സ്വന്തം ലേഖകന്‍: ഭര്‍ത്താവിനെ കൊല്ലാന്‍ ലസിയില്‍ വിഷം കലക്കിയ പാക് യുവതി കാരണം മരിച്ചത് ഭര്‍ത്താവിന്റെ കുടുംബത്തിലെ 15 പേര്‍. സംഭവത്തില്‍ 20 കാരിയായ പാക് യുവതി ആസിയയെയും അവരുടെ കാമുകന്‍ ഷഹീദിനെയും ബന്ധു സറീനയെയും പോലീസ് അറസ്റ്റ് ചെയ്തു. പാക് പഞ്ചാബിലെ ലഷാരിയില്‍ കഴിഞ്ഞ മാസമാണു കേസിനാസ്പദമായ സംഭവം നടന്നത്. ഭര്‍ത്താവ് അംജദ് ഖാനെ …
സ്വന്തം ലേഖകന്‍: സൗദിയിലെ പ്രവാസി തൊഴിലാളികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ ഇടിവെന്ന് റിപ്പോര്‍ട്ട്. സൗദി അറേബ്യന്‍ മോണിറ്ററി ഏജന്‍സിയുടെ കഴിഞ്ഞ മാസത്തെ റിപ്പോര്‍ട്ടിലാണ് പ്രവാസി തൊഴിലാളികള്‍ മാതൃരാജ്യങ്ങളിലേക്ക് അയച്ച പണത്തില്‍ 2016 സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് ഈ വര്‍ഷം സെപ്തംബറില്‍ 21 ശതമാനം കുറവുള്ളതായി വ്യക്തമാക്കുന്നത്. 2011 ന് ശേഷം വിദേശികള്‍ അയച്ച പണത്തില്‍ ഏറ്റവും …
സ്വന്തം ലേഖകന്‍: ഇറ്റലിയിലെ മിലാനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നു, വിദ്യാര്‍ഥികളോട് പരിഭ്രാന്തരാകരുതെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിന്റെ നിര്‍ദേശം. സംഭവത്തെപ്പറ്റി വിശദ റിപ്പോര്‍ട്ട് ലഭിച്ചതായും സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തി വരുന്നതായും വിദേശകാര്യ മന്ത്രി സുഷമ സ്വരാജും വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക നിര്‍ദേശങ്ങളും സി.ജി.ഐ പുറത്തിറക്കിയിട്ടുണ്ട്. ആക്രമണം നടന്ന സ്ഥലങ്ങളെപ്പറ്റി മറ്റ് ഇന്ത്യന്‍ വിദ്യാര്‍ഥികളെ അറിയിക്കുക, …
സ്വന്തം ലേഖകന്‍: ടോക്കിയോയില്‍ യുവാവിന്റെ ഫ്‌ളാറ്റില്‍ നിന്നും കണ്ടെടുത്തത് തല അറുത്തു മാറ്റിയ ഒന്‍പത് മൃതദേഹങ്ങള്‍. തകഹിരോ ഷിരെയ്ഷി എന്ന 29 കാരന്റെ ഫ്‌ളാറ്റില്‍ നിന്നുമാണ് പൊലീസ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തല അറുത്തു മാറ്റിയതോടൊപ്പം മൃതദേഹങ്ങളുടെയെല്ലാം മാംസവും നീക്കം ചെയ്ത നിലയിലായിരുന്നു. മൃതദേഹത്തിന്റെ ആന്തരീകാവയവങ്ങള്‍ നീക്കം ചെയ്ത് …
സ്വന്തം ലേഖകന്‍: കലാഭവന്‍ മണിയുടെ ജീവിതം ഇനി സ്‌ക്രീനില്‍, വിനയന്റെ സംവിധാനത്തില്‍ ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ വരുന്നു. കലാഭവന്‍ മണിയുടെ ജീവതത്തെ ആസ്പദമാക്കി ഒരു സിനിമ ഒരുക്കുമെന്ന് സംവിധായകന്‍ വിനയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും ഇപ്പോള്‍ അതിന് ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിരിക്കുകയാണ്. കലാഭവന്‍ മണിയുടെ ജീവചരിത്രമല്ല സിനിമ. മറിച്ച് മണിക്കുള്ള ആദരവായിരിക്കും ചിത്രമെന്നും വിനയന്‍ അറിയിച്ചു. ചിത്രത്തിന്റെ രചനയും …
