1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മെഡിറ്ററേനിയന്‍ കുടിയേറ്റം വീണ്ടും, 4,200 അനധികൃത കുടിയേറ്റക്കാരെ രക്ഷപ്പെടുത്തി
മെഡിറ്ററേനിയന്‍ കുടിയേറ്റം വീണ്ടും, 4,200 അനധികൃത കുടിയേറ്റക്കാരെ രക്ഷപ്പെടുത്തി
സ്വന്തം ലേഖകന്‍: അനധികൃത കുടിയേറ്റക്കാരുടെ ശവപ്പറമ്പായ മെഡിറ്ററേനിയനില്‍ വീണ്ടും കുടിയേറ്റക്കാരുടെ ജീവന്‍ പണയം വച്ചുള്ള യാത്ര. ലിബിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നു രക്ഷപ്പെട്ട് യൂറോപ്പില്‍ കുടിയേറാനായി ഇറങ്ങിത്തിരിച്ച 4,200 ഓളം അഭയാര്‍ഥികളെ വിവിധ സുരക്ഷാ സേനകള്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രക്ഷപ്പെടുത്തി. ആഫ്രിക്ക, പശ്ചിമേഷ്യ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നു യൂറോപ്യന്‍ രാജ്യങ്ങളിലേക്ക്, പ്രത്യേകിച്ച് ഇറ്റലിയിലേക്കു കുടിയേറാന്‍ എത്തുന്ന അഭയാര്‍ഥികളെ …
സിറിയയില്‍ ജനക്കൂട്ടത്തിനു നേരെ സര്‍ക്കാര്‍ സേനയുടെ അതിക്രമം, ബോംബാക്രമണത്തില്‍ 71 മരണം
സിറിയയില്‍ ജനക്കൂട്ടത്തിനു നേരെ സര്‍ക്കാര്‍ സേനയുടെ അതിക്രമം, ബോംബാക്രമണത്തില്‍ 71 മരണം
സ്വന്തം ലേഖകന്‍: സിറിയയില്‍ ജനക്കൂട്ടത്തിനു നേരെ സര്‍ക്കാര്‍ സേനയുടെ അതിക്രമം. പ്രസിഡന്റ് ബഷാര്‍ അല്‍ അസദിന്റെ സൈന്യം ഹെലികോപ്റ്ററില്‍ നിന്നു ബോംബിട്ടതിനെ തുടര്‍ന്ന് 71 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്. അല്‍ ഖായിദയുടെ സിറിയയിലെ വിഭാഗമായ അല്‍ നുസ്‌റ ഫ്രണ്ട് ഇഡ്‌ലിബ് മേഖല പിടിച്ചതിനെ തുടര്‍ന്നാണ് അസദിന്റെ സൈന്യം ബോംബിട്ടത്. അലപ്പോയ്ക്കു കിഴക്ക് അല്‍ …
അമേരിക്കയുടെ ഭീകരവാദ പട്ടികയില്‍ നിന്ന് ക്യൂബയെ ഒഴിവാക്കി, നടപടി നയതന്ത്ര ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി
അമേരിക്കയുടെ ഭീകരവാദ പട്ടികയില്‍ നിന്ന് ക്യൂബയെ ഒഴിവാക്കി, നടപടി നയതന്ത്ര ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി
സ്വന്തം ലേഖകന്‍: അമേരിക്കയുടെ ഭീകരവാദ പട്ടികയില്‍ നിന്ന് ക്യൂബയെ ഒഴിവാക്കി. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് അമേരിക്കയുടെ നടപടി. ക്യൂബയ്ക്കു മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധവും പിന്‍വലിച്ചേക്കുമെന്നാണ് സൂചന. വര്‍ഷങ്ങളായി അടഞ്ഞു കിടക്കുന്ന എംബസികളും പഴയപടി തുറക്കുകയും ചെയ്യും. നിയമപരമായ മാനദണ്ഡങ്ങള്‍ പാലിച്ചത് കൊണ്ടാണ് ക്യൂബയെ ഭീകരത പിന്തുണക്കുന്ന ഭരണകൂടങ്ങളുടെ പട്ടികയില്‍നിന്ന് …
പ്രായപൂര്‍ത്തിയാകാത്ത 26 വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകനെ ചൈന തൂക്കിക്കൊന്നു
പ്രായപൂര്‍ത്തിയാകാത്ത 26 വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകനെ ചൈന തൂക്കിക്കൊന്നു
