സ്വന്തം ലേഖകന്‍: യുകെയിലെ രണ്ട് കള്ളന്മാര്‍ക്ക് കാറ്റ് കൊടുത്ത എട്ടിന്റെ പണി; വൈറലായി വീഡിയോ. മോഷ്ടിച്ച പണം മുഴുവന്‍ കാറ്റ് പറത്തിക്കൊണ്ടു പോകുന്നത് കണ്ട് നിസ്സഹായരായി നില്‍ക്കുന്ന കള്ളന്മാരാണ്സ മൂഹ മാധ്യമങ്ങളില്‍ ചിരി പടര്‍ത്തുന്നത്. യു.കെ പോലീസ് സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറയിലാണ് രണ്ട് മോഷ്ടാക്കളെ കാറ്റ് പരാജയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. ഇംഗ്ലണ്ടിലെ ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലുള്ള ഡ്രോയ്‌സ്‌ഡെനിലാണ് …
സ്വന്തം ലേഖകന്‍: അമേരിക്കയും സഖ്യകക്ഷികളും നടത്തുന്നത് സിറിയയുടെ പരമാധികാരത്തിന്‍ മേലുള്ള കടന്നുകയറ്റമാണെന്ന് പുടിന്‍. കഴിഞ്ഞ ദിവസം സഖ്യകക്ഷികള്‍ നടത്തിയ വ്യോമാക്രമണം സിറിയയുടെ പരമാധികാരത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്നും യു.എന്നിന്റെ അനുമതിയില്ലാതെയാണ് ആക്രമണം നടത്തിയത്എ ന്നതിനാല്‍ യു.എന്‍ അടിയന്തര യോഗം വിളിക്കണമെന്നും പുടിന്‍ ആവശ്യപ്പെട്ടു. ഡൂമയില്‍ സിറിയ രാസായുധം പ്രയോഗിച്ചുവെന്നതിന് തെളിവൊന്നുമില്ല. മൊത്തം ആഭ്യന്തര ബന്ധങ്ങള്‍ക്ക് ഇത്തരം ആക്രമണങ്ങള്‍ ഭീഷണിയാണെന്നും …
സ്വന്തം ലേഖകന്‍: കത്‌വ ബലാത്സംഗ കൊലപാതകം ഞെട്ടിക്കുന്നത്; പ്രതികരണവുമായി ഐക്യരാഷ്ട്രസഭയും. ജമ്മുകശ്മീരിലെ കത്‌വയില്‍ എട്ട് വയസ്സുകാരി കൂട്ട ബലാംത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം ഞെട്ടിക്കുന്നതാണെന്നാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ് പ്രതികരിച്ചത്. സംഭവത്തെ ഭയാനകം എന്ന് വിശേഷിപ്പിച്ച ഗുട്ടറെസ് ഇതിന് പിന്നിലെ പ്രതികളെ അധികൃതര്‍ എത്രയും പെട്ടെന്ന് നീതിപീഠത്തിന് മുന്നിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ …
സ്വന്തം ലേഖകന്‍: ഇന്ത്യ കൊടിയ വരള്‍ച്ചാ ദുരന്തത്തിന്റെ വക്കില്‍; കേരളം ഉള്‍പ്പെടെ വരണ്ടുണങ്ങുമെന്ന് പഠനം. ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണ്‍ നഗരം പോലെ ഇന്ത്യയിലെയും ഉറവകളും ജലസംഭരണികളും വറ്റുകയാണെന്നും പ്രവചിക്കപ്പെട്ടതിലും നേരത്തേ രാജ്യം ‘സമ്പൂ!ര്‍ണ വരള്‍ച്ച’യിലേക്കു നീങ്ങുകയാണെന്നും ദ് ഗാര്‍ഡിയ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഒരു തുള്ളി ജലം പോലുമില്ലാതാകുന്ന ജലരഹിത ദിനം (ഡേ സീറോ) …
സ്വന്തം ലേഖകന്‍: ഒടുവില്‍ കത്തുവ, ഉന്നാവോ ബലാത്സംഗ കേസുകളില്‍ പ്രധാനമന്ത്രി വാതുറന്നു; ഇരകള്‍ക്ക് നീതി ലഭിക്കുമെന്ന് ഉറപ്പ്. ദിവസങ്ങള്‍ നീണ്ട മൗനത്തിനൊടുവില്‍ രാജ്യത്തെ നടുക്കിയ കത്തുവ, ഉന്നാവോ, ബലാത്സംഗ കേസുകളില്‍ കുറ്റവാളികളെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. ന്യൂഡല്‍ഹിയില്‍ അംബേദ്കര്‍ സ്മാരകം ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതികള്‍ക്ക് സര്‍ക്കാര്‍ ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം …
സ്വന്തം ലേഖകന്‍: കത്തുന്ന മനുഷ്യന്റെ ചിത്രത്തിന് 2018 ലെ വേള്‍ഡ് പ്രസ്സ് ഫോട്ടോ പുരസ്‌കാരം. എ.എഫ്.പി ഫോട്ടോഗ്രാഫര്‍ റൊണാള്‍ഡോ ഷെമിറ്റ് എടുത്ത വെനിസ്വേലയില്‍ സര്‍ക്കാരിനെതിരെ നടന്ന പ്രക്ഷോഭത്തില്‍ ശരീരത്തില്‍ തീ കത്തിപടരുമ്പോഴും മുന്നോട്ടു കുതിക്കുന്ന പ്രക്ഷോഭകാരിയുടെ ചിത്രമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. കത്തുന്ന ഒരു രാജ്യത്തിന്റെ മുഴുവന്‍ ഭീകരതയും പേറുന്നതാണ് ചിത്രമെന്ന് വിലയിരുത്തിയാണ് റൊണാള്‍ഡോ ഷെമിറ്റിന് പുരസ്‌കാരം …
സ്വന്തം ലേഖകന്‍: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി മലയാളം; ഫഹദ് ഫാസില്‍ മികച്ച സഹനടനും ജയരാജ് മികച്ച സംവിധായകനും. അറുപത്തിയഞ്ചാമത് ദേശീയ പുരസ്‌കാര വേദിയില്‍ മികച്ച സംവിധായകന്‍, ഗായകന്‍, സഹനടന്‍, തിരക്കഥാകൃത്ത് എന്നിവയുള്‍പ്പെടെ ഒട്ടെറെ പുരസ്‌കാരങ്ങളാണ് ഇത്തവണ മലയാളത്തെ തേടിയെത്തിയത്. ഭയാനകം എന്ന ചിത്രത്തിലൂടെ ജയരാജ് മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടി. തൊണ്ടി മുതലും ദൃക്‌സാക്ഷിയും …
സ്വന്തം ലേഖകന്‍: യുപിയിലെ ഉന്നാവയില്‍ 18 കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെഗാര്‍ സിബിഐ കസ്റ്റഡിയില്‍. കോണ്‍ഗ്രസിന്റെ അര്‍ദ്ധരാത്രി പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി. ഇരയുടെയും കുടുംബത്തിന്റെയും ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് എംഎല്‍എയ്‌ക്കെതിരെ കഴിഞ്ഞദിവസം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കത്ത്വ,ഉന്നാവേ സംഭവങ്ങള്‍ ഉയര്‍ത്തി രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തില്‍ ഇന്നലെ …
സ്വന്തം ലേഖകന്‍: നഴ്‌സുമാര്‍ വീണ്ടും സമരപാതയില്‍; 24 മുതല്‍ അനിശ്ചിതകാല പണിമുടക്ക്. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനുശേഷം, സര്‍ക്കാര്‍ പുറപ്പെടുവിച്ച കരടു വിജ്ഞാപനത്തിലെ ശന്പള സ്‌കെയില്‍ പൂര്‍ണമായും ഉടന്‍ നടപ്പിലാക്കണമെന്നും കെവിഎം ആശുപത്രി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു നഴ്‌സുമാരുടെ പ്രക്ഷോഭം ശക്തമാക്കാന്‍ തൃശൂരില്‍ ചേര്‍ന്ന യുഎന്‍എ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. കരട് വിജ്ഞാപനം അട്ടിമറിക്കുന്ന മിനിമം വേജസ് …
സ്വന്തം ലേഖകന്‍: ചൈനയില്‍ നാലു വര്‍ഷം മുമ്പ് മരിച്ച അച്ഛനമ്മമാര്‍ക്ക് കുഞ്ഞ് ജനിച്ചു. 2013 ല്‍ കാറപകടത്തില്‍ മരണപ്പെടുന്നതിനു മുമ്പ് മാതാപിതാക്കളുടെ അണ്ഡവും ബീജവും സംയോജിപ്പിച്ച് ഭ്രൂണമായി ശീതീകരിച്ചു സൂക്ഷിച്ചിരുന്നു. ഇരുവരും വന്ധ്യത നിവാരണ ചികിത്സക്കായി സമീപിച്ച കിഴക്കന്‍ ചൈനയിലെ നാന്‍ജിങ്ങിലെ ആശുപത്രിയിലാണ് ഭ്രൂണം സൂക്ഷിച്ചത്. ദമ്പതികള്‍ മരിച്ചതോടെ അവരുടെ മാതാപിതാക്കള്‍ ഈ ഭ്രൂണം ഉപയോഗിക്കാനുള്ള …