സ്വന്തം ലേഖകൻ: കുവൈത്തിലെ ഇന്ത്യൻ എംബസി ജൂണ്‍ 27 മുതല്‍ ജൂലൈ ഒന്ന് വരെ അടച്ചിടും. അംബാസഡർക്കും ഏതാനും എംബസി ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ആരോഗ്യ മുൻകരുതലിന്‍റെ ഭാഗമായാണ് നടപടി. അടുത്ത രണ്ട് ആഴ്ചകളിൽ നിശ്ചയിച്ച എംബസിയുടെ എല്ലാ പരിപാടികളും മറ്റൊരവസരത്തിലേക്ക് മാറ്റിവെച്ചതായും എംബസി വാർത്താകുറിപ്പിൽ അറിയിച്ചു . പുതുക്കിയ തീയതി പിന്നീട് അറിയിക്കും. …
സ്വന്തം ലേഖകൻ: രണ്ട് ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ എടുത്തവർക്ക് ആർ.ടി.പി.സി.ആർ പരിശോധന നടത്താതെ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിക്കുമെന്ന് ഈജിപ്ത് സർക്കാർ അറിയിച്ചു. യാത്രക്കാർ ഈജിപ്ഷ്യൻ ഡ്രഗ് അതോറിറ്റി, ലോകാരോഗ്യ സംഘടന എന്നിവ അംഗീകരിച്ച ഏതെങ്കിലും വാക്സിനുകളാണ് എടുക്കേണ്ടത്. സ്പുട്നിക്, ഫൈസർ-ബയോടെക്, അസ്ട്രാസെനെക്ക, മോഡേണ, സിനോഫാം, സിനോവാക്, ജോൺസൺ ആൻഡ് ജോൺസൺ എന്നിവ ഇതിൽ ഉൾപ്പെടും. …
സ്വന്തം ലേഖകൻ: ദരിദ്ര രാജ്യങ്ങളിലുള്ളവര്‍ക്ക് കോവിഡ് വാക്സിന്‍ ലഭിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന. സമ്പന്ന രാജ്യങ്ങള്‍ താരതമ്യേന അപകട സാധ്യതയില്ലാത്ത യുവാക്കള്‍ക്കും വാക്സിന്‍ നല്‍കുന്നുണ്ട്. പക്ഷേ ദരിദ്ര രാജ്യങ്ങള്‍ക്ക് ക്രൂരമായി വാക്സിന്‍ നിഷേധിക്കപ്പെടുകയാണെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി. ഡെൽറ്റ വകഭേദം ആഗോളതലത്തിൽ വ്യാപിക്കുകയാണ്. ആഫ്രിക്കയിൽ വൈറസ് വ്യാപനവും മരണവും കഴിഞ്ഞ ആഴ്ചയില്‍ 40 ശതമാനം വരെ ഉയർന്നിട്ടുണ്ടെന്ന് …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 11,546 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,08,867 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.6 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടിപിസിആര്‍, ആര്‍ടിഎല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,25,06,647 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. പോസിറ്റീവ് ആയവര്‍ മലപ്പുറം …
സ്വന്തം ലേഖകൻ: വിവിധ രാജ്യങ്ങളിൽ നിന്നും വരുന്നവർക്കുള്ള കോവിഡ് യാത്രാ മാർഗനിർദേശങ്ങൾ പുതുക്കി ബഹ്റൈൻ. പുതുക്കിയ യാത്രാ നിബന്ധനകൾ ജൂൺ 25 മുതലാണ് നിലവിൽ വരുക. ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ, ശ്രീലങ്ക, നേപ്പാൾ, വിയറ്റ്നാം എന്നീ റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളിൽനിന്ന് വരുന്നവർക്കുള്ള യാത്രാ നിബന്ധനകൾ മാറ്റമില്ലാതെ തുടരും. ഈ രാജ്യങ്ങളിൽനിന്ന് പ്രവേശനം ബഹ്റൈൻ പൗരൻമാർ, ബഹ്റൈനിൽ …
