സ്വന്തം ലേഖകന്‍: നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം ഇരുപതിനായിരം രൂപയാക്കി സര്‍ക്കാര്‍; സമരവും ലോങ്മാര്‍ച്ചും പിന്‍വലിച്ചു. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം ഇരുപതിനായിരം രൂപയാക്കി സര്‍ക്കാര്‍ വിജ്!ഞാപനം പുറത്തിറക്കിയ സാഹചര്യത്തില്‍ സമരം പിന്‍വലിക്കുന്നതായി യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍(യു.എന്‍.എ). ഇന്ന് നടത്താനിരുന്ന സമരവും ലോങ്മാര്‍ച്ചും പിന്‍വലിച്ചുവെന്നും വിജ്ഞാപനത്തിലെ അലവന്‍സ് പ്രശ്‌നം നിയമപരമായി നേരിടുമെന്നും യു.എന്‍.എ അറിയിച്ചു. 244 …
സ്വന്തം ലേഖകന്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച ബുഷിന്റെ ഭാര്യ ബാര്‍ബറ അന്തരിച്ചതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വീണ്ടും വഷളായി തുടങ്ങിയത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാവിലെയാണ് രക്തത്തിലെ അണുബാധയേത്തുടര്‍ന്നാണ് 93കാരനായ ബുഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹം ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും ഉടന്‍ തന്നെ സുഖമാകുമെന്നും അശുപത്രി പുറത്തിറക്കിയ …
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് പുതിയ അതിഥിയെത്തി; വില്യം രാജകുമാരനും കേറ്റ് മിഡില്‍ടണ്‍ രാജകുമാരിക്കും ആണ്‍കുഞ്ഞ്. ഇരുവരുടെയും മൂന്നാമത്തെ കുഞ്ഞാണിത്. ബ്രിട്ടീഷ് രാജകുടുംബത്തിലെ അഞ്ചാം കിരീടാവകാശിയാണ് കുഞ്ഞ്. പ്രാദേശികസമയം രാവിലെ 11.01നാണ് ജനനമെന്നും അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നതായും കെന്‍സിങ്ടണ്‍ കൊട്ടാരവൃത്തങ്ങള്‍ അറിയിച്ചു. 35കാരനായ പിതാവ് വില്യം പ്രസവ സമയത്ത് ആശുപത്രിയിലുണ്ടായിരുന്നു. കുഞ്ഞിന് 3.82 കി.ഗ്രാം തൂക്കമുണ്ടെന്നും …
സ്വന്തം ലേഖകന്‍: മേഘാലയില്‍ പൂര്‍ണമായും അരുണാചല്‍ പ്രദേശില്‍ ഭാഗികമായും പ്രത്യേക സൈനികാധികാര നിയമം പിന്‍വലിച്ചു. അരുണാചലിലെ എട്ട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് അഫ്‌സ്പാ ഒഴിവാക്കിയത്. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് ഈ നടപടി. അരുണാലചലിലെ പതിനാറ് പൊലീസ് സ്‌റ്റേഷനുകളാണ് അഫ്‌സ്പായുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇതില്‍ എട്ട് പൊലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നിന്നാണ് നിയമം പിന്‍വലിച്ചത്. …
സ്വന്തം ലേഖകന്‍: ഈജിപ്ത് അഴികള്‍ക്കുള്ളിലാക്കിയ ഫോട്ടോ ജേണലിസ്റ്റിന് യുനെസ്‌കോയുടെ ലോക പ്രസ് ഫ്രീഡം പ്രൈസ്. ഈജിപ്തില്‍ ജയിലില്‍ കഴിയുന്ന മഹ്മൂദ് അബു സെയ്ദിനാണ് യുനെസ്‌കോ പുരസ്‌കാരം ലഭിച്ചത്. ഈജിപ്ത് സൈന്യവും പുറത്താക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ അനുയായികളും തമ്മില്‍ 2013ല്‍ നടന്ന ഏറ്റുമുട്ടല്‍ ചിത്രീകരിക്കുന്നതിനിടയിലാണു ഷൗകന്‍ എന്നറിയപ്പെടുന്ന മഹ്മൂദ് അറസ്റ്റിലായത്. പൊലീസുകാരെ കൊല്ലാന്‍ ശ്രമിച്ചെന്നും പൊതുമുതല്‍ …
