1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 3, 2018

സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങള്‍ കോപ്പിയടിക്കാരന്‍ എന്ന് വിളിച്ച അപ്പൂപ്പന്‍ തന്റെ മരുമകന്‍; ഒന്നാം റാങ്കുകാരിയായ മുത്തശ്ശി പറയുന്നു; വീഡിയോ. 96 ആം വയസില്‍ നൂറില്‍ 98 മാര്‍ക്കോടെ നാലാം ക്ലാസ് വിജയം നേടിയ കാര്‍ത്ത്യായനി മുത്തശ്ശി കേരളത്തിലെ മാധ്യമങ്ങളില്‍ മാത്രമല്ല ദേശീയ മാധ്യമങ്ങളിലും താരമായിരുന്നു.

പരീക്ഷയെഴുതുന്ന മുത്തശ്ശിയുടെ ആദ്യ ചിത്രം വൈറലാവുന്നതിനൊപ്പം വൈറലായ ഒരാള്‍ കൂടിയുണ്ട്. മുത്തശ്ശിയുടെ പരീക്ഷ പേപ്പര്‍ നോക്കി എഴുതുന്ന അപ്പൂപ്പന്‍. നൂറില്‍ 98 മാര്‍ക്കോടെ മുത്തശ്ശി പാസായപ്പോള്‍ നോക്കിയെഴുതിയ ഹരിപ്പാട് സ്വദേശി രാമചന്ദ്രന്‍ പിള്ളയ്ക്ക് ലഭിച്ച മാര്‍ക്കറിയാനും മാധ്യമങ്ങള്‍ക്ക് തിടുക്കമായിരുന്നു. നൂറില്‍ 88 മാര്‍ക്കാണ് രാമചന്ദ്രന് ലഭിച്ചത്. കോപ്പിയടച്ചിട്ടും മത്തശ്ശിയ്‌ക്കൊപ്പം എത്താന്‍ അപ്പൂപ്പനായില്ല എന്ന പരിഹാസത്തോടെ രാമചന്ദ്രനെ കുറിച്ചുള്ള വാര്‍ത്തകള്‍ ഇന്നലെ വന്നിരുന്നു.

മുത്തശ്ശിയുടെ പരീക്ഷ പേപ്പര്‍ നോക്കി എഴുതാന്‍ ശ്രമിക്കുന്ന വെറുമൊരു അപ്പൂപ്പനായിരുന്നു എന്നായിരുന്നു എല്ലാവരും ഇതുവരെ ചിന്തിച്ചത്. എന്നാല്‍ സംശയത്തിന് വിരാമമിട്ട് മുത്തശ്ശി തന്നെ രംഗത്തേക്ക് വന്നിരിക്കുകയാണ്. ആരാണ് അമ്മൂമ്മേ അടുത്തിരുന്ന് പരീക്ഷയെഴുതിയ ആ അപ്പൂപ്പന്‍ എന്നായിരുന്നു ചോദ്യം. ചിരിച്ചു കൊണ്ട് കാര്‍ത്യായനി അതിന് ഉത്തരം നല്‍കി. ‘അപ്പൂപ്പനോ, അവന്‍ അപ്പൂപ്പനൊന്നുമല്ല. എന്റെ മരുമകനാ,’ എന്നായിരുന്നു കാര്‍ത്യായനിയമ്മയുടെ മറുപടി.

 

 

 

 

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.