്യം വരുന്നു. വാട്‌സ്ആപ്പ് വൈസ് പ്രസിഡന്റ് ക്രിസ് ഡാനിയേല്‍സ് ആണ് ഇതു സംബന്ധിച്ച പ്രഖ്യാപനം കഴിഞ്ഞ ദിവസം നടത്തിയത്. ആപ്പിലെ സ്റ്റാറ്റസ് സെക്ഷനിലായിരിക്കും വിവിധ കമ്പനികളുടെ …
സ്വന്തം ലേഖകന്‍: ലെസ്റ്റര്‍ സിറ്റി ഉടമയുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ലെസ്റ്റര്‍ സിറ്റി ഉടമ വിച്ചെ ശ്രിവദാനപ്രഭ കഴിഞ്ഞ ഞായറാഴ്ച ലെസ്റ്ററിന്റെ മൈതാനത്തു വച്ച് വെസ്റ്റ് ഹാമുമായി നടന്ന മത്സരത്തിനു ശേഷം മടങ്ങുമ്പോഴാണ് ഹെലികോപ്ടര്‍ തകര്‍ന്നു വീണ് കൊല്ലപ്പെട്ടത്. മത്സരം കഴിഞ്ഞ് ഒരു മണിക്കൂറിനു ശേഷം മൈതാനമധ്യത്തു നിന്നും പറന്നുയര്‍ന്ന …
സ്വന്തം ലേഖകന്‍: തിരുവനന്തപുരം മണ്‍വിളയിലെ ഫാക്ടറിയില്‍ വന്‍ തീപിടുത്തം; ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഓക്‌സിജന്റെ അളവു കുറയാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രതാ നിര്‍ദേശം. മണ്‍വിളയില്‍ ഫാമിലി പ്ലാസ്റ്റിക്‌സിന്റെ ഫാക്ടറിയിലുണ്ടായ വന്‍ അഗ്‌നിബാധ നിയന്ത്രണവിധേയമാക്കി. ഏഴു മണിക്കൂറുകള്‍ നീണ്ടുനിന്ന തീപിടിത്തത്തില്‍ രണ്ട് കെട്ടിടങ്ങള്‍ പൂര്‍ണമായും കത്തിയമര്‍ന്നു. രണ്ടാമത്തെ കെട്ടിടത്തില്‍ ഇപ്പോഴും തീ കത്തുന്നുണ്ട്. ആളപായമില്ല. വിഷപ്പുക ശ്വസിച്ച് ബോധരഹിതരായ …