1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്രളയ ദുരിതത്തില്‍ കൈമെയ് മറന്ന് സഹായിച്ച മത്സ്യത്തൊഴിലാളികളെ ആദരിക്കുമെന്ന് മുഖ്യമന്ത്രി
പ്രളയ ദുരിതത്തില്‍ കൈമെയ് മറന്ന് സഹായിച്ച മത്സ്യത്തൊഴിലാളികളെ ആദരിക്കുമെന്ന് മുഖ്യമന്ത്രി
സ്വന്തം ലേഖകന്‍: പ്രളയ ദുരിതത്തില്‍ കൈമെയ് മറന്ന് സഹായിച്ച മത്സ്യത്തൊഴിലാളികളെ ആദരിക്കുമെന്ന് മുഖ്യമന്ത്രി. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളികള്‍ക്ക് ഓഗസ്റ്റ് 29ന് തിരുവനന്തപുരത്ത് ആദരം നല്‍കും. രക്ഷാപ്രവര്‍ത്തനത്തില്‍ യുവജനങ്ങളും വലിയ പങ്ക് വഹിക്കുന്നുണ്ട്. നമ്മുടെ യുവത്വം മനുഷ്യത്വത്തിന്റെ പാതയിലാണെന്നാണ് ഇതു കാണിക്കുന്നത്. മോട്ടോര്‍ വാഹന തൊഴിലാളികളും രക്ഷാപ്രവര്‍ത്തനങ്ങളുമായി സഹകരിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 210 കോടി രൂപയാണു മുഖ്യമന്ത്രിയുടെ …
പ്രളയക്കെടുതിയില്‍ നെടുമ്പാശേരി വിമാനത്താവളത്തിന് നഷ്ടം 1000 കോടിയോളം; 26 ന് പ്രവര്‍ത്തനം വീണ്ടും തുടങ്ങാന്‍ തീവ്രശ്രമം
പ്രളയക്കെടുതിയില്‍ നെടുമ്പാശേരി വിമാനത്താവളത്തിന് നഷ്ടം 1000 കോടിയോളം; 26 ന് പ്രവര്‍ത്തനം വീണ്ടും തുടങ്ങാന്‍ തീവ്രശ്രമം
സ്വന്തം ലേഖകന്‍: പ്രളയക്കെടുതിയില്‍ നെടുമ്പാശേരി വിമാനത്താവളത്തിന് നഷ്ടം 1000 കോടിയോളം; 26 ന് പ്രവര്‍ത്തനം വീണ്ടും തുടങ്ങാന്‍ തീവ്രശ്രമം. വിമാനത്താവളത്തിലെ റണ്‍വേയിലും ടാക്‌സി വേയിലും വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന ഏപ്രണിലും വെള്ളമിറങ്ങി. വിമാനത്താവളത്തിനു ചുറ്റുമുള്ള മതില്‍ പലയിടത്തും ഇടിഞ്ഞത് സുരക്ഷാ പ്രശ്‌നമാണ്. മതില്‍ കെട്ടുന്നതിനു കൂടുതല്‍ സമയം എടുക്കുമെന്നതിനാല്‍ തല്‍ക്കാലം ലോഹഷീറ്റുകള്‍ വച്ച് മറയ്ക്കാനുള്ള ജോലിയും …
പ്രളയക്കെടുതിയില്‍ തകര്‍ന്നത് 11,000 ത്തോളം വീടുകള്‍; 26 ലക്ഷം വീടുകളില്‍ വൈദ്യുതി മുടങ്ങി; കേരളത്തിലേത് ഏറ്റവും വലിയ ദുരന്തമെന്ന് കേന്ദ്രം; വീടുകളുടെ ശുചീകരണം അടുത്ത വെല്ലുവിളി
പ്രളയക്കെടുതിയില്‍ തകര്‍ന്നത് 11,000 ത്തോളം വീടുകള്‍; 26 ലക്ഷം വീടുകളില്‍ വൈദ്യുതി മുടങ്ങി; കേരളത്തിലേത് ഏറ്റവും വലിയ ദുരന്തമെന്ന് കേന്ദ്രം; വീടുകളുടെ ശുചീകരണം അടുത്ത വെല്ലുവിളി