സ്വന്തം ലേഖകൻ: കോവിൻ പോർട്ടലിൽനിന്നു ലഭിക്കുന്ന സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പർ ചേർക്കാനുള്ള സംവിധാനം പൂർണമായും പ്രവർത്തനക്ഷമമായി. വിദേശയാത്രാ ആവശ്യങ്ങളുള്ളവർക്ക് ഏറെ ഉപകരിക്കുന്നതാണു പുതിയ സൗകര്യം. ദിവസങ്ങൾക്കു മുൻപ് ആരംഭിച്ചിരുന്നെങ്കിലും സാങ്കേതിക തടസ്സങ്ങളുണ്ടായിരുന്നു. രണ്ട് ഡോസ് വാനും എടുത്തവർക്കാണ് വാക്സിൻ സർട്ടിഫിക്കറ്റിൽ തിരുത്തൽ വരുത്താൻ കഴിയുക. ഇതിനായി വാക്സിനേഷൻ പൂർത്തിയായ ശേഷം കോവിൻ പോർട്ടലിൽ (cowin.gov.in) ലോഗിൻ …
സ്വന്തം ലേഖകൻ: ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന കംപ്യൂട്ടര്‍ ഓപ്പറേറ്റിങ് സിസ്റ്റമായ വിന്‍ഡോസിന്റെ പുതുക്കിയ പതിപ്പ് അവതരിപ്പിച്ചു. കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ ഏറ്റുമധികം മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് എത്തിയിരിക്കുന്ന ഒഎസ് എന്നും, ചരിത്രത്തിലെ ഏറ്റവും പ്രാധാന്യമുള്ള അപ്‌ഡേറ്റുകളിലൊന്ന് എന്നുമൊക്കെ വിശേഷിപ്പിക്കപ്പെടുന്ന ഒഎസിന് പേരിട്ടിരിക്കുന്നത് വിന്‍ഡോസ് 11 എന്നാണ്. സ്മാര്‍ട് ഫോണ്‍ യുഗം കൊണ്ടുവന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടും, ആപ്പിളിന്റെ മാക് …
സ്വന്തം ലേഖകൻ: ജീവിതച്ചെലവിൽ വൻകുറവ് വന്നതു മൂലം പ്രവാസികൾക്കു താമസിക്കാൻ ഏറ്റവും അനുയോജ്യ ഇടമായി യുഎഇ മാറിയതായി മെർസറിന്റെ റിപ്പോർട്ട്. ദുബായിലും അബുദാബിയിലുമാണ് ജീവിതച്ചെലവിൽ വൻ കുറവ് വന്നത്. ആഗോളതലത്തിൽ ചെലവു കൂടിയ നഗരങ്ങളുടെ പട്ടികയിൽ 23-ാം സ്ഥാനത്തായിരുന്ന ദുബായ് 42-ലേക്കും അബുദാബി 39ൽ നിന്ന് 56 ലേക്കും മാറി. വാടക നിരക്ക്, വീടുകളുടെ വില …
സ്വന്തം ലേഖകൻ: സംസ്ഥാനത്തു വ്യാഴാഴ്ച 12,078 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,507 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.37 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആര്‍, ആര്‍ടി എല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,23,97,780 ആകെ സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ …
സ്വന്തം ലേഖകൻ: റഷ്യയില്‍ ജോലി വാഗ്ധാനം ചെയ്ത് തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് റഷ്യന്‍ കോണ്‍സലേറ്റ്. വ്യാജ രേഖകള്‍ കാട്ടി റഷ്യയില്‍ സര്‍ക്കാര്‍-സ്വകാര്യ കമ്പനികളില്‍ ജോലി വാഗ്ധാനം ചെയ്താണ് തട്ടിപ്പ് നടക്കുന്നത്. ഇത്തരത്തില്‍ കേരളത്തില്‍ നിന്നുള്ള നിരവധി ആളുകള്‍ തട്ടിപ്പിനിരയായി വിസ തട്ടിപ്പിന്റെ പേരില്‍ റഷ്യയില്‍ പിടിയിലായെന്നും ഓണററി കോണ്‍സലേറ്റ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ചില …