1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഏഷ്യന്‍ സൗന്ദര്യത്തിന് ഇനി ഇന്ത്യന്‍ റാണി, കനികാ കപൂര്‍ മിസ് ഏഷ്യ
ഏഷ്യന്‍ സൗന്ദര്യത്തിന് ഇനി ഇന്ത്യന്‍ റാണി, കനികാ കപൂര്‍ മിസ് ഏഷ്യ
സ്വന്തം ലേഖകന്‍: ഏഷ്യന്‍ സൗന്ദര്യത്തിന് ഇനി ഇന്ത്യന്‍ റാണി, കനികാ കപൂര്‍ മിസ് ഏഷ്യയായി തെരഞ്ഞെടുക്കപ്പെട്ടു. കൊച്ചിയിലെ ലെ മെറിഡിയന്‍ ഹോട്ടലില്‍ നടന്ന മിസ് ഏഷ്യ സൗന്ദര്യ മല്‍സരത്തില്‍ 12 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരെ പിന്തള്ളിയാണു കനികാ കപൂര്‍ ഏഷ്യയുടെ സൗന്ദര്യ രാജ്ഞിയായത്. ഫിലിപ്പീന്‍സില്‍ നിന്നുള്ള ആല്‍ഫെ മാരി നതാനി ദാഗെഉ ഫസ്റ്റ് റണ്ണറപ്പ് കിരീടവും …
കാലിത്തീറ്റ കുംഭകോണം, ലാലു പ്രസാദ് യാദവിനെ കുരുക്കിലാക്കി സുപ്രീം കോടതി വിധി
കാലിത്തീറ്റ കുംഭകോണം, ലാലു പ്രസാദ് യാദവിനെ കുരുക്കിലാക്കി സുപ്രീം കോടതി വിധി
സ്വന്തം ലേഖകന്‍: കാലിത്തീറ്റ കുംഭകോണം, ലാലു പ്രസാദ് യാദവിനെ കുരുക്കിലാക്കി സുപ്രീം കോടതി വിധി. അദ്ദേഹത്തിനെതിരെയുള്ള ഗൂഢാലോചനാക്കുറ്റം റദ്ദാക്കിയ ഝാര്‍ഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി തിരുത്തി. എട്ട് മാസം മുമ്പാണ് കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലുവിനെതിരായ ഗൂഢാലോചനാ കുറ്റം ഝാര്‍ഖണ്ഡ് ഹൈക്കോടതി റദ്ദാക്കിയത്. ഒരു കുറ്റത്തിന് ഒരാളെ രണ്ട് തവണ വിചാരണ ചെയ്യരുത് എന്ന് …
ശ്രീലങ്കന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റ് രാജപക്‌സെക്ക് മരണമണി
ശ്രീലങ്കന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റ് രാജപക്‌സെക്ക് മരണമണി
സ്വന്തം ലേഖകന്‍: ശ്രീലങ്കന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റ് രാജപക്‌സെക്ക് മരണമണി. പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി മുന്നിലെത്തിയതോടെ ഫലപ്രഖ്യാപനത്തിനു മുമ്പു തന്നെ മുന്‍ പ്രസിഡന്റും ശ്രീലങ്കന്‍ ഫ്രീഡം പാര്‍ട്ടി നേതാവുമായ മഹീന്ദരാജപക്‌സെ പരാജയം സമ്മതിച്ചു. തനിക്ക് അധികാരത്തില്‍ തിരിച്ചെത്താന്‍ കഴിയുന്ന സാഹചര്യമില്ലെന്ന് പറഞ്ഞ രാജപാക്‌സെ പ്രധാനമന്ത്രിയാകാനുള്ള തന്റെ അഭിലാഷം സഫലമാകില്ലെന്നും പറഞ്ഞു. …
ബാങ്കോക്കില്‍ ഹിന്ദു ക്ഷേത്രത്തിനു സമീപം സ്‌ഫോടനം, 27 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്
