സ്വന്തം ലേഖകന്‍: ഇന്റര്‍നെറ്റിലെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ കൈയ്യോടെ പിടികൂടാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആയുധമാക്കി ഗൂഗിള്‍. നിര്‍മിത ബുദ്ധിയുപയോഗിച്ച് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന സൈറ്റുകള്‍ കണ്ടെത്താനാണ് ഗൂഗിള്‍ ഒരുങ്ങുന്നത്. കുട്ടികള്‍ക്കെതിരായ ഉള്ളടക്കങ്ങള്‍ കണ്ടെത്തി പ്രതിരോധിക്കാനാണ് ഗൂഗിള്‍ നിര്‍മിത ബുദ്ധിയുടെ സഹായം തേടുന്നത്. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുന്നത് സങ്കല്‍പ്പിക്കാവുന്നതില്‍ ഏറ്റവും മോശമായ …
സ്വന്തം ലേഖകന്‍: രാജ്യത്ത് പുതുതായി 100 വിമാനത്താവളങ്ങള്‍ നിര്‍മിക്കാന്‍ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. ഏകദേശം 4.2 ലക്ഷം കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നതെന്ന് സിവില്‍ വ്യോമയാന മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ അടുത്ത പത്തു മുതല്‍ പതിനഞ്ച് വരെ വര്‍ഷത്തിനുള്ളിലാവും നിര്‍മാണം. ഇന്ത്യയുടെ വ്യോമഗതാഗത മേഖലയുടെ കുതിപ്പ് പരിഗണിച്ചാണ് കേന്ദ്രത്തിന്റെ നടപടി. അടുത്ത പത്തു …
സ്വന്തം ലേഖകന്‍: പാക് പതാക പതിപ്പിച്ച തൊപ്പിയിട്ട് ഇന്ത്യന്‍ ഗാനത്തിനൊപ്പം ചുണ്ടനക്കി; പാക് യുവതിയ്‌ക്കെതിരെ നടപടി. പാകിസ്താന്റെ പതാകയുടെ ചിത്രം പതിപ്പിച്ച തൊപ്പി ധരിച്ചുകൊണ്ട് ഇന്ത്യന്‍ ഗാനത്തിനൊപ്പം ചുണ്ടനക്കിയത് പെരുമാറ്റച്ചട്ടലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പാകിസ്താന്‍ എയര്‍ പോര്‍ട്ട് സുരക്ഷാ സേന യുവതിക്കെതിരെ നടപടിയെടുത്തത്. സിലാകോട് വിമാനത്താവള ജീവനക്കാരിയായ ഇരുപത്തഞ്ചുകാരിക്കെതിരെയാണ് നടപടിയെടുത്തത്. യുവതി ഇന്ത്യന്‍ ഗാനത്തിനൊപ്പം ചുണ്ടനക്കുന്നതിന്റെ …
സ്വന്തം ലേഖകന്‍: ഈ വര്‍ഷം പ്രളയദുരിതത്തില്‍ രാജ്യത്ത് മരിച്ചവരുടെ മൂന്നിലൊന്നും കേരളത്തില്‍; 54.11 ലക്ഷം പേരെ മഹാപ്രളയം ബാധിച്ചു. രാജ്യത്ത് ആകെ മരിച്ചതില്‍ മൂന്നില്‍ ഒന്നും കേരളത്തില്‍ നിന്നാണ് എന്നതാണ് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. രാജ്യത്ത് ആകെ 1400 പേരാണ് പ്രളയദുരിതങ്ങളില്‍ മരിച്ചത്. ഇതില്‍ 488 പേര്‍ കേരളത്തിലാണ് എന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക് …
സ്വന്തം ലേഖകന്‍: സച്ചിന്റെ റെക്കോര്‍ഡുകള്‍ക്ക് ഭീഷണിയായി ഇനി കുക്കില്ല; വിരമിക്കല്‍ പ്രഖ്യാപനവുമായി ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം അലിസ്റ്റര്‍ കുക്ക്. ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ടെസ്‌റ്റോടെയാണ് കുക്ക് പാഡഴിക്കുന്നത്. നിലവില്‍ ടെസ്റ്റ് കളിക്കുന്ന താരങ്ങളില്‍ 10,000 റണ്‍സ് കടന്ന ഒരേയൊരു കളിക്കാരനാണ് കുക്ക്. സച്ചിന്റേത് ഉള്‍പ്പെടെ ടെസ്റ്റ് ക്രിക്കറ്റിലെ ഒട്ടേറെ ബാറ്റിംഗ് റെക്കോര്‍ഡുകള്‍ സ്വന്തം പേരിലാക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്ന താരമാണ് …
