സ്വന്തം ലേഖകന്‍: 45കാരിയായ മലൈകയ്ക്ക് 33കാരനായ അര്‍ജുന്‍ കപൂര്‍ വരന്‍; അടുത്ത താരവിവാഹത്തിന് ഒരുങ്ങി ബോളിവുഡ്. അര്‍ജുന്‍ കപൂറും മല്ലിക അറോറയും പ്രണയത്തിലാണെന്ന് നേരത്തെ സിനിമ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇരുവരും വിവാഹിതരാകാന്‍ പോകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഫിലിം ഫെയര്‍ മാസികയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അര്‍ബാസ് ഖാനുമായി മലൈക നേരത്തെ വിവാഹമോചിതയായിരുന്നു. 45കാരിയായ മലൈക …
സ്വന്തം ലേഖകന്‍: ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ല; അര്‍ജുനെതിരായ മീ റ്റൂ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ശ്രുതി ഹരിഹരന്‍; വീഡിയോ കാണാം. ശ്രുതി ഹരിഹരന്‍. ശ്രുതി അര്‍ജുനെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചതിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടക ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ യോഗം വിളിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ശ്രുതിയുടെ പ്രതികരണം. ഒത്തു തീര്‍പ്പിന് താന്‍ തയ്യാറല്ലെന്നും കൂടുതല്‍ വിവരങ്ങള്‍ യോഗം ചേര്‍ന്നതിന് ശേഷം പുറത്ത് പറയാമെന്നും …
സ്വന്തം ലേഖകന്‍: മാപ്പു പറഞ്ഞിട്ടും രക്ഷയില്ല; മുഖ്യമന്ത്രിയെ ജാതിപ്പേര് പറഞ്ഞു അധിക്ഷേപിച്ച സ്ത്രീ അറസ്റ്റില്‍. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടന്ന സമരത്തിനിടെ മുഖ്യമന്ത്രിയെ ജാതി പറഞ്ഞു തെറി വിളിച്ച ആറന്മുള ചെറുകോല്‍ സ്വദേശിനി മണിയമ്മ അറസ്റ്റിലായി. എസ്.എന്‍.ഡി.പി. യോഗം ഭാരവാഹിയായ വി.സുനില്‍കുമാര്‍ നല്‍കിയ പരാതിയിലാണ് ആറന്മുള പൊലീസ് മണിയമ്മയെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട ചെറുകോല്‍ പഞ്ചായത്തില്‍ …
സ്വന്തം ലേഖകന്‍: ശബരിമല; വിധി പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് ഹൈക്കോടതി; പുരുഷനുള്ള അവകാശം സ്ത്രീകള്‍ക്കുമുണ്ടെന്നാണ് എല്‍ഡിഎഫ് നിലപാടെന്ന് മുഖ്യമന്ത്രി; സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തവരുടെ എണ്ണം 1407 ആയി. സുപ്രീംകോടതിയുടെ വിധി രാജ്യത്തെ നിയമമാണെന്ന് ഹൈക്കോടതി. സുപ്രീംകോടതി പ്രഖ്യാപിക്കുന്ന നിയമതത്ത്വം അനുസരിക്കാനും പാലിക്കാനും രാജ്യത്തെ എല്ലാ സിവില്‍, ജുഡീഷ്യല്‍ അധികാരികളും ബാധ്യസ്ഥരാണ്. ഭരണഘടനയുടെ 141, …
സ്വന്തം ലേഖകന്‍: ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനമായി 600 കാറുകള്‍ നല്‍കി സൂറത്തിലെ വജ്ര വ്യാപാരി. ജീവനക്കാര്‍ക്കായി ദീപാവലിക്ക് വമ്പന്‍സമ്മാനങ്ങള്‍ ഒരുക്കി വാര്‍ത്ത സൃഷ്ടിക്കുന്ന വജ്രവ്യാപാരി സാവ്ജി ധൊലാക്കിയ ഇത്തവണ 600 കാറുകളാണ് തന്റെ സ്ഥാപനമായ ഹരികൃഷ്ണ എക്‌സ്‌പോര്‍ട്‌സ് ജീവനക്കാര്‍ക്ക് സമ്മാനിച്ചത്. കാര്‍ വേണ്ടാത്തവര്‍ക്ക് ബാങ്കില്‍ സ്ഥിരനിക്ഷേപത്തിന്റെ രേഖകളും നല്‍കി. മികച്ച പ്രകടനം കാഴ്ചവെച്ച 1700 ജീവനക്കാരെയാണ് …