ബാങ്കോക്കില്‍ ഹിന്ദു ക്ഷേത്രത്തിനു സമീപം സ്‌ഫോടനം, 27 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ബാങ്കോക്കില്‍ ഹിന്ദു ക്ഷേത്രത്തിനു സമീപം സ്‌ഫോടനം, 27 മരിച്ചതായി റിപ്പോര്‍ട്ട്. സ്‌ഫോടനം നടന്നത് ഹിന്ദു ക്ഷേത്രത്തിന് തൊട്ടടുത്തയാതിനാല്‍ ആരാധനക്കെത്തിയ ഇന്ത്യക്കാര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരിക്കാന്‍ ഇടയുണ്ടെന്നാണ് സൂചന. ചിഡ്‌ലോം ജില്ലയിലെ ഇറാവാന്‍ ക്ഷേത്രത്തിനു സമീപമാണ് സ്‌ഫോടനമുണ്ടായത്. ഇരുപതോളം പേര്‍ക്കു പരുക്കേറ്റു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. പൊട്ടിത്തെറിയില്‍ തീവ്രവാദികളുടെ പങ്കിനെക്കുറിച്ച് സൂചനയൊന്നും ഇല്ലെന്ന് …
അടിസ്ഥാനസൗകര്യ വികസനത്തിന് അഞ്ചുലക്ഷം കോടി രൂപയുടെ സംയുക്തനിധി രൂപീകരിക്കാന്‍ ഇന്ത്യ, യുഎഇ തീരുമാനം
അടിസ്ഥാനസൗകര്യ വികസനത്തിന് അഞ്ചുലക്ഷം കോടി രൂപയുടെ സംയുക്തനിധി രൂപീകരിക്കാന്‍ ഇന്ത്യ, യുഎഇ തീരുമാനം
സ്വന്തം ലേഖകന്‍: അടിസ്ഥാനസൗകര്യ വികസനത്തിന് അഞ്ചുലക്ഷം കോടി രൂപയുടെ സംയുക്തനിധി രൂപീകരിക്കാന്‍ ഇന്ത്യ, യുഎഇ തീരുമാനം. 7500 കോടി ഡോളറിന്റെ സമ്യുക്തനിധി രൂപീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ധാരണയായി. റയില്‍, റോഡ്, ഊര്‍ജം, തുറമുഖം, പെട്രോളിയം തുടങ്ങിയ മേഖലകളിലാണ് കൂടുതല്‍ നിക്ഷേപസാധ്യത. അഞ്ചുവര്‍ഷത്തിനകം 60% വ്യാപാരവളര്‍ച്ചയും ലക്ഷ്യമിടുന്നു. ലക്ഷം കോടി ഡോളറിന്റെ …
ബ്രസീലില്‍ പ്രസിഡന്റ് ദില്‍മ റൂസ്സെഫിന്റെ കസേരയിളക്കി പതിനായിരങ്ങലുടെ പ്രതിഷേധ റാലി
ബ്രസീലില്‍ പ്രസിഡന്റ് ദില്‍മ റൂസ്സെഫിന്റെ കസേരയിളക്കി പതിനായിരങ്ങലുടെ പ്രതിഷേധ റാലി
സ്വന്തം ലേഖകന്‍: ബ്രസീലില്‍ പ്രസിഡന്റ് ദില്‍മ റൂസ്സെഫിന്റെ കസേരയിളക്കി പതിനായിരങ്ങലുടെ പ്രതിഷേധ റാലി. പ്രസിഡന്റിനെ ഇംപീച്ച് ചെയ്യമെന്ന് ആവശ്യപ്പെട്ടായിരിന്നു പ്രക്ഷോഭകരുടെ വന്‍ പ്രകടനം. ഭരണത്തിലെ അഴിമതിയ്ക്കും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ കാല്‍നൂറ്റാണ്ടിലെ ഏറ്റവും മോശം സ്ഥിതിയിലായതിനും പിന്നില്‍ ദില്‍മയുടെ കെടുകാര്യസ്ഥതയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രസിഡന്റിന്റെ ഇംപീച്ച്‌മെന്റ് ആവശ്യപ്പെടുന്നത്. റിയോവിലെ കോപകബാന ബിച്ചില്‍ നടന്ന റാലിയില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്. ബ്രസീലിയന്‍ …
ശ്രീലങ്കയില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് തുടങ്ങി, മുന്‍ പ്രസിഡന്റ് രാജപക്‌സെക്ക് ഫലം നിര്‍ണായകമാകും
ശ്രീലങ്കയില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് തുടങ്ങി, മുന്‍ പ്രസിഡന്റ് രാജപക്‌സെക്ക് ഫലം നിര്‍ണായകമാകും
