സ്വന്തം ലേഖകന്‍: ഇറ്റലിയും മാള്‍ട്ടയും തള്ളിപ്പറഞ്ഞ 630 അഭയാര്‍ഥികള്‍ക്ക് സ്പാനിഷ് തീരത്ത് അഭയം. ഏഴു ദിവസം കടലില്‍ കഴിഞ്ഞ ശേഷമാണ് സംഘത്തിന് സ്പാനിഷ് തുറമുഖ നഗരമായ വലന്‍സിയയുടെ തീരത്ത് അടുക്കാന്‍ അനുമതി ലഭിച്ചത്. ഇറ്റാലിയന്‍ കോസ്റ്റ്ഗാര്‍ഡിന്റെ കപ്പലായ ഡാറ്റിലോയിലാണ് 274 പേരടങ്ങിയ ആദ്യ സംഘം പുലര്‍ച്ചെ 6.20ന് വലന്‍സിയയിലെത്തിയത്. രണ്ടാമത്തെ കപ്പലായ അക്വാറിയസ് 106 പേരുമായും …
സ്വന്തം ലേഖകന്‍: വായ്പ്പ തട്ടിപ്പു നടത്തി മുങ്ങിയ നീരവ് മോദി വിദേശയാത്രകള്‍ നടത്തുന്നത് അര ഡസനോളം വ്യാജ പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍. ഇക്കാര്യത്തില്‍ വ്യക്തത ലഭിച്ചതോടെ മോദിക്കെതിരേ ഇന്ത്യയില്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. നിലവില്‍ ബെല്‍ജിയത്തിലുള്ള മോദിയുടെ യാത്രകള്‍ കള്ള പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ്. മോദിയുടെ കൈവശമുണ്ടായിരുന്ന യഥാര്‍ഥ പാസ്‌പോര്‍ട്ട് ഇന്ത്യ റദ്ദാക്കിയിരുന്നു. കൈവശമുള്ള ആറു …
സ്വന്തം ലേഖകന്‍: കൊച്ചി മെട്രോയ്ക്ക് ഒന്നാം പിറന്നാള്‍; യാത്രക്കാര്‍ക്ക് മധുരവും മാജിക്കും സമ്മാനം. മെട്രോ അധികൃതരും ജനപ്രതിനിധികളും ചേര്‍ന്ന് ഭീമന്‍ കേക്ക് മുറിച്ചാണ് പിറന്നാള്‍ ആഘോഷിച്ചത്. മജീഷ്യന്‍ ഗോപിനാഥ് മുതുകാടി??ന്റെ മാജിക്കും ആഘോഷങ്ങള്‍ക്ക് കൊഴുപ്പുകൂട്ടി. സ്?റ്റേഷനിലെത്തിയ യാത്രക്കാര്‍ ഓരോരുത്തരെയും മധുരം നല്‍കിയാണ് അധികൃതര്‍ സ്വീകരിച്ചത്. വിവിധ സ്?റ്റേഷനുകളില്‍ കലാപരിപാടികള്‍ നടന്നു. ഇടപ്പള്ളി സ്?റ്റേഷനില്‍ നടന്ന മെട്രോ …
സ്വന്തം ലേഖകന്‍: മെക്‌സിക്കന്‍ തിരമാല ജര്‍മനിയെ മുക്കി; സമനിലക്കുരുക്കില്‍ ബ്രസീല്‍; ജയിച്ചു കയറി സെര്‍ബിയ; ലോകകപ്പ് റൗണ്ടപ്പ്. ലോകകപ്പ് ഫുട്‌ബോളിലെ ഗ്രൂപ്പ് ഇയിലെ ആദ്യ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സെര്‍ബിയയുടെ ജയം. ഒപ്പത്തിനൊപ്പം നീങ്ങിയ മത്സരത്തിന്റെ അമ്പത്തിയാറാം മിനിറ്റില്‍ ക്യാപ്റ്റന്‍ അലക്‌സാണ്ടര്‍ കൊളറോവാണ് സെര്‍ബിയയുടെ വിജയഗോള്‍ നേടിയത്. പോസ്റ്റിന് തൊട്ടുപുറത്ത് ലഭിച്ച ഫ്രീകിക്ക് മനോഹരമായ …
സ്വന്തം ലേഖകന്‍: ട്രംപിന്റെ കുടിയേറ്റ നയങ്ങള്‍ അനാഥരാക്കിയത് 2000 കുട്ടികളെ; മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ കുട്ടികളേയും രക്ഷിതാക്കളേയും വേര്‍പിരിച്ച് യുഎസ് അധികൃതര്‍. കുടിയേറ്റ നയം കര്‍ക്കശമാക്കുന്നതിന്റെ ഭാഗമായാണ് യു.എസ് മെക്‌സികോ അതിര്‍ത്തിപ്രദേശത്തുനിന്ന് 2000 കുട്ടികളെയും രക്ഷാകര്‍ത്താക്കളെയും അധികൃതര്‍ പിരിച്ചത്. ഏപ്രില്‍ 19നും മേയ് 31നും ഇടയില്‍ രേഖകളില്ലാതെ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച 1940 പ്രായപൂര്‍ത്തിയായവരെയും 1995 കുട്ടികളെയും …
