1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 4, 2018

സ്വന്തം ലേഖകന്‍: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഭാഗ്യം വീണ്ടും മലയാളികള്‍ക്കൊപ്പം; 23 കോടി ആറ് മലയാളി കൂട്ടുകാര്‍ക്ക്. ആറ് സുഹൃത്തുക്കള്‍ ചേര്‍ന്നെടുത്ത കൂപ്പണിന് 1.2 കോടി ദിര്‍ഹം (ഏകദേശം 23 കോടി രൂപ) സമ്മാനമാണ് ലഭിച്ചത്.

ദുബായ് ഗള്‍ഫ് ന്യൂസ് പത്രത്തിന്റെ പ്രിന്റിങ് വിഭാഗത്തില്‍ പ്രൊഡക്ഷന്‍ ഓഫീസറായി പ്രവര്‍ത്തിക്കുന്ന തൊടുപുഴ സ്വദേശി ജോര്‍ജ് മാത്യുവിനെയും സുഹൃത്തുക്കളെയുമാണ് ഇക്കുറി ഭാഗ്യം തേടിയെത്തിയത്. 175342 എന്ന കൂപ്പണിനാണ് തിങ്കളാഴ്ച അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ചത്.

യു.എ.ഇ.യിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ലിജോ (കോട്ടയം), കൃഷ്ണരാജ് (കോട്ടയ്ക്കല്‍), ദിലീപ് (എറണാകുളം), റിജേഷ് (മലപ്പുറം), സതീഷ് (തിരുവനന്തപുരം) എന്നിവരാണ് മറ്റ് ഭാഗ്യവാന്മാര്‍. കഴിഞ്ഞമാസം 30നാണ് ഓണ്‍ലൈന്‍ വഴി ഇവര്‍ അബുദാബി ബിഗ് ടിക്കറ്റ് കൂപ്പണെടുത്തത്.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.