1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 25, 2018

സ്വന്തം ലേഖകന്‍: ഇത്തിഹാദ് വിമാനത്തില്‍ ഇന്‍ഡൊനീഷ്യന്‍ യുവതിക്ക് സുഖപ്രസവം; വിമാനം അടിയന്തിരമായി മുംബൈയില്‍ ഇറക്കി. അബുദാബിയില്‍ നിന്ന് ജക്കാര്‍ത്തയിലേക്ക് പറക്കുകയായിരുന്ന ഇത്തിഹാദ് എയര്‍വേസിന്റെ വിമാനമാണ് ഇതുമൂലം മുംബൈയില്‍ ഇറക്കേണ്ടിവന്നത്. വിമാനം അറബിക്കടലിന് മുകളിലൂടെ പറക്കുന്നതിനിടയിലാണ് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

ഉടന്‍തന്നെ പൈലറ്റ് മുംബൈ വിമാനത്താവളവുമായി ബന്ധപ്പെടുകയായിരുന്നു. അത്യാവശ്യമായി വിമാനം മുംബൈയില്‍ ഇറക്കേണ്ട ആവശ്യമുണ്ടെന്ന അദ്ദേഹത്തിന്റെ അഭ്യര്‍ഥനപ്രകാരം വിമാനത്താവള അധികാരികള്‍ അതിന് അനുമതി നല്‍കി. വിമാനത്താവളത്തിലെ ഡോക്ടര്‍മാര്‍ അമ്മയെയും കുഞ്ഞിനെയും പരിശോധിച്ചശേഷം നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് ഇവരെ മാറ്റി.

മറുപിള്ള നീക്കം ചെയ്യേണ്ടതുണ്ടായിരുന്നതിനാല്‍ ഇരുവരെയും ഉടന്‍തന്നെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റിയശേഷം ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. വിമാനംവഴി തിരിച്ചുവിടേണ്ടി വന്നതിനാല്‍ രണ്ടു മണിക്കൂര്‍ വൈകിയാണ് ജക്കാര്‍ത്തയില്‍ എത്താനായത്.

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.