സ്വന്തം ലേഖകന്‍: ലണ്ടനില്‍ വീണ്ടും ഭീകരാക്രമണം, കാല്‍നടക്കാര്‍ക്ക് ഇടയിലേക്ക് വാഹനം ഇടിച്ചു കയറ്റി, ആക്രമണത്തില്‍ ഒരാള്‍ മരിച്ചു, എട്ടു പേര്‍ക്ക് പരുക്ക്. പ്രാദേശിക സമയം അര്‍ധരാത്രി 12.20 ഓടെ വടക്കന്‍ ലണ്ടനില്‍ കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചു കയറ്റുകയായിരുന്നു. ഫിന്‍സ്ബറി പാര്‍ക്ക് പള്ളിയില്‍ റമദാന്റെ ഭാഗമായി പ്രാര്‍ഥന കഴിഞ്ഞ് ഇറങ്ങിയവരാണ് അപകടത്തില്‍ പെട്ടത്. മാഞ്ചസ്റ്ററിലും ലണ്ടനിലും …
സ്വന്തം ലേഖകന്‍: ഫ്രഞ്ച് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് തൂത്തുവാരി പ്രസിഡന്റ് എമ്മാനുവല്‍ മാക്രോണിന്റെ മുന്നണി. നേതൃത്വത്തിലുള്ള മുന്നണിക്ക് വന്‍ ഭൂരിപക്ഷം. 577 അംഗ പാര്‍ലമെന്റില്‍ മുന്നണി 350 സീറ്റ് വെട്ടിപ്പിടിച്ചപ്പോള്‍ ഇത്തവണ 224 വനിതകളെ നാഷണല്‍ അസംബ്ലയിലേക്കു വിജയിപ്പിച്ച് ഫ്രാന്‍സ് ചരിത്രം കുറിച്ചു. മുന്‍ അസംബ്‌ളിയില്‍ വനിതകളുടെ എണ്ണം 155 ആയിരുന്നു. ഇതോടെ വനിതാ പാര്‍ലമെന്ററി പ്രാതിനിധ്യത്തില്‍ …
സ്വന്തം ലേഖകന്‍: ബീഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് ബിജെപിയുടെ രാഷ്ട്രീയ കരുനീക്കം, ഇടഞ്ഞ് സഖ്യകക്ഷികളും പ്രതിപക്ഷവും. ബീഹാര്‍ ഗവര്‍ണ്ണറും ബിജെപിയുടെ ദളിത് മോര്‍ച്ച മുന്‍ അധ്യക്ഷനുമായ രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. രണ്ട് മണിക്കൂര്‍ നീണ്ട ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി …
സ്വന്തം ലേഖകന്‍: ആദ്യ ദിവസം യാത്രക്കാര്‍ 62,320, വരുമാനം 20.42 ലക്ഷം രൂപ, കന്നിയാത്രയില്‍ മനസും പണപ്പെട്ടിയും നിറച്ച് കൊച്ചി മെട്രോ. സര്‍വീസ് തുടങ്ങിയ ആദ്യ ദിനം 62,320പേര്‍ യാത്ര ചെയ്തപ്പോള്‍ 20.42 ലക്ഷം രൂപയാണ് വരുമാനമായി ലഭിച്ചത്. രാവിലെ മുതല്‍ വന്‍ജനത്തിരക്കാണ് മെട്രോ സ്റ്റേഷനുകളില്‍ അനുഭവപ്പെട്ടത്. മെട്രോയെ ജനങ്ങള്‍ സ്വീകരിച്ചതിന്റെ തെളിവാണ് ജനത്തിരക്കെന്ന് കെഎംആര്‍എല്‍ …
സ്വന്തം ലേഖകന്‍: കൊച്ചി മെട്രോയുടെ പൊതുജനങ്ങള്‍ക്കായുള്ള സര്‍വീസിന് വന്‍ സ്വീകരണം, ആദ്യ യാത്രയ്ക്ക് തിരക്കുകൂട്ടി ആയിരങ്ങള്‍. മെട്രോയിലെ ആദ്യയാത്രയ്ക്കായി നിരവധി പേരാണ് ആവേശത്തോടെ പുലര്‍ച്ചയോടെ തന്നെ എത്തിത്തുടങ്ങിയത്. പാലാരിവട്ടത്ത് നിന്ന് ആലുവയിലേക്കും ആലുവയില്‍ നിന്ന് പാലാരിവട്ടത്തേക്കുമാണ് ഒരേ സമയം സര്‍വീസ് തുടങ്ങിയത്. രാവിലെ 5.15 ഓടെ തന്നെ യാത്രക്കാര്‍ ടിക്കറ്റിനായി നിരത്ത് കൈയ്യടക്കി. ആദ്യഘട്ടത്തില്‍ പാലാരിവട്ടത്തു …
