1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 2, 2018

സ്വന്തം ലേഖകന്‍: തന്നെ ഒരു നോക്കു കാണാനെത്തിയ അംഗപരിമിതിയുള്ള ആരാധകനുമായി സ്‌നേഹം പങ്കുവെച്ച് ധോണി; കാര്യവട്ടം സ്റ്റേഡിയത്തില്‍ നിന്നുള്ള വീഡിയോ വൈറലാകുന്നു. കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യ നേടിയ തകര്‍പ്പന്‍ വിജയത്തിനു പിന്നാലെയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണി ആരാധകരോട് കാണിക്കുന്ന സ്‌നേഹവും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായത്.

ബുധന്‍, വ്യാഴം ദിവസങ്ങളിലായി തങ്ങളുടെ ഇഷ്ടതാരങ്ങളെ ഒരു നോക്കു കാണുന്നതിന് നിരവധി മലയാളി ആരാധകരാണ് കാര്യവട്ടം സ്റ്റേഡിയത്തിലെത്തിയത്. തിരക്കിനിടയില്‍ തന്നെ കാണാന്‍ കൊതിച്ചെത്തിയ ആരാധകന്‍ കാത്തിരിക്കുന്നുവെന്ന് അറിഞ്ഞ ധോണി നേരെ അങ്ങോട്ട് നടന്നു ചെന്നു. ശാരീരിക വെല്ലുവിളി നേരിടുന്ന ആരാധകനോട് അല്‍പനേരം സംസാരിച്ച ധോണി, ഒപ്പം നിന്ന് ചിത്രങ്ങള്‍ എടുത്ത ശേഷം ഓട്ടോഗ്രാഫും നല്‍കിയാണു മടങ്ങിയത്. സംഭവത്തിന്റെ വിഡിയോയും പുറത്തുവന്നു.

മത്സരത്തില്‍ വിന്‍ഡീസിനെതിരെ 105 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 14.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഇതോടെ അഞ്ച് ഏകദിനങ്ങളുള്ള പരമ്പര ഇന്ത്യ സ്വന്തമാക്കി. രോഹിത് ശര്‍മ അര്‍ധസെഞ്ചുറി നേടി. ഏകദിനത്തില്‍ 200 സിക്‌സറുകള്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍താരമെന്ന റെക്കോര്‍ഡും രോഹിത് ശര്‍മ സ്വന്തമാക്കി. വിരാട് കോഹ്!ലി 33 റണ്‍സെടുത്തു. ആറ് റണ്‍െസടുത്ത ശിഖര്‍ ധവാന്റെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്കു നഷ്ടമായത്.

 

 

 

 

 

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.