1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 18, 2018

സ്വന്തം ലേഖകന്‍: കൊച്ചി മെട്രോയ്ക്ക് ഒന്നാം പിറന്നാള്‍; യാത്രക്കാര്‍ക്ക് മധുരവും മാജിക്കും സമ്മാനം. മെട്രോ അധികൃതരും ജനപ്രതിനിധികളും ചേര്‍ന്ന് ഭീമന്‍ കേക്ക് മുറിച്ചാണ് പിറന്നാള്‍ ആഘോഷിച്ചത്. മജീഷ്യന്‍ ഗോപിനാഥ് മുതുകാടി??ന്റെ മാജിക്കും ആഘോഷങ്ങള്‍ക്ക് കൊഴുപ്പുകൂട്ടി. സ്?റ്റേഷനിലെത്തിയ യാത്രക്കാര്‍ ഓരോരുത്തരെയും മധുരം നല്‍കിയാണ് അധികൃതര്‍ സ്വീകരിച്ചത്. വിവിധ സ്?റ്റേഷനുകളില്‍ കലാപരിപാടികള്‍ നടന്നു.

ഇടപ്പള്ളി സ്?റ്റേഷനില്‍ നടന്ന മെട്രോ മാജിക് ഷോ ജനങ്ങളെയാകെ അമ്പരപ്പിച്ചു. തികച്ചും സാങ്കല്‍പികമായൊരു കഥ സദസ്സിലെ ഏതാനും ചിലര്‍ ചേര്‍ന്ന് മെനഞ്ഞെടുക്കുകയും അത് ചങ്ങമ്പുഴ പാര്‍ക്കില്‍ മു?മ്പെ തയാറാക്കിയ ബോക്‌സില്‍നിന്ന് കുറിപ്പായി കണ്ടെടുക്കുകയും ചെയ്തതായിരുന്നു മാജിക്. ചങ്ങമ്പുഴ പാര്‍ക്ക് സ്?റ്റേഷനില്‍ രാവിലെ തന്നെ ഒരു കുറിപ്പ് തയാറാക്കി ഇട്ട് പെട്ടി മുതുകാട് കെട്ടിത്തൂക്കിയിരുന്നു.

മണിക്കൂറുകള്‍ക്ക് ശേഷം മാജിക് വേദിയില്‍നിന്ന് സദസ്സിലേക്ക് അലക്ഷ്യമായി എറിഞ്ഞ പന്ത് ലഭിച്ച ആളുകള്‍ മെട്രോയെക്കുറിച്ച് അവരുടെ ഇഷ്?ടത്തിനനുസരിച്ചുള്ള കഥ മുതുകാടിനോട് പറഞ്ഞു. സ്വപ്നങ്ങള്‍ ആളുകള്‍ പങ്കുവെച്ച് കഴിഞ്ഞപ്പോള്‍ കെ.എം.ആര്‍.എല്‍ മാനേജിങ് ഡയറക്ടര്‍ എ.പി.എം മുഹമ്മദ് ഹനീഷിനെ ചങ്ങമ്പുഴ സ്?റ്റേഷനിലേക്കയച്ച് പെട്ടി തുറപ്പിച്ചു. തുറന്ന് വായിച്ചപ്പോള്‍ സദസ്സില്‍നിന്ന് പങ്കെടുത്തവര്‍ പങ്കു?െവച്ച അതേ സ്വപ്നം പേരും ഫോണ്‍ നമ്പറും പോലും തെറ്റാതെ കുറിപ്പില്‍ രേഖപ്പെടുത്തിയിരുന്നു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.