സ്വന്തം ലേഖകന്‍: ശ്രീലങ്കയില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് തുടങ്ങി, മുന്‍ പ്രസിഡന്റ് രാജപക്‌സെക്ക് ഫലം നിര്‍ണായകമാകും. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് നാല് വരെ തുടരും. ഏകദേശം 1.5 കോടി സമ്മതിദായകരാണ് ഇത്തവണ പോളിംഗ് ബൂത്തുകളില്‍ എത്തുക. മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രാജപക്‌സ പ്രധാനമന്ത്രിയായി പുതിയ ഊഴം തേടുന്ന പൊതു തെരഞ്ഞെടുപ്പാണിത്. നിലവിലെ പ്രധാനമന്ത്രി …
വിഴിഞ്ഞം തുറമുഖ പദ്ധതി, കരാര്‍ ഇന്ന് യാഥാര്‍ഥ്യമാകും
വിഴിഞ്ഞം തുറമുഖ പദ്ധതി, കരാര്‍ ഇന്ന് യാഥാര്‍ഥ്യമാകും
സ്വന്തം ലേഖകന്‍: വിഴിഞ്ഞം തുറമുഖ പദ്ധതി, കരാര്‍ ഇന്ന് യാഥാര്‍ഥ്യമാകും. വൈകിട്ട് 5.30 ന് ദര്‍ബാര്‍ ഹാളിലാണ് കരാര്‍ ഒപ്പിടുന്ന ചടങ്ങ് നടക്കുക. ദര്‍ബാര്‍ ഹാളില്‍ സംഘടിപ്പിച്ചിട്ടുള്ള ലളിതമായ ചടങ്ങില്‍ സംബന്ധിക്കാന്‍ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി എത്തും. മുഖ്യമന്ത്രിയുടേയും മറ്റ് മന്ത്രിമാരുടേയും സാന്നിധ്യത്തില്‍, അദാനി വിഴിഞ്ഞം പോര്‍ട്ട് ലിമിറ്റഡ് സിഇഒ സന്തോഷ് മഹാപത്രയും …
പാക് മന്ത്രിയുടെ വസതിയില്‍ ചാവേര്‍ പൊട്ടിത്തെറിച്ചു, മന്ത്രിയടക്കം 13 മരണം
പാക് മന്ത്രിയുടെ വസതിയില്‍ ചാവേര്‍ പൊട്ടിത്തെറിച്ചു, മന്ത്രിയടക്കം 13 മരണം
സ്വന്തം ലേഖകന്‍: പാക് മന്ത്രിയുടെ വസതിയില്‍ ചാവേര്‍ പൊട്ടിത്തെറിച്ചു, മന്ത്രിയടക്കം 13 മരണം. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മന്ത്രിയായ ഷുജ ഖന്‍സാദയുടെ വീട്ടിലാണ് സ്‌ഫോടനം നടന്നത്. ചാവേര്‍ സ്‌ഫോടനത്തില്‍ മന്ത്രിയടക്കം 13 പേര്‍ കൊല്ലപ്പെട്ടതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. അറ്റോക്ക് ജില്ലയിലെ മന്ത്രിയുടെ വസതിയില്‍ യോഗം നടക്കുമ്പോഴായിരുന്നു സ്‌ഫോടനം. ജില്ലാ പൊലീസ് മേധാവി അടക്കം …
54 പേരുമായി ഇന്തോനേഷ്യന്‍ വിമാനം പറക്കുന്നതിനിടയില്‍ കാണാതായി
54 പേരുമായി ഇന്തോനേഷ്യന്‍ വിമാനം പറക്കുന്നതിനിടയില്‍ കാണാതായി
സ്വന്തം ലേഖകന്‍: 54 പേരുമായി ഇന്തോനേഷ്യന്‍ വിമാനം പറക്കുന്നതിനിടയില്‍ കാണാതായി. ട്രിഗാന എയറിന്റെ എ.ടി.ആര്‍ 42 വിമാനമാണ് പാപ്പുവ മേഖലയില്‍ വച്ച് എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധം നഷ്ടപ്പെടുകയും റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തത്. അഞ്ചു കുട്ടികളടക്കം 44 യാത്രക്കാരും അഞ്ചു ജോലിക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. പ്രാദേശിക സമയം ഉച്ചയ്ക്ക് മൂന്നു മണിയോടെയായിരുന്നു സംഭവം. പാപ്പുവയുടെ …