സ്വന്തം ലേഖകൻ: കൊവിഡ് 19 രണ്ടാം ഘട്ട വ്യാപനമുണ്ടാകാതിരിക്കാൻ സുരക്ഷാ മുൻകരുതലുകൾ എല്ലാവരും കർശനമായും പാലിക്കണമെന്ന് അധികൃതർ. കൊവിഡ് വ്യാപനം ഇല്ലാതായിട്ടില്ലെന്നും സുരക്ഷാ മുൻകരുതലുകളെടുത്തില്ലെങ്കിൽ രണ്ടാം വ്യാപനം വൈകാതെ ഉണ്ടാകുമെന്നും ദേശീയ ദുരന്ത നിവാരണ വിഭാഗം ഡയറക്ടർ ജനറൽ ഉബൈദ് അൽ ഹുസൻ അൽ ഷംസി അബുദാബി ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. യുഎഇയിൽ …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 1908 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 397 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 241 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 200 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 186 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 143 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ …
സ്വന്തം ലേഖകൻ: ഒന്നിന് മീതെ ഒന്നായി ടെഡ് ഹേസ്റ്റിങ്സ് ധരിച്ചത് 260 ടി-ഷര്‍ട്ടുകള്‍. ഒന്നു പോലും ഊരി മാറ്റാതെ വിവിധ സൈസിലുള്ള ടി-ഷര്‍ട്ടുകള്‍ ധരിച്ച് ടെഡ് കയറിക്കൂടിയത് ഗിന്നസ് ലോക റെക്കോഡിലേക്കാണ്. 2019 ലാണ് ഏറ്റവും കൂടുതല്‍ എണ്ണം ടി-ഷര്‍ട്ട് ഒറ്റയവസരത്തില്‍ ധരിച്ച വ്യക്തിയെന്ന റെക്കോഡ് ടെഡ് നേടിയത്. ഗിന്നസ് വേള്‍ഡ് റെക്കോഡ്സ് ടെഡിന്റെ റെക്കോഡ് …
സ്വന്തം ലേഖകൻ: ചില്ലറ മൊത്ത വ്യാപാര മേഖലയിലെ സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി തലസ്ഥാന നഗരിയ റിയാദില്‍ മാനവ വിഭവശേഷി മന്ത്രാലയം പരിശോധന ആരംഭിച്ചു. ഷോപ്പുകളിലും, മാര്കറ്റുകളിലുമടക്കം റിയാദിലെ വിവിധ വ്യാപാരസ്ഥാപനങ്ങളിലാണ് മന്ത്രാലയം പരിശോധനകള്‍ നടത്തികൊണ്ടിരിക്കുന്നത്. ഹിജ്റ വര്‍ഷാരംഭം മുതല്‍ ഒമ്പത് ചില്ലറ മൊത്ത മേഖലകളിലെ വ്യാപാരസ്ഥാപനങ്ങളില്‍ 70 ശതമാനം സ്വദേശിവല്‍ക്കരണം പ്രാബല്യത്തില്‍ വന്നതിന് പിറകെയാണ്, റിയാദ് സിറ്റിയിലെ …
സ്വന്തം ലേഖകൻ: ഇന്ത്യയിലേക്ക് മടങ്ങുന്ന യാത്രക്കാർ നിർബന്ധമായും എയർ സുവിധ സെൽഫ് റിപ്പോർട്ടിങ് ഫോറം കൈവശംവെക്കണമെന്നും വിമാനത്തിൽ കയറുന്നതിന് മുമ്പായി ഫോറം പൂരിപ്പിക്കണമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയിൽ എത്തുന്നവർക്കായി എയർ സുവിധ ഒാൺലൈൻ പോർട്ടൽ ആരംഭിച്ചതായും അധികൃതർ അറിയിച്ചു. നിരവധി യാത്രക്കാർ എയർ സുവിധ സെൽഫ് റിപ്പോർട്ടിങ് ഫോറം പൂരിപ്പിക്കാതെ ഇന്ത്യയിലെത്തുന്നുണ്ട്. ഇത് വിമാനത്താവളത്തിലെ …
സ്വന്തം ലേഖകൻ: അടുത്തമാസം ആരംഭിക്കുന്ന ക്ലാസ്മുറി-ഓൺലൈൻ മിശ്ര പഠന സംവിധാനത്തിൽ പാലിക്കേണ്ട മാർഗരേഖ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. വിദ്യാർഥികളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് രാജ്യത്ത് മിശ്ര പഠന സംവിധാനം നടപ്പാക്കുന്നത്. എല്ലാ സ്കൂളുകളും പാലിക്കേണ്ട കൊവിഡ്-19 നടപടികളും അധികൃതർ നിർദേശിച്ചിട്ടുണ്ട്. പുതിയ സംവിധാന പ്രകാരം ആദ്യ സെമസ്റ്ററിൽ ഒരു ക്ലാസിൽ 15 വിദ്യാർഥികൾ മാത്രമേ അനുവദിക്കയുള്ളൂ. …
സ്വന്തം ലേഖകൻ: കേരളത്തിൽ പ്രതിദിനം കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വീണ്ടും രണ്ടായിരത്തിന് മുകളിൽ. ഇന്ന് 2172 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇത് രണ്ടാം തവണയാണ് കൊവിഡ് രോഗികളുടെ എണ്ണം ഒരു ദിവസം രണ്ടായിരത്തിന് മുകളിൽ പോകുന്നത്. അതേസമയം സമ്പർക്ക രോഗികളുടെ എണ്ണവും വർധിക്കുകയാണ്. 1964 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 15 മരണവും കൊവിഡ് …
സ്വന്തം ലേഖകൻ: കോവിഡ്-19 കാരണം അന്താരാഷ്ട്ര സർവിസുകൾ നിർത്തിവെച്ചതിനാൽ ഉപഭോക്താക്കൾക്ക് നൽകിയ വാക്ക് പാലിച്ചിരിക്കുകയാണ് