1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 2, 2018

സ്വന്തം ലേഖകന്‍: കൈകാലുകള്‍ ഇല്ലാതെ ജനിച്ചുവീഴുന്ന കുട്ടികള്‍; അത്ഭുത പ്രതിഭാസത്തിനു മുന്നില്‍ ഉത്തരം കിട്ടാതെ ഫ്രഞ്ച് പട്ടണം. ഫ്രാന്‍സിലെ എയിന്‍ പ്രവിശ്യയിലാണ് ഈ അപൂര്‍വ പ്രതിഭാസം. ആശങ്കപ്പെടുത്തുന്ന ഈ അവസ്ഥയെക്കുറിച്ച് അന്വേഷണം നടത്താനായി ഒരു പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിരിക്കുകയാണ് ഫ്രഞ്ച് സര്‍ക്കാര്‍. കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ എയാനില്‍ ജനിച്ച കുട്ടികളിലാണ് കൂടുതലായി ഈ അവസ്ഥ കൂടുതലും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഒരു ഡസനിലധികം കുട്ടികളാണ് ഇവിടെ ഒന്നുകില്‍ കൈയോ അല്ലെങ്കില്‍ കാലോ ഇല്ലാത്ത നിലയില്‍ ജനിച്ചത്. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ അന്വേഷണ സംഘത്തെ നിയോഗിച്ചത്. എന്തു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് കണ്ടുപിടിക്കുന്നതില്‍ രാജ്യത്തെ ആരോഗ്യവിദഗ്ധര്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.

ഈ വിഷയത്തില്‍ അന്വേഷണ സംഘത്തിന്റെ ആദ്യത്തെ ഫലം ജനുവരിയില്‍ വരുമെന്ന് ഫ്രഞ്ച് ആരോഗ്യമന്ത്രി അറിയിച്ചു. കൂടുതല്‍ വിശദമായ പഠനറിപ്പോര്‍ട്ട് വേനല്‍കാലത്തോടെയാകും പുറത്തുവരിക. ഗര്‍ഭകാലത്ത് ഭ്രൂണത്തിന്റെ കൈകളുടെ ഭാഗം വളരാതിരിക്കുന്ന അവസ്ഥയാണ് ഇതെന്ന് ആരോഗ്യരംഗത്ത് ഉള്ളവര്‍ പറയുന്നു. കൂടാതെ കൈത്തണ്ടയും വിരലുകളും ഇല്ലാതെയും കുട്ടികള്‍ ജനിക്കുന്നുണ്ട്.

സ്വിസ് അതിര്‍ത്തിക്ക് ഏറെ അകലെയല്ലാത്ത എയിനിലെ ഗ്രാമപ്രദേശങ്ങളിലും ബ്രിട്ടനി, ലോറിഅറ്റ്‌ലാന്റിക്ക് ഭാഗങ്ങളിലുമാണ് ഈ അവസ്ഥ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. എയിനിലെ 11 കിലോമിറ്റര്‍ ചുറ്റവിലുള്ള ഡ്രൂലറ്റ് ഗ്രാമത്തിലാണ് അംഗവൈകല്യമുള്ള കുട്ടികള്‍ കൂടുതലായി ജനിക്കുന്നത്. ഈ മേഖലയില്‍ ഉപയോഗിക്കുന്ന കീടനാശിനികളെക്കുറിച്ചും പഠനം നടക്കുന്നുണ്ട്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.