1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 27, 2018

സ്വന്തം ലേഖകന്‍: ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ല; അര്‍ജുനെതിരായ മീ റ്റൂ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ശ്രുതി ഹരിഹരന്‍; വീഡിയോ കാണാം. ശ്രുതി ഹരിഹരന്‍. ശ്രുതി അര്‍ജുനെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചതിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടക ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ യോഗം വിളിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ശ്രുതിയുടെ പ്രതികരണം.

ഒത്തു തീര്‍പ്പിന് താന്‍ തയ്യാറല്ലെന്നും കൂടുതല്‍ വിവരങ്ങള്‍ യോഗം ചേര്‍ന്നതിന് ശേഷം പുറത്ത് പറയാമെന്നും ശ്രുതി വ്യക്തമാക്കി. അര്‍ജുനെതിരേ താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ശ്രുതി പറഞ്ഞു. അതേ സമയം ശ്രുതിക്കെതിരേ അര്‍ജുന്‍ അഞ്ച് കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കിയിട്ടുണ്ട്. ബെംഗളൂരൂ സിറ്റി സിവിന്‍ കോര്‍ട്ടില്‍ അര്‍ജുന് വേണ്ടി അനന്തിരവന്‍ ധ്രുവ് സര്‍ജയാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

സിനിമാ സെറ്റില്‍ വച്ച് അര്‍ജുന്‍ ശ്രുതിയോട് മോശമായി പെരുമാറി എന്നായിരുന്നു ആരോപണം. നിബുണന്‍ എന്ന കന്നട സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു സംഭവം. ആരോപണങ്ങളില്‍ ഞാന്‍ ദുഃഖിതനാണ്. ഒരിക്കല്‍ പോലും ഞാനൊരു സ്ത്രീയെ മോശം ഉദ്ദേശം വച്ച് തൊട്ടിട്ടില്ല. മീ ടൂ മൂവ്‌മെന്റിനോട് എനിക്ക് ബഹുമാനമുണ്ട്. എന്നാല്‍ അത് ദുരുപയോഗം ചെയ്യരുത്. നീതി അര്‍ഹിക്കുന്നവര്‍ക്ക് അത് ലഭിക്കണം. എന്നാല്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ അതിന് വിലയില്ലാതാകും അര്‍ജുന്‍ പറഞ്ഞു.

ശ്രുതിക്ക് പിന്തുണയുമായി നടന്‍ പ്രകാശ് രാജ്, നടി ശ്രദ്ധാ ശ്രീനാഥ് എന്നിവര്‍ രംഗത്തെത്തിയിട്ടുണ്ട്. അര്‍ജുന്‍ സിനിമയിലെ വലിയ താരമായിരിക്കാം. എന്നാല്‍ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ശ്രുതി അനുഭവിച്ച വേദനയും നിസ്സഹായാവസ്ഥയും നമുക്ക് തിരിച്ചറിയാന്‍ സാധിക്കണം. അര്‍ജുന്‍ ആരോപണങ്ങള്‍ നിഷേധിച്ചാലും ആ ദിവസം ശ്രുതി അനുഭവിച്ച വേദനയ്ക്ക് അദ്ദേഹം മാപ്പു പറഞ്ഞാല്‍ അത് നന്നായിരിക്കുംപ്രകാശ് രാജ് ട്വീറ്റ് ചെയ്തു.

എന്നാല്‍ അര്‍ജുനെ പിന്തുണച്ച് സംവിധായകന്‍ അരുണ്‍ വൈദ്യനാഥന്‍ രംഗത്തുവന്നു. അര്‍ജുന്‍ ശ്രുതിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും അദ്ദേഹം മാന്യമായി എല്ലാവരോടും ഇടപഴകുന്ന വ്യക്തിയാണെന്നും അരുണ്‍ പറയുന്നു. കൂടുതല്‍ ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്ന രംഗങ്ങള്‍ താന്‍ ഉള്‍പ്പെടുത്തിയപ്പോള്‍ അര്‍ജുന്‍ അത് മാറ്റിയെഴുതണമെന്ന് ആവശ്യപ്പെട്ടതായും അരുണ്‍ വ്യക്തമാക്കി.

 

 

 

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.