1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 19, 2017

സ്വന്തം ലേഖകന്‍: സ്ത്രീധനം ആവശ്യപ്പെട്ട കാമുകന് പണം നല്‍കാന്‍ വൃക്ക വില്‍ക്കാന്‍ യുവതി ആശുപത്രിയില്‍. കാമുകനു പണം നല്‍കാന്‍ വൃക്ക വില്‍ക്കാന്‍ ബീഹാറില്‍ നിന്നെത്തിയ 21 വയസുള്ള യുവതിയാണ് വനിതാ കമ്മീഷന്‍ രക്ഷപെടുത്തി. ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു നാടകീയ രംഗങ്ങള്‍. വിവാഹ മോചിതയായ യുവതി അയല്‍വാസിയായ യുവാവുമായി പ്രണയത്തിലായിരുന്നു.

എന്നാല്‍, വീട്ടുകാര്‍ ഈ ബന്ധത്തെ അനുകൂലിച്ചിരുന്നില്ല. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ കാമുകനായ യുവാവ് ഉത്തര്‍പ്രദേശിലെ മൊറാദാബാദിലേക്കു മാറി. വീട്ടുകാരോടു വഴക്കിട്ട യുവതി വിവാഹം കഴിക്കണം എന്ന ആവശ്യവുമായി ഇയാളെ തേടിയെത്തി. എന്നാല്‍, കല്യാണം കഴിക്കണമെങ്കില്‍ 1,80,000 രൂപ നല്‍കണമെന്നായിരുന്നു ഇയാളുടെ ആവശ്യം. മറ്റൊരു വഴിയും കാണാതിരുന്ന യുവതി അങ്ങനെയാണ് സ്വന്തം വൃക്ക വില്‍ക്കാന്‍ തീരുമാനിച്ചത്.

ആശുപത്രിയിലെത്തിയ യുവതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അധികൃതര്‍ പോലീസില്‍ വിവരം അറിയിച്ചു. വൃക്ക തട്ടിപ്പിന്റെ കളിയാണെന്നു സംശയിച്ചായിരുന്നു പോലീസിനെ അറിയിച്ചത്. വനിതാ കമ്മീഷനെയും വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസും വനിതാ കമ്മീഷന്‍ പ്രതിനിധികളുമെത്തി യുവതിയെ കൂട്ടിക്കൊണ്ടു പോയി. കാമുകനെതിരേ കേസ് കൊടുക്കണമെന്ന് നിര്‍ദേശിച്ചെങ്കിലും വഴങ്ങാതിരുന്ന യുവതി വീട്ടുകാരോടൊപ്പം പിന്നീട് ബീഹാറിലേക്കു മടങ്ങി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.