1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 10, 2017

സ്വന്തം ലേഖകന്‍: അമേരിക്കയില്‍ അജ്ഞാതന്റെ വെടിയേറ്റ തെലുങ്കാനക്കാരനായ യുവാവ് ഗുരുതരാവസ്ഥയില്‍, സുഷമാ സ്വരാജിനോട് സഹായാഭ്യര്‍ഥനയുമായി കുടുംബം. അഞ്ചു ദിവസം മുന്‍പ് വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ കാലിഫോര്‍ണിയയിലെ ആശുപത്രിയില്‍ കഴിയുന്ന മുബീന്‍ അഹമ്മദി (26) നു വേണ്ടിയാണ് കുടുംബം കേന്ദ്ര വിദേശകാര്യ മന്ത്രിയെ സമീപിച്ചത്.

‘മുബീന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണെന്ന് കാണിച്ച് ആശുപത്രിയില്‍ അധികൃതരില്‍ നിന്നും തങ്ങള്‍ക്ക് കത്ത് ലഭിച്ചു. ചികിത്സയ്ക്ക് അവിടുത്തെ പ്രദേശിക സര്‍ക്കാര്‍ സഹായിക്കുന്നുണ്ട്. എന്നാല്‍ കൂടെ ആരുമില്ലാതെ അവന്‍ അവിടെ ഒറ്റയ്ക്കാണ്’. അവന്റെ അടുത്തേക്ക് പോകാന്‍ വീസ അടക്കമുള്ള സഹായം തേടിയാണ് മുബീന്റെ പിതാവ് മുജീബ് അഹമ്മദ് സുഷമ സ്വരാജിനെ സമീപിച്ചിരിക്കുന്നത്. ഉന്നതപഠനത്തിനായി 2015 ലാണ് മുബീന്‍ യു.എസിലേക്ക് പോയത്.

അതേസമയം, മുബീനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെന്നും അപകടനില തരണം ചെയ്തുവെന്നും സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ കാലിഫോര്‍ണിയ പോലീസുമായി നിരന്തരം ബന്ധപ്പെട്ട് വരികയാണ്. ഗ്യാസ് സ്‌റ്റേഷനിലെ ജീവനക്കാരനാണ് മുബീന്‍. പണം ആവശ്യപ്പെട്ടെത്തിയ തോക്കുധാരി മുബീനെ വെടിവയ്ക്കുകയായിരുന്ന. ഈഡന്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരിക്കുന്ന മുബീന്റെ നില മെച്ചപ്പെട്ടതായും കേസില്‍ സര്‍ക്കാര്‍ ഗൗരവമായി ഇടപെടുന്നുണ്ടെന്നും സുഷമയുടെ ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.