സ്വന്തം ലേഖകന്‍: വിവരക്കേട് വിളമ്പി സമൂഹ മാധ്യമങ്ങളില്‍ ഇളിഭ്യരാകുന്ന ബിജെപി നേതാക്കള്‍ക്ക് താക്കീതുമായി പ്രധാനമന്ത്രി മോദി. മാധ്യമങ്ങള്‍ക്കു മസാലകള്‍ നല്‍കി നമ്മള്‍ തെറ്റുകള്‍ ചെയ്യുന്നു. ക്യാമറ കാണുമ്പോള്‍ വലിയ സാമൂഹ്യ ശാസ്ത്രജ്ഞനെപ്പോലെയോ വിദഗ്ധരെപ്പോലെയോ പാതിവെന്ത കാര്യങ്ങള്‍ പലരും വിളിച്ചുപറയുന്നു. ഇതു പിന്നീടു മാധ്യമങ്ങള്‍ ഉപയോഗിക്കുന്നു. ഇത്തരം വിവാദ പ്രസ്താവനകള്‍ അത് നടത്തുന്ന വ്യക്തിയുടെ മാത്രമല്ല പാര്‍ട്ടിയുടെയും …
സ്വന്തം ലേഖകന്‍: റിയാദിലെ കൊട്ടാരത്തിനു സമീപം പറന്ന ഡ്രോണ്‍ വെടിവെച്ചിട്ട സംഭവം; സൗദിയില്‍ ഡ്രോണുകള്‍ പറത്തുന്നതിന് കര്‍ശന നിയന്ത്രണം. സൗദി തലസ്ഥാനമായ റിയാദിലെ കൊട്ടാരത്തിനു സമീപം പറന്ന ഡ്രോണ്‍ ശനിയാഴ്ച വെടിവച്ചിട്ടിരുന്നു. വിനോദത്തിനുവേണ്ടി ആരോ പറത്തിയതായിരുന്നു ഡ്രോണ്‍. ഇതെത്തുടര്‍ന്ന് ഇത്തരത്തില്‍ ഡ്രോണുകള്‍ പറത്തുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തിയതായി കൊട്ടാര വൃത്തങ്ങള്‍ അറിയിച്ചു. ഡ്രോണുകള്‍ പറത്തുന്നവര്‍ പ്രത്യേക അനുമതി …
സ്വന്തം ലേഖകന്‍: കോവളത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ഐറിഷ് വനിതയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍; കേരളത്തിന്റെ കഴിവുകേട് ചര്‍ച്ചയാക്കി അയര്‍ലന്‍ഡിലെ മാധ്യമങ്ങള്‍. മരണമടഞ്ഞ വിദേശ യുവതി ലിഗയുടെ മൃതദേഹം സ്വദേശത്ത് എത്തിക്കാനുള്ള നടപടി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും. സംസ്ഥാന സര്‍ക്കാറി!ന്റെ നിര്‍ദേശ പ്രകാരം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ഒപ്പം ലിഗയുടെ കുടുംബത്തിന് …
സ്വന്തം ലേഖകന്‍: കാബൂളിലെ ചാവേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 57 ആയി; നൂറോളം പേര്‍ക്ക് പരുക്ക്. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ നൂറോളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. കാബൂളിലെ വോട്ടര്‍ രജിസ്‌ട്രേഷന്‍ സെന്ററിലാണ് സ്‌ഫോടനമുണ്ടായത്. രാവിലെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ സമീപത്തെ നിരവധി കടകളും തകര്‍ന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു ഭീകരസംഘടനയും ഏറ്റെടുത്തിട്ടില്ല. …
സ്വന്തം ലേഖകന്‍: ഇന്‍സ്രയേലിന്റെ പ്രശസ്തമായ ജെനസിസ് പുരസ്‌കാരം വേണ്ട! പുരസ്‌കാരം തിരസ്‌ക്കരിച്ച് ഹോളിവുഡ് നടി ന!ടലി പോര്‍ട്മന്‍. പുരസ്‌കാരം സ്വീകരിക്കാനായി ജറുസലമിലെത്തുന്നത് ഇസ്രയേല്‍ പ്രധാനമന്ത്രി ബന്യാമിന്‍ നെതന്യാഹുവിനെ അംഗീകരിക്കുന്നതിനു തുല്യമാണെന്നും അതിനു തയാറല്ലെന്നും പോര്‍ട്മന്‍ കഴിഞ്ഞ ദിവസം പ്രസ്താവനയില്‍ വ്യക്തമാക്കി. 20 ലക്ഷം ഡോളറാണ് (ഏകദേശം 13 കോടി ഇന്ത്യന്‍ രൂപ) ജെനസിസ് പുരസ്‌കാരത്തുക. ഗാസ …