സ്വന്തം ലേഖകന്‍: പ്രളയക്കെടുതിയില്‍ തകര്‍ന്നത് 11,000 ത്തോളം വീടുകള്‍; 26 ലക്ഷം വീടുകളില്‍ വൈദ്യുതി മുടങ്ങി; കേരളത്തിലേത് ഏറ്റവും വലിയ ദുരന്തമെന്ന് കേന്ദ്രം; വീടുകളുടെ ശുചീകരണം അടുത്ത വെല്ലുവിളി സ്വന്തം ലേഖകന്‍: പ്രളയക്കെടുതിയില്‍ തകര്‍ന്നത് 11,000 ത്തോളം വീടുകള്‍; 26 ലക്ഷം വീടുകളില്‍ വൈദ്യുതി മുടങ്ങി; കേരളത്തിലേത് ഏറ്റവും വലിയ ദുരന്തമെന്ന് കേന്ദ്രം. സംസ്ഥാനത്താകെ 11,001 …
മുഖ്യമന്ത്രിയെയും ദുരിതാശ്വാസ പ്രവര്‍ത്തനത്തെയും അവഹേളിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ്; പട്ടാളവേഷധാരിയായ വ്യാജനെ പോലീസ് തിരയുന്നു
മുഖ്യമന്ത്രിയെയും ദുരിതാശ്വാസ പ്രവര്‍ത്തനത്തെയും അവഹേളിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ്; പട്ടാളവേഷധാരിയായ വ്യാജനെ പോലീസ് തിരയുന്നു
സ്വന്തം ലേഖകന്‍: മുഖ്യമന്ത്രിയെയും ദുരിതാശ്വാസ പ്രവര്‍ത്തനത്തെയും അവഹേളിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ്; പട്ടാളവേഷധാരിയായ വ്യാജനെ പോലീസ് തിരയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു. സൈനികവേഷധാരി പട്ടാളക്കാരനല്ലെന്ന് കരസേനാ വക്താവ് ട്വിറ്ററില്‍ വ്യക്തമാക്കിയിരുന്നു. പ്രാഥമികാന്വേഷണത്തില്‍ ഇയാള്‍ സൈനികനല്ലെന്നാണ് സൂചനയെന്നും ഇയാളെക്കുറിച്ചു കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നുമാണ് സൂചന. ഞായറാഴ്ച രാവിലെയാണ് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ വാട്‌സ് ആപ് …
പ്രളയക്കെടുതിയില്‍ ശനിയാഴ്ച മാത്രം 33 മരണം; 58,506 പേരെ ശനിയാഴ്ച രക്ഷപ്പെടുത്തി; ആറു ലക്ഷത്തിലധികം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍; ചെങ്ങന്നൂര്‍ കേന്ദ്രീകരിച്ച് അതിതീവ്ര രക്ഷാപ്രവര്‍ത്തനം; മഴ കുറയും
പ്രളയക്കെടുതിയില്‍ ശനിയാഴ്ച മാത്രം 33 മരണം; 58,506 പേരെ ശനിയാഴ്ച രക്ഷപ്പെടുത്തി; ആറു ലക്ഷത്തിലധികം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍; ചെങ്ങന്നൂര്‍ കേന്ദ്രീകരിച്ച് അതിതീവ്ര രക്ഷാപ്രവര്‍ത്തനം; മഴ കുറയും
സ്വന്തം ലേഖകന്‍: പ്രളയക്കെടുതി; ആറു ലക്ഷത്തിലധികം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍; ചെങ്ങന്നൂര്‍ കേന്ദ്രീകരിച്ച് അതിതീവ്ര രക്ഷാപ്രവര്‍ത്തനം. രക്ഷാപ്രവര്‍ത്തനത്തിന് 23 ഹെലികോപ്ടറുകളെ കൂടുതലായി വിന്യസിച്ചു. മഴക്കെടുതി രൂക്ഷമായ ഇടങ്ങളിലും മറ്റുമായി സംസ്ഥാനത്ത് ശനിയാഴ്ച മാത്രം 33 പേര്‍ മരിച്ചു. 3446 ദുരിതാശ്വാസ ക്യാംപുകളിലായി ആറര ലക്ഷം പേരാണുള്ളത്. സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുകയായിരുന്ന 58,506 പേരെ ശനിയാഴ്ച രക്ഷപ്പെടുത്തിയതായി മുഖ്യമന്ത്രി …