സ്വന്തം ലേഖകന്‍: ഖത്തര്‍ പങ്കെടുത്താല്‍ തങ്ങള്‍ ജിസിസി ഉച്ചകോടി ബഹിഷ്‌കരിക്കുമെന്ന് ബഹ്‌റൈന്‍. ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഖാലിദ് അല്‍ ഖലീഫയാണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. സൗദി അറേബ്യ, ബഹ്‌റൈന്‍, ഈജിപ്ത്, യു.എ.ഇ എന്നീ രാജ്യങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ ഖത്തറിന്റെ ജി.സി.സി അംഗത്വം തടയണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഖത്തറിനൊപ്പം ഉച്ചകോടിയില്‍ ഇരിക്കില്ലെന്നും ബഹിഷ്‌കരിക്കുമെന്നും ഖാലിദ് …
സ്വന്തം ലേഖകന്‍: സൗദി സ്റ്റേഡിയങ്ങളില്‍ പുരുഷന്മാര്‍ക്കൊപ്പം കായിക വിനോദങ്ങള്‍ കാണാന്‍ ഇനി സ്ത്രീകളും. മത്സരങ്ങള്‍ നടക്കുന്ന സ്റ്റേഡിയങ്ങളില്‍ പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകള്‍ക്കും പ്രവേശനം നല്കാന്‍ സൗദി അറേബ്യ തീരുമാനിച്ചു. സ്ത്രീകളുടെ പ്രവേശനം അടുത്ത വര്‍ഷം മുതല്‍ നടപ്പിലാക്കും. സൗദിയില്‍ ഇതുവരെ സ്‌റ്റേഡിയങ്ങളിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. സ്ത്രീകള്‍ക്കു സ്വാതന്ത്ര്യം കൊടുക്കാത്ത രാജ്യമെന്ന ചീത്തപ്പേരു മാറ്റാനുള്ള സൗദി ഭരണകൂടത്തിന്റെ നീക്കങ്ങളുടെ …
സ്വന്തം ലേഖകന്‍: അഴിമതി ആരോപണം, കുവൈത്തില്‍ ഷെയ്ഖ് ജാബല്‍ അല്‍ മുബാറക് അല്‍ സാബായുടെ മന്ത്രിസഭ രാജിവച്ചു. ജി സ്വീകരിച്ച കുവത്ത് അമീര്‍ ഷെയ്ഖ് സാബാ അല്‍ അഹമ്മദ് അല്‍ ജാബല്‍ അല്‍ സാബാ, പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതുവരെ കാവല്‍ സര്‍ക്കാരിനെ നയിക്കാന്‍ പ്രധാനമന്ത്രിക്കു നിര്‍ദേശം നല്കി. കാബിനറ്റ് സഹമന്ത്രി ഷെയ്ഖ് മുഹമ്മദ് അബ്ദുള്ള അല്‍ …
സ്വന്തം ലേഖകന്‍: ലൈംഗിക ജീവിതത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ക്ക് എതിരെ രൂക്ഷ പ്രതികരണവുമായി മുന്‍ കാമുകിമാര്‍, നവാസുദ്ദീന്‍ സിദ്ദിഖി വിവാദ ആത്മകഥ പിന്‍വലിച്ചു. കുറച്ചു ദിവസങ്ങള്‍ കൊണ്ട് ബോളിവുഡില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച ആത്മകഥയായിരുന്നു സിദ്ധിഖിയുടേത്. എന്നാല്‍ ഒന്നിനു പുറമെ ഒന്നായി മുന്‍ കാമുകിമാര്‍ ആത്മകഥയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയതോടെയാണ് സിദ്ദിഖി പുസ്തകം പിന്‍വലിച്ചത്. തുറന്നു പറച്ചിലിന്റെ …
സ്വന്തം ലേഖകന്‍: പ്രവാസികള്‍ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളില്‍ നിന്ന് പുറത്ത്, പ്രവാസിയായാല്‍ എന്‍.എസ്.സി., പി.പി.എഫ്. അക്കൗണ്ടുകള്‍ പിന്‍വലിക്കണം. പോസ്റ്റ് ഓഫീസ് വഴിയുള്ള നിക്ഷേപ പദ്ധതികളായ നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് (എന്‍.എസ്.സി.), പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പി.പി.എഫ്.) എന്നിവയുടെ പോളിസി ഉടമകള്‍ പ്രവാസി ഇന്ത്യക്കാരായി മാറുകയാണെങ്കില്‍ ആ അക്കൗണ്ടുകള്‍ പിന്‍വലിക്കണമെന്ന് കേന്ദ്രധനകാര്യ മന്ത്രാലയം ഉത്തരവിട്ടു. എന്‍.ആര്‍.ഐ. …