സ്വന്തം ലേഖകന്‍: ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യക്ക് നാണംകെട്ട തോല്‍വി, വിജയത്തേരിലേറി പാകിസ്താന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്. പാക്കിസ്ഥാനെതിരേ ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വിക്കാണ് ഓവല്‍ സാക്ഷ്യം വഹിച്ചത്. 2005 ല്‍ നേരിട്ട 159 റണ്‍സിന്റെ പരാജയം ഇന്ത്യ ഓവലിലെ ആയിരക്കണക്കിന് ആരാധകരെ സാക്ഷിയാക്കി 180 റണ്‍സിലേക്ക് ഉയര്‍ത്തുകയായിരുന്നു. ചാമ്പ്യന്‍സ് ട്രോഫിയില്‍ പാക്കിസ്ഥാനെതിരേ ഇന്ത്യയുടെ മൂന്നാം തോല്‍വിയാണിത്. ഐസിസി …
സ്വന്തം ലേഖകന്‍: പുതുവൈപ്പില്‍ ഐഒസി പ്ലാന്റ് സമരത്തെ പോലീസ് നേരിട്ട രീതി പ്രാകൃതവും മനുഷ്യത്വ രഹിതവുമെന്ന ആരോപണം ശക്തം, സമരം സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നതായി സമൂഹ മാധ്യമങ്ങളില്‍ മുറവിളി, പ്രതിരോധത്തിലായി സര്‍ക്കാര്‍. പുതുവൈപ്പിനില്‍ ഐ.ഒ.സി പ്ലാന്റിനെതിരെ സമരം നടത്തിയ നാട്ടുകാര്‍ക്കെതിരെ നടത്തിയ ക്രൂരമായ ലാത്തിച്ചാര്‍ജ് പ്രാകൃതവും നീതീകരിക്കാന്‍ കഴിയാത്തതുമാണെന്നാണ് സമൂഹ മാധ്യമങ്ങളില്‍ നിരവധിപേര്‍ അഭിപ്രായപ്പെട്ടത്. കഴിഞ്ഞ ദിവസം …
സ്വന്തം ലേഖകന്‍: പ്രതിസന്ധിക്കിടയിലും കുട്ടികള്‍ക്ക് ഏറ്റവും മികച്ച ജീവിത സാഹചര്യമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ അറബ് ലോകത്ത് ഒന്നാം സ്ഥാനം സ്വന്തമാക്കി ഖത്തര്‍. ആഗോളതലത്തില്‍ 34 മത്തെ സ്ഥാനവും ഖത്തര്‍ കരസ്ഥമാക്കി. സേവ് ദ ചില്‍ഡ്രന്‍യുഎസ് എന്ന റിപ്പോര്‍ട്ടിലാണ് ഖത്തര്‍ അറബ് ലോകത്ത് ഒന്നാം സ്ഥാനം നേടിയത്. 172 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ …
സ്വന്തം ലേഖകന്‍: ജപ്പാന്‍ തീരത്തിനടുത്ത് അമേരിക്കന്‍ യുദ്ധക്കപ്പല്‍ ഫിലിപ്പീന്‍സ് ചരക്കുകപ്പലിലിടിച്ച് ഏഴ് യു.എസ്. നാവികരെ കാണാതായി. ജപ്പാനിലെ യോകോസുക തീരത്തുനിന്ന് 56 നോട്ടിക്കല്‍ മൈല്‍ അകലെ പസഫിക് സമുദ്രത്തില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടം. യു.എസ്.എസ്. ഫിറ്റ്‌സ്‌ജെറാള്‍ഡ് എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പരിക്കേറ്റ കമാന്‍ഡര്‍ ബ്രെയ്‌സ് ബെന്‍സണ്‍ അടക്കം നാലുപേരെ ജപ്പാന്‍ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്ററില്‍ …
സ്വന്തം ലേഖകന്‍: കമ്പനി ലീവ് നല്‍കിയില്ല, സ്വന്തം വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ പ്രവാസി യുവാവ്, ഒടുവില്‍ സഹായ ഹസ്തവുമായി സുഷമാ സ്വരാജ്. തഴക്കര ഇറവങ്കര ഗീതാഭവനില്‍ ശ്രീജിത്ത് യശോധരനാണ് ജോലി ചെയ്യുന്ന വിദേശ കമ്പനിയില്‍ നിന്നും അവധി ലഭിക്കാത്തതിനാല്‍ നാട്ടില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ കുഴങ്ങിയത്. കുവൈത്തില്‍ ഗള്‍ഫ് റെന്റ് കാര്‍പ്പോ കമ്പനിയില്‍ ജോലി …