സ്വന്തം ലേഖകന്‍: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഭാഗ്യം വീണ്ടും മലയാളികള്‍ക്കൊപ്പം; 23 കോടി ആറ് മലയാളി കൂട്ടുകാര്‍ക്ക്. ആറ് സുഹൃത്തുക്കള്‍ ചേര്‍ന്നെടുത്ത കൂപ്പണിന് 1.2 കോടി ദിര്‍ഹം (ഏകദേശം 23 കോടി രൂപ) സമ്മാനമാണ് ലഭിച്ചത്. ദുബായ് ഗള്‍ഫ് ന്യൂസ് പത്രത്തിന്റെ പ്രിന്റിങ് വിഭാഗത്തില്‍ പ്രൊഡക്ഷന്‍ ഓഫീസറായി പ്രവര്‍ത്തിക്കുന്ന തൊടുപുഴ സ്വദേശി ജോര്‍ജ് മാത്യുവിനെയും …
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും വലിയ ഐക്യപ്രതിമയെന്ന ബഹുമതി സ്വന്തമാക്കാന്‍ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ; ഒക്ടോബര്‍ 31ന് പ്രധാനമന്ത്രി മോദി രാജ്യത്തിന് സമര്‍പ്പിക്കും. പ്രതിമ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ജന്മദിനമായ ഒക്ടോബര്‍ 31ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിക്കും. നര്‍മ്മദാ നദിയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്‌സമീപമുള്ള സാധുബേട് ദ്വീപിലാണ് ഐക്യപ്രതിമ സ്ഥാപിക്കുന്നത്. 2013ല്‍ നിര്‍മ്മാണം …
സ്വന്തം ലേഖകന്‍: കൂട്ടുകാരനേയും ഭാര്യയേയും ചായ സല്‍ക്കാരത്തിന് ക്ഷണിക്കുന്ന ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ കത്ത് ലേലത്തിന്; പൊന്നും വിലയ്ക്ക് കത്തു വാങ്ങാന്‍ തിരക്ക്. 18,000 ഡോളറാണ് ലേലത്തുക (12.7 ലക്ഷം രൂപ). അടിസ്ഥാന ലേലത്തുകയേക്കാള്‍ എത്ര കൂടുതല്‍ തുകയ്ക്കാണ് കത്ത് ലേലത്തിന് പോകുന്നതെന്നറിയാന്‍ സപ്തംബര്‍ 12 വരെ കാത്തിരിക്കേണ്ടി വരുമെന്ന്മാത്രം. സുഹൃത്തും സഹപ്രവര്‍ത്തകനുമായ ഡോ. ഹാന്‍സ് റീഷന്‍ബച്ചിനെയും …
സ്വന്തം ലേഖകന്‍: പതിനെട്ടാം ഏഷ്യന്‍ ഗെയിംസിന് ജക്കാര്‍ത്തയില്‍ സമാപനം; മെഡല്‍വേട്ടയില്‍ റെക്കോര്‍ഡിട്ട് ഇന്ത്യ. വര്‍ണശബളമായ സമാപന ചടങ്ങില്‍ വനിതാ ഹോക്കി ടീം നായിക റാണി രാംപാല്‍ ഇന്ത്യന്‍ പതാകയേന്തി. ഗെയിംസിന് മുമ്പ് ഭൂകമ്പം തകര്‍ത്തെറിഞ്ഞ ലമ്പോക്ക് ഗ്രാമത്തില്‍ നിന്ന് ഇന്തൊനീഷ്യന്‍ പ്രസിഡന്റ് ജോക്കോ വിദിഡോ കായികതാരങ്ങളെ അഭിസംഭോദന ചെയ്തു. മാര്‍ച്ച് പാസ്റ്റില്‍ വെള്ളിമെഡല്‍ നേടി ഹോക്കി …
സ്വന്തം ലേഖകന്‍: സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 43 ആയി; ആരോഗ്യമന്ത്രി അടിയന്തിര യോഗം വിളിച്ചു. എലിപ്പനി ബാധിച്ചെന്ന് സംശയിക്കുന്ന 10 പേര്‍കൂടി ഞായറാഴ്ച മരിച്ചു. ഇതില്‍ ഒരാളുടെ മരണം മാത്രമാണ് എലിപ്പനിബാധ മൂലമെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുള്ളത്. ഔദ്യോഗിക കണക്കുപ്രകാരം ഓഗസ്റ്റ് 20 മുതല്‍ എലിപ്പനി ബാധിച്ച് 43 പേര്‍ മരിച്ചു. കോഴിക്കോട് ജില്ലയില്‍ …