സ്വന്തം ലേഖകന്‍: പ്രായപൂര്‍ത്തിയാകാത്ത 26 വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകനെ ചൈന തൂക്കിക്കൊന്നു. സ്വന്തം വിദ്യാര്‍ത്ഥിനികളെ മോഹന വാഗ്ദാനങ്ങള്‍ നല്‍കി വലയിലാക്കി ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രൈമറി ബോര്‍ഡിംഗ് സ്‌കൂള്‍ അധ്യാപകനെയാണ് തൂക്കിലേറ്റിയത്. ഗാന്‍സു പ്രവിശ്യയിലെ പ്രൈമറി സ്‌കൂള്‍ അധ്യാപകനായ ലീ ജിഷ്യുന്‍നാണ് തന്റെ വിദ്യാര്‍ത്ഥിനികളെ ദീര്‍ഘകാലം ലൈംഗികമായി ചൂഷണം ചെയ്തത്. 2011 മുതല്‍ 2012 വരെയുള്ള …
സൗദിയിലെ ഷിയ പള്ളിക്കു മുന്നില്‍ കാര്‍ ബോംബ് സ്‌ഫോടനം, നാലു പേര്‍ കൊല്ലപ്പെട്ടു
സൗദിയിലെ ഷിയ പള്ളിക്കു മുന്നില്‍ കാര്‍ ബോംബ് സ്‌ഫോടനം, നാലു പേര്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: സൗദി അറേബ്യയിലെ ദമാമില്‍ ഷിയാ പള്ളിക്ക് സമീപമുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. ഇമാം ഹുസൈന്‍ പള്ളിക്കു മുന്നില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന സ്ഥലത്താണ് സ്‌ഫോടനം ഉണ്ടായത്. വെള്ളിയാഴ്ച പ്രാര്‍ഥന കഴിഞ്ഞിറങ്ങിയവരാണ് മരിച്ചതെന്ന് സൗദിയുടെ ഔദ്യോഗിക വാര്‍ത്താവിഭാഗം അറിയിച്ചു. ഷിയാ വിഭാഗക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണിത്. പള്ളിക്കുമുന്നില്‍ കാര്‍ നിര്‍ത്തുന്നത് കണ്ട് സുരക്ഷാഭടന്മാര്‍ക്ക് സംശയം …
സെപ് ബ്ലാറ്റര്‍ വീണ്ടും ഫിഫ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു, ഇത് അഞ്ചാമൂഴം
സെപ് ബ്ലാറ്റര്‍ വീണ്ടും ഫിഫ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു, ഇത് അഞ്ചാമൂഴം
സ്വന്തം ലേഖകന്‍: സെപ് ബ്ലാറ്റര്‍ വീണ്ടും ഫിഫ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ജോര്‍ദന്‍ രാജകുമാരനും നിലവിലെ വൈസ് പ്രസിഡന്റുമായ അലി ബിന്‍ അല്‍ഹുസൈന്‍ വോട്ടെടുപ്പില്‍ നിന്നും പിന്‍മാറിയതോടെയാണ് ബ്ലാറ്റര്‍ക്ക് വീണ്ടും പ്രസിഡന്റാകാനുള്ള സാഹചര്യം ഒരുങ്ങിയത്. വേട്ടെടുപ്പിന്റെ ആദ്യ റൗണ്ടില്‍ രണ്ടു പേര്‍ക്കും ആവശ്യമായ ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് രണ്ടാം റൗണ്ടില്‍ അലി ബിന്‍ അല്‍ഹുസൈന്‍ പിന്‍മാറുകയായിരുന്നു. ആദ്യ …
മാഗി നൂഡില്‍സില്‍ മായം, പരസ്യത്തില്‍ അഭിനയിച്ച മാധുരി ദീക്ഷിതിന് നോട്ടീസ് അയച്ചു
മാഗി നൂഡില്‍സില്‍ മായം, പരസ്യത്തില്‍ അഭിനയിച്ച മാധുരി ദീക്ഷിതിന് നോട്ടീസ് അയച്ചു
സ്വന്തം ലേഖകന്‍: മാഗി നൂഡില്‍സില്‍ മായം കണ്ടെത്തിയതിനെ തുടര്‍ന്ന് മാഗി ഉത്പന്നങ്ങളുടെ പരസ്യത്തി അഭിനയിച്ച ബോളിവുഡ് താരം മാധുരി ദീക്ഷിതിന് ഹരിദ്വാര്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നോട്ടീസ് അയച്ചു. മാഗി സൂപ്പിന്റെ പരസ്യത്തില്‍ ഉന്നയിക്കുന്ന അവകാശവാദങ്ങളാണ് മാധുരിക്ക് നോട്ടീസ് അയക്കാന്‍ കാരണം. പരസ്യത്തില്‍ അവകാശപ്പെടുന്ന പോലെ മാഗി എങ്ങനെയാണ് മികച്ച ആരോഗ്യത്തിന് കാരണമാകുന്നതെന്ന് വിശദീകരണം …