സ്വന്തം ലേഖകന്‍: ‘അയ്യപ്പന്‍ ബ്രഹ്മചാരിയാണ്, അയ്യപ്പന് അക്കാര്യത്തില്‍ സംശയമില്ല, ഞങ്ങള്‍ക്കും അക്കാര്യത്തില്‍ സംശയമില്ല, സംശയമുള്ളവരാണ് വീട്ടിലിരിക്കേണ്ടത്,’ വൈറലായി തമിഴ്‌നാട്ടില്‍ നിന്നൊരു മ്യൂസിക് വീഡിയോ. ശബരിമല യുവതി പ്രവേശനത്തെ ആസ്പദമാക്കിയുള്ള മ്യൂസിക് വീഡിയോ നാല് യുവതികള്‍ ചേര്‍ന്ന് ചുവട് വച്ച് പാട്ട് പാടുന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. വീഡിയോ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കം തന്നെ വൈറലായി. തമിഴിലാണ് പാട്ടിന്റെ വരികള്‍. …
സ്വന്തം ലേഖകന്‍: മണ്ഡലകാലത്ത് സുരക്ഷാ ജോലിക്കായി അയ്യായിരം പൊലീസുകാര്‍; സന്നിധാനത്തും പരിസരങ്ങളിലും കൂടുതല്‍ ക്യാമറകള്‍; ദര്‍ശനത്തിന് ഓണ്‍ലൈന്‍ സമ്പ്രദായം ഏര്‍പ്പെടുത്തും. ശബരിമലയില്‍ മണ്ഡലമകര വിളക്ക് സീസണില്‍ സുരക്ഷാ ജോലിക്കായി അയ്യായിരം പൊലീസുകാരെ നിയോഗിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികള്‍ പോലീസ് ആസ്ഥാനത്ത് ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. അടിയന്തരഘട്ടങ്ങള്‍ …
സ്വന്തം ലേഖകന്‍: ഇത്തിഹാദ് വിമാനത്തില്‍ ഇന്‍ഡൊനീഷ്യന്‍ യുവതിക്ക് സുഖപ്രസവം; വിമാനം അടിയന്തിരമായി മുംബൈയില്‍ ഇറക്കി. അബുദാബിയില്‍ നിന്ന് ജക്കാര്‍ത്തയിലേക്ക് പറക്കുകയായിരുന്ന ഇത്തിഹാദ് എയര്‍വേസിന്റെ വിമാനമാണ് ഇതുമൂലം മുംബൈയില്‍ ഇറക്കേണ്ടിവന്നത്. വിമാനം അറബിക്കടലിന് മുകളിലൂടെ പറക്കുന്നതിനിടയിലാണ് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഉടന്‍തന്നെ പൈലറ്റ് മുംബൈ വിമാനത്താവളവുമായി ബന്ധപ്പെടുകയായിരുന്നു. അത്യാവശ്യമായി വിമാനം മുംബൈയില്‍ ഇറക്കേണ്ട ആവശ്യമുണ്ടെന്ന അദ്ദേഹത്തിന്റെ …
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ സ്വന്തം എഞ്ചിനില്ലാത്ത ഹൈസ്പീഡ് ട്രെയിന്‍ അടുത്തയാഴ്ച്ച പരീക്ഷണ ഓട്ടത്തിന്. ഇന്ത്യയില്‍ നിര്‍മ്മിച്ച എഞ്ചിന്‍രഹിത സെമിഹൈ സ്പീഡ് ട്രെയിന്‍ ‘ട്രെയിന്‍ 18’ അടുത്ത മാസം മുതല്‍ ട്രയല്‍ റണ്‍ ആരംഭിക്കുമെന്ന് റെയില്‍വേ അറിയിച്ചു. പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഇവ ഉടന്‍ തന്നെ സര്‍വ്വീസ് ആരംഭിക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. മെട്രോ ട്രെയിനുകള്‍ക്ക് …
സ്വന്തം ലേഖകന്‍: ലോകത്ത് ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ വാരിക്കൂട്ടിയ പോലീസ് പേജ് എന്ന റെക്കോര്‍ഡ് കേരള പൊലീസ് ഫേസ്ബുക്ക് പേജിന്; മലയാളികള്‍ക്ക് നന്ദി പറഞ്ഞ് കേരള പൊലീസ്. ന്യൂയോര്‍ക്ക്,ദുബായ് പൊലീസ് ഫേസ്ബുക്ക് പേജുകളുടെ റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞുകൊണ്ടാണ് കേരള പൊലീസ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ട്രോളുകളന്മാരുടെ പാത പിന്തുടര്‍ന്നാണ് കേരള പൊലീസ് പേജ് കുതിപ്പ് നടത്തിയത്. ബെംഗളൂരു …