1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 25, 2018

സ്വന്തം ലേഖകന്‍: ലോകത്ത് ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ വാരിക്കൂട്ടിയ പോലീസ് പേജ് എന്ന റെക്കോര്‍ഡ് കേരള പൊലീസ് ഫേസ്ബുക്ക് പേജിന്; മലയാളികള്‍ക്ക് നന്ദി പറഞ്ഞ് കേരള പൊലീസ്. ന്യൂയോര്‍ക്ക്,ദുബായ് പൊലീസ് ഫേസ്ബുക്ക് പേജുകളുടെ റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞുകൊണ്ടാണ് കേരള പൊലീസ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

ട്രോളുകളന്മാരുടെ പാത പിന്തുടര്‍ന്നാണ് കേരള പൊലീസ് പേജ് കുതിപ്പ് നടത്തിയത്. ബെംഗളൂരു സിറ്റി പൊലീസിന്റെ 6.46 ലക്ഷം ലൈക്കുകളെ മറികടന്ന് കേരള പൊലീസ് രാജ്യത്തെ ഒന്നാമനായി മാറി. രാജ്യാന്തര തലത്തില്‍ ന്യൂയോര്‍ക്ക് പൊലീസിന്റെ 7.89 ലക്ഷം ലൈക്കുകളേയും ദുബായ് പൊലീസിന്റെ 6.05 ലക്ഷം ലൈക്കുകളേയും മറികടന്ന് 8.19 ലക്ഷം ലൈക്കുകളാണു കേരള പൊലീസ് വാരിക്കൂട്ടിയിരിക്കുന്നത്.

‘രാജ്യത്തെ ഏറ്റവും പ്രചാരമുള്ള ‘പോലീസ് ഫേസ്ബുക്ക് പേജ്’ എന്ന നേട്ടം കൈവരിച്ച കേരള പോലീസ് ഫേസ്ബുക്ക് പേജ് ലോക നെറുകയിലേയ്ക്ക് കുതിക്കുകയാണ്…,’ ഫേസ്ബുക്ക് മലയാളികള്‍ക്ക് നന്ദി അറിയിച്ചു കൊണ്ട് കേരള പൊലീസ് ഫേസ്ബുക്ക് പേജില്‍ സന്തോഷം പങ്കുവെച്ചു.

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.