അമേരിക്കയിലെ നാഷണല്‍ സ്‌പെല്ലിംഗ് ബീ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ വംശജരായ വിദ്യാര്‍ത്ഥികള്‍ ഒന്നാം സ്ഥാനം പങ്കുവച്ചു
അമേരിക്കയിലെ നാഷണല്‍ സ്‌പെല്ലിംഗ് ബീ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ വംശജരായ വിദ്യാര്‍ത്ഥികള്‍ ഒന്നാം സ്ഥാനം പങ്കുവച്ചു
സ്വന്തം ലേഖകന്‍: അമേരിക്കയിലെ നാഷണല്‍ സ്‌പെല്ലിംഗ് ബീ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ വംശജരായ വിദ്യാര്‍ത്ഥികള്‍ ഒന്നാം സ്ഥാനം പങ്കുവച്ചു. നാഷണല്‍ ഹാര്‍ബറില്‍ നടന്ന എണ്‍പത്തിയെട്ടാമത് സ്‌ക്രിപ്‌സ് നാഷണല്‍ സ്‌പെല്ലിംഗ് ബീ ചാമ്പ്യന്‍ഷിപ്പിലാണ് ഇന്ത്യന്‍ വംശജരായ വന്യ ശിവശങ്കറും ഗോകുല്‍ വെങ്കിടാചലവും സ്വര്‍ണ ട്രോഫി പങ്കുവച്ചത്. സ്‌പെല്ലിംഗ് ബീ 2009 ലെ ചാമ്പ്യനായിരുന്ന കാവ്യ ശിവശങ്കറിന്റെ സഹോദരിയാണ് പതിമൂന്നുകാരിയായ …
ഇറാന്‍ ആണവ കരാര്‍ അന്തിമ ഘട്ടത്തിലേക്ക്, ജൂണ്‍ 30 ന് നിലവില്‍ വരുമെന്ന് അമേരിക്ക
ഇറാന്‍ ആണവ കരാര്‍ അന്തിമ ഘട്ടത്തിലേക്ക്, ജൂണ്‍ 30 ന് നിലവില്‍ വരുമെന്ന് അമേരിക്ക
സ്വന്തം ലേഖകന്‍: ഇറാന്‍ ആണവ കരാര്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നു. ജൂണ്‍ 30 ന് കരാര്‍ നിലവില്‍ വരുമെന്ന് അമേരിക്കന്‍ വിദേശകാര്യ വക്താവ് ജെഫ് റാത്‌കെ വ്യക്തമാക്കി. കഴിഞ്ഞ മാര്‍ച്ചില്‍ സ്വിറ്റ്‌സര്‍ലന്റില്‍ വച്ചു നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇറാനും അമേരിക്കയുടെ നേതൃത്വത്തിലുള്ള ആണവ രാജ്യങ്ങളും തമ്മില്‍ ആണവ കരാറിന്റെ കരട് ചട്ടക്കൂട് സംബന്ധിച്ച് ധാരണയിലെത്തിയിരുന്നു. യൂറോപ്യന്‍ യൂണിയന്റേയും …
ദക്ഷിണ കൊറിയയില്‍ മേര്‍സ് രോഗം പടരുന്നു, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി മടങ്ങുന്നവര്‍ നിരീക്ഷണത്തില്‍
ദക്ഷിണ കൊറിയയില്‍ മേര്‍സ് രോഗം പടരുന്നു, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി മടങ്ങുന്നവര്‍ നിരീക്ഷണത്തില്‍
സ്വന്തം ലേഖകന്‍: ദക്ഷിണ കൊറിയയില്‍ മേര്‍സ് (മിഡില്‍ ഈസ്റ്റ് റസ്പിരേറ്ററി സിന്‍ഡ്രോം) രോഗം പടരുന്നതായി സൂചന. ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ മൂന്നാമത്തെ രോഗിക്കും മേര്‍സ് വൈറസ് ബാധയുള്ളതായി കൊറിയന്‍ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ശ്വാസതടസവും കടുത്ത പനിയുമാണ് മേര്‍സ് രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ട ബഹ്‌റിന്‍, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളില്‍ സന്ദര്‍ശനം …