രാജ്യത്ത് എല്ലായിടത്തും പ്രകൃതി ദുരന്തങ്ങളുണ്ടായപ്പോള്‍ സൈന്യം അതത് സംസ്ഥാന സര്‍ക്കാറുകള്‍ക്കൊപ്പം തന്നെയായിരുന്നുവെന്ന് മുഖ്യമന്ത്രി; രക്ഷാപ്രവര്‍ത്തനം കൈകോര്‍ത്ത് നടത്തണം
രാജ്യത്ത് എല്ലായിടത്തും പ്രകൃതി ദുരന്തങ്ങളുണ്ടായപ്പോള്‍ സൈന്യം അതത് സംസ്ഥാന സര്‍ക്കാറുകള്‍ക്കൊപ്പം തന്നെയായിരുന്നുവെന്ന് മുഖ്യമന്ത്രി; രക്ഷാപ്രവര്‍ത്തനം കൈകോര്‍ത്ത് നടത്തണം
സ്വന്തം ലേഖകന്‍: രാജ്യത്ത് എല്ലായിടത്തും പ്രകൃതി ദുരന്തങ്ങളുണ്ടായപ്പോള്‍ സൈന്യം അതത് സംസ്ഥാന സര്‍ക്കാറുകള്‍ക്കൊപ്പം തന്നെയായിരുന്നുവെന്ന് മുഖ്യമന്ത്രി; രക്ഷാപ്രവര്‍ത്തനം കൈകോര്‍ത്ത് നടത്തണം. നാട് അറിയുന്നവര്‍ക്കേ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കഴിയൂ. അതിനൊപ്പം സൈന്യത്തിന്റെ വൈദഗ്ധ്യം കൂടി ഉപയോഗപ്പെടുത്തിയാണ് രക്ഷാപ്രവര്‍ത്തനം മുന്നോട്ട് പോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് എല്ലായിടത്തും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ സിവില്‍ ഭരണസംവിധാനവും സൈന്യവും യോജിച്ചാണ് നടത്തുന്നത്. …
പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് കൈത്താങ്ങുമായി മറ്റ് സംസ്ഥാനങ്ങള്‍
പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് കൈത്താങ്ങുമായി മറ്റ് സംസ്ഥാനങ്ങള്‍
സ്വന്തം ലേഖകന്‍: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് കൈത്താങ്ങുമായി മറ്റ് സംസ്ഥാനങ്ങള്‍. കേരളത്തിന് 25 കോടിയുടെ ധനസഹായം നല്‍കുമെന്ന് തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു അറിയിച്ചു. പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്ത് വെള്ളം മലിനമാകാന്‍ സാഹചര്യം ഉള്ളതിനാല്‍ 2.50 കോടി രൂപയുടെ ആര്‍ഒ മെഷീനുകളും കേരളത്തിലേക്ക് അയക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കേരളത്തിനായി എല്ലാവിധ സഹായങ്ങളും നല്‍കണമെന്ന് തെലങ്കാനയിലെ …
‘കേരളീയരെ സഹായിക്കാന്‍ നമുക്ക് പ്രത്യേക ഉത്തരവാദിത്തമുണ്ട്,’ പ്രളയക്കെടുതിയില്‍ കേരളത്തിന് സഹായഹസ്തവുമായി യുഎഇ ഭരണാധികാരി
‘കേരളീയരെ സഹായിക്കാന്‍ നമുക്ക് പ്രത്യേക ഉത്തരവാദിത്തമുണ്ട്,’ പ്രളയക്കെടുതിയില്‍ കേരളത്തിന് സഹായഹസ്തവുമായി യുഎഇ ഭരണാധികാരി
സ്വന്തം ലേഖകന്‍: ‘കേരളീയരെ സഹായിക്കാന്‍ നമുക്ക് പ്രത്യേക ഉത്തരവാദിത്തമുണ്ട്,’ പ്രളയക്കെടുതിയില്‍ കേരളത്തിന് സഹായഹസ്തവുമായി യുഎഇ ഭരണാധികാരി. സംസ്ഥാനം ഈ നൂറ്റാണ്ടിലെ ഏറ്റവും ഗുരുതരമായ പ്രളയത്തിനും പേമാരിക്കും സാക്ഷ്യം വഹിക്കുമ്പോള്‍ കേരളത്തിലെ പ്രളയക്കെടുതിയെ മറികടക്കാന്‍ സഹായം ചെയ്യണമെന്ന് തന്റെ ജനങ്ങളോടഭ്യര്‍ത്ഥിച്ച് യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്ദൂം. ഈദിനു മുമ്പ് കേരളത്തെ ഉദാരമായി …
ഇന്ത്യയിലെ വിമാനക്കമ്പനികള്‍ അമിത നിരക്ക് ഈടാക്കാറില്ലെന്ന് ഡി.ജി.സി.എ. ഡല്‍ഹി ഹൈക്കോടതിയില്‍
ഇന്ത്യയിലെ വിമാനക്കമ്പനികള്‍ അമിത നിരക്ക് ഈടാക്കാറില്ലെന്ന് ഡി.ജി.സി.എ. ഡല്‍ഹി ഹൈക്കോടതിയില്‍
സ്വന്തം ലേഖകന്‍: ഇന്ത്യയിലെ വിമാനക്കമ്പനികള്‍ അമിത നിരക്ക് ഈടാക്കാറില്ലെന്ന് ഡി.ജി.സി.എ. ഡല്‍ഹി ഹൈക്കോടതിയില്‍. കമ്പനികള്‍ അമിതവും നിയമവിരുദ്ധവും വിവേചനപരവുമായ യാത്രാനിരക്കുകള്‍ ഈടാക്കാറില്ലെന്ന് ഡി.ജി.സി.എ. (വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍) ഡല്‍ഹി ഹൈക്കോടതിയില്‍ അറിയിച്ചു. വിപണിസമ്മര്‍ദങ്ങളാണ് ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിക്കുന്നത്. ടിക്കറ്റ് നിരക്കുകള്‍ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ വ്യോമയാന നിയമപ്രകാരം അധികാരമില്ലെന്നും ഡി.ജി.സി.എ. അറിയിച്ചു. രാജ്യത്തെ വിമാനക്കമ്പനികളുടെ ടിക്കറ്റുകള്‍ക്ക് പരമാവധി …
പ്രളയക്കെടുതി വിലയിരുത്താന്‍ പ്രധാനമന്ത്രി മോദി കേരളത്തിലെത്തി; മോശം കാലാവസ്ഥ മൂലം വ്യോമനിരീക്ഷണം റദ്ദാക്കി
പ്രളയക്കെടുതി വിലയിരുത്താന്‍ പ്രധാനമന്ത്രി മോദി കേരളത്തിലെത്തി; മോശം കാലാവസ്ഥ മൂലം വ്യോമനിരീക്ഷണം റദ്ദാക്കി
സ്വന്തം ലേഖകന്‍: പ്രളയക്കെടുതി വിലയിരുത്താന്‍ പ്രധാനമന്ത്രി മോദി കേരളത്തിലെത്തി; മോശം കാലാവസ്ഥ മൂലം വ്യോമനിരീക്ഷണം റദ്ദാക്കി. വ്യോമനിരീക്ഷണത്തിനായി തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്‌നിക്കല്‍ ഏരിയയില്‍നിന്ന് അദ്ദേഹം കൊച്ചിയിലേക്ക് പുറപ്പെട്ടിരുന്നു. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മുഖ്യമന്ത്രി പിണറായി വിജയന്‍, റവന്യൂ മന്തി ഇ ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി എന്നിവര്‍ പ്രധാനമന്ത്രിയോടൊപ്പമുണ്ട്. ഒന്നരമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന വ്യോമനിരീക്ഷണമായിരുന്നു ക്രമീകരിച്ചത്. റാന്നി, ചെങ്ങന്നൂര്‍, …