സ്വന്തം ലേഖകന്‍: യുകെയും യുഎസും നെറ്റിചുളിച്ചു, ലോകാരോഗ്യ സംഘടനയുടെ ഗുഡ്‌വില്‍ അംബാസിഡര്‍ സ്ഥാനത്തുനിന്ന് സിബാബ്‌വെന്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ തെറിച്ചു. മനുഷ്യാവകാശ ഗ്രൂപ്പുകളും സംഘടനയുടെ ഫണ്ട് ദാതാക്കളും ഉയര്‍ത്തിയ എതിര്‍പ്പു പരിഗണിച്ചാണ് നിയമനം പിന്‍വലിച്ചതെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ തെദ്രോസ് ഗബ്രിയെസസ് അറിയിച്ചു. മുഗാബെയ്ക്ക് കീഴില്‍ സിബാബ്‌വെയിലെ ആരോഗ്യ രംഗം തകര്‍ന്നെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. …
സ്വന്തം ലേഖകന്‍: ഹാര്‍വി, ഇര്‍മ ചുഴലിക്കാറ്റുകളുടെ കെടുതിയ്‌ക്കെതിരെ മുന്‍ യുഎസ് പ്രസിഡന്റുമാര്‍ കൈകോര്‍ത്തപ്പോള്‍. യുഎസിനെ തകര്‍ത്തെറിഞ്ഞ ഹാര്‍വി, ഇര്‍മ ചുഴലിക്കാറ്റുകളുടെ കെടുതി അനുഭവിക്കുന്ന മേഖലകളുടെ പുനരധിവാസത്തിന് ഫണ്ടു ശേഖരിക്കാനാണ് അഞ്ച് മുന്‍ പ്രസിഡന്റുമാര്‍ കൈകോര്‍ത്തത്. മുന്‍ പ്രസിഡന്റുമാരായ ബറാക് ഒബാമ, ജോര്‍ജ് ഡബ്ല്യൂ ബുഷ്, ബില്‍ ക്ലിന്റണ്‍, ജോര്‍ജ് എച്ച്. ഡബ്ല്യൂ ബുഷ്, ജിമ്മി കാര്‍ട്ടര്‍ …
സ്വന്തം ലേഖകന്‍: മെര്‍സല്‍ കണ്ടത് ഇന്റര്‍നെറ്റിലാണെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ, മോദി സര്‍ക്കാര്‍ എന്നാണ് പൈറസി നിയമവിധേയമാക്കിയതെന്ന് നടന്‍ വിശാല്‍, മെര്‍സല്‍ വിവാദത്തില്‍ നാണംകെട്ട് ബിജെപി. ‘മെര്‍സല്‍’ കണ്ടത് എങ്ങനെയാണ് എന്നുള്ള ചോദ്യത്തിന് കണ്ടത് ഇന്റര്‍നെറ്റിലാണെന്ന് രാജ തുറന്നു സമ്മതിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വിശാല്‍ ഉള്‍പ്പെടെയുള്ള സിനിമാ പ്രവര്‍ത്തകര്‍ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിക്കഴിഞ്ഞു. ഒരു …
സ്വന്തം ലേഖകന്‍: മെര്‍സല്‍ വിവാദം ബിജെപിയെ തിരിഞ്ഞു കുത്തുന്നു, വിജയ് ചിത്രത്തെ പിന്തുണച്ച് രാഹുല്‍ ഗാന്ധിയും കമല്‍ഹാസനും ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത്. വിജയ് പ്രധാനകഥാപാത്രമായ മെര്‍സല്‍ എന്ന ചിത്രത്തിനെതിരായ ബിജെപിയുടെ പ്രതിഷേധത്തെ വിമര്‍ശിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മെര്‍സല്‍ ചിത്രത്തില്‍ ഇടപെട്ട് തമിഴരുടെ സ്വത്വത്തെ മുറിപ്പെടുത്തരുതെന്ന് ട്വിറ്ററില്‍ കുറിച്ചു. ‘തമിഴ് സംസ്‌കാരത്തിന്റേയും ഭാഷയുടേയും തീവ്രമായ ആവിഷ്‌കാരമാണ് …
സ്വന്തം ലേഖകന്‍: ഗുരുതര സുരക്ഷാ ഭീഷണി, വിമാനത്താവളങ്ങളിലും റയില്‍വെ സ്‌റ്റേഷനുകളിലും ലഭിക്കുന്ന സൗജന്യ വൈഫൈ ഉപയോഗിക്കരുതെന്ന് സൈബര്‍ സുരക്ഷാ ഏജന്‍സി. സൈബര്‍ ആക്രമണത്തിനുള്ള സാധ്യത കൂടുതലായതിനാലാണ് ഇത്തരം പൊതു വൈഫൈ ഉപയോഗിച്ച് ഇന്റര്‍നെറ്റില്‍ പ്രവേശിക്കരുതെന്ന് ഗവണ്‍മെന്റ് ഏജന്‍സി ഉപയോക്താക്കള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമാണ് ഉപയോക്താക്കള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. പൊതുസ്ഥലങ്ങളില്‍ …