സ്വന്തം ലേഖകന്‍: ജി7 ഉച്ചകോടിയില്‍ ലോകനേതാക്കളും ട്രംപും തമ്മില്‍ വാക്‌പോര് നടന്നതായി വെളിപ്പെടുത്തല്‍; ട്രംപ് ഉപയോഗിച്ചത് പരുഷമായ അധിക്ഷേപം. ജി ഏഴ് ഉച്ചക്കോടിക്കിടെ ജാപ്പനീസ് പ്രസിഡന്റ് ആബെ, ഫ്രഞ്ച് പ്രസിഡന്റ് മക്രോണ്‍ എന്നിവരടക്കമുള്ള നേതാക്കളെ അധിക്ഷേപിച്ച് ട്രംപ് സംസാരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടരക്കോടി മെക്‌സിക്കക്കാരെ ജപ്പാനിലേക്ക് അയച്ച് കൊണ്ട് ഷിന്‍സോ അബയെ അടുത്ത …
സ്വന്തം ലേഖകന്‍: പച്ചക്കറി പറിക്കാന്‍ പോയി കാണാതായ ഇന്തോനേഷ്യക്കാരിയെ കണ്ടെത്തിയത് പെരുമ്പാമ്പിന്റെ വയറ്റില്‍! ഇന്തോനേഷ്യയിലെ മുന ദ്വീപിലുള്ള പെര്‍ഷ്യാപന്‍ ലവേല എന്ന ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം. 54 വയസ് പ്രായമുള്ള വാ തിബ എന്ന സ്ത്രീയെ കാണാതായതിനെ തുടര്‍ന്ന് ഗ്രാമവാസികള്‍ നടത്തിയ തിരച്ചിലില്‍ ഭീമന്‍ പാമ്പ് ഇരവിഴുങ്ങി വിശ്രമിക്കുന്നത് കണ്ടിരുന്നു. പാമ്പിന്റെ സമീപത്ത് സ്ത്രീയുടെ ചെരിപ്പ് …
സ്വന്തം ലേഖകന്‍: കേന്ദ്രസര്‍ക്കാരിനെതിരെ സഖ്യസൂചനയുമായി നാലു മുഖ്യമന്ത്രിമാര്‍ ഡല്‍ഹിയില്‍; സമരം നടത്തുന്ന അരവിങ് കേജ്‌രിവാളിന് പിന്തുണ പ്രഖ്യാപിച്ചു. അരവിന്ദ് കെജ്‌രിവാളിന് പിന്തുണയുമായി പിണറായി വിജയന്‍, മമത ബാനര്‍ജി, ചന്ദ്രബാബു നായിഡു, കുമാരസ്വാമി എന്നിവരാണ് ഡല്‍ഹിയില്‍ ഒത്തുകൂടിയത്. നാലുപേരും കേജ്‌രിവാളിന്റെ വസതി സന്ദര്‍ശിക്കുകയും ചെയ്തു. ലഫ്. ഗവര്‍ണറുടെ വസതിയില്‍ സമരം ചെയ്യുന്ന കെജ്‌രിവാളിന് പിന്തുണ അറിയിച്ചാണ് സന്ദര്‍ശനം. …
സ്വന്തം ലേഖകന്‍: പെനാല്‍ട്ടി പാഴാക്കി മെസി; അര്‍ജന്റീന സമനിലക്കുരുക്കില്‍; നൈജീരിയയെ തകര്‍ത്ത ക്രൊയേഷ്യയുടെ തുടക്കം; ഫ്രാന്‍സിനെ വിറപ്പിച്ച് കീഴ്ടടങ്ങി ഓസ്‌ട്രേലിയ; ലോകകപ്പ് റൗണ്ടപ്പ്. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഐസ്‌ലന്‍ഡിനെതിരെ അര്‍ജന്റീനയ്ക്ക് സമനില. ഓരോ ഗോളടിച്ചാണ് ഇരു ടീമുകളും സമനിലയില്‍ പിരിഞ്ഞത്. 64 മത്തെ മിനിറ്റില്‍ അര്‍ജന്റീനയ്ക്ക് അനുകൂലമായി ലഭിച്ച പെനല്‍റ്റി മെസ്സി പാഴാക്കി ബോക്‌സിനുള്ളില്‍ മെസ്സിയെ …
സ്വന്തം ലേഖകന്‍: ബംഗളുരുവിലെ ഗതാഗത കുരുക്കില്‍ മനംമടുത്ത ടെക്കി അവസാന ജോലി ദിവസം ഓഫീലിലെത്തിയത് കുതിരപ്പുറത്ത്. ബെംഗളൂരു സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ രൂപേഷ് കുമാര്‍ തന്റെ അവസാന ജോലിദിനത്തില്‍ നഗരത്തിലെ ഗതാഗത സ്തംഭനത്തിനേതിരേ ബോധവത്കരണം നടത്താന്‍ കണ്ടെത്തിയ വ്യത്യസ്ത മാര്‍ഗമായിരുന്നു ഇത്. എട്ട് വര്‍ഷത്തോളമായി ബെംഗളൂരുവില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായി ജോലി ചെയ്യുകയാണ് രൂപേഷ് കുമാര്‍. സ്വന്തമായി ഒരു …