സ്വന്തം ലേഖകന്‍: കാറ്റലോണിയ സ്‌പെയിന്‍ വിട്ടു പോയാല്‍ ബാഴ്‌സലോണയില്ലാത്ത സ്പാനിഷ് ഫുട്‌ബോള്‍ ലീഗിനെക്കുറിച്ച് ആലോചിക്കാനിവില്ലെന്ന് റയല്‍ മാഡ്രിഡ് പ്രസിഡന്റ്. ബാഴ്‌സ ഇല്ലാത്ത ഒരു ലാ ലിഗയെ കുറിച്ചും കാറ്റലോണിയ ഇല്ലാത്ത ഒരു സ്‌പെയിനിനെ കുറിച്ചും ചിന്തിക്കാനാവില്ലെന്ന് റയല്‍ മാഡ്രിഡ് പ്രസിഡന്റ് ഫ്‌ളോറെന്റിനോ പെരെസ് പറഞ്ഞു. സ്‌പെയിനില്‍ നിന്ന് സ്വാതന്ത്യ്രം പ്രഖ്യാപിക്കാനുള്ള നീക്കങ്ങള്‍ കാറ്റലോണിയയില്‍ ശക്തമാകുന്നതിനിടെയാണ് ബാഴ്‌സയുടെ …
സ്വന്തം ലേഖകന്‍: ‘മി റ്റൂ കാമ്പയിന്‍’ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ലൈംഗിക ചൂഷണത്തിന് ഇരയായ സ്ത്രീകളുടെ തുറന്നുപറച്ചില്‍. ഹോളിവുഡ് നടി അലീസ മിലാനോ തുടക്കമിട്ട ക്യാപയിന്‍ പിന്നീട് ലോകം മുഴുവന്‍ തരംഗമായി മി റ്റൂ എന്ന ഹാഷ് ടാഗില്‍ പടര്‍ന്നു പിടിക്കുകയായിരുന്നു. ജീവിതത്തില് പലപ്പോഴായി നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തെ കുറിച്ച് ലോകമെങ്ങുമുള്ള വനിതകള് തുറന്നു പറയുകയാണ് …
സ്വന്തം ലേഖകന്‍: സ്ത്രീധനം ആവശ്യപ്പെട്ട കാമുകന് പണം നല്‍കാന്‍ വൃക്ക വില്‍ക്കാന്‍ യുവതി ആശുപത്രിയില്‍. കാമുകനു പണം നല്‍കാന്‍ വൃക്ക വില്‍ക്കാന്‍ ബീഹാറില്‍ നിന്നെത്തിയ 21 വയസുള്ള യുവതിയാണ് വനിതാ കമ്മീഷന്‍ രക്ഷപെടുത്തി. ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു നാടകീയ രംഗങ്ങള്‍. വിവാഹ മോചിതയായ യുവതി അയല്‍വാസിയായ യുവാവുമായി പ്രണയത്തിലായിരുന്നു. എന്നാല്‍, വീട്ടുകാര്‍ ഈ ബന്ധത്തെ അനുകൂലിച്ചിരുന്നില്ല. …
സ്വന്തം ലേഖകന്‍: ‘അത് തെറ്റായിപ്പോയി’ , നോട്ട് നിരോധനത്തെ പിന്തുണച്ചതില്‍ ക്ഷമാപണവുമായി കമല്‍ഹാസന്‍ രംഗത്ത്. നോട്ട് നിരോധനത്തെ തിരക്കുപിടിച്ച് അനുകൂലിച്ചത് തെറ്റായിപ്പോയതായും ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ അറിയാതെയാണ് നരേന്ദ്ര മോദിയെ അനുകൂലിച്ചതെന്നും തമിഴ്വാരികയില്‍ എഴുതിയ ലേഖനത്തില്‍ കമല്‍ഹാസന്‍ വ്യക്തമാക്കി. ‘ഒരു വലിയ ക്ഷമാപണം’ എന്നു തന്നെയാണ് ലേഖനത്തിന്റെ തലക്കെട്ടും. ‘നോട്ടു നിരോധനത്തിലൂടെ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കാതെയാണ് അന്നു …
സ്വന്തം ലേഖകന്‍: അനുസരണക്കേടിന് ശിക്ഷയായി 150 കിലോ ഭാരമുള്ള സ്ത്രീ ഒന്‍പതു വയസുകാരിയുടെ മുകളില്‍ കയറിയിരുന്നു, കുട്ടി മരിച്ചതോടെ സ്ത്രീ അഴികള്‍ക്കുള്ളിലും. കുട്ടിയെ കസേരയില്‍ കയറ്റിയിരുത്തി യുവതി ഇതിനു മുകളില്‍ ഇരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 64 കാരിയായ വെറോനിക്ക ഗ്രീന്‍ പോസെയെ ഫ്‌ലോറിഡ പൊലീസ് അറസ്റ്റ് ചെയ്തു. ഡെറികാ ലിന്‍സെ എന്ന പെണ്‍കുട്ടിയാണ് ബന്ധുവായ സ്ത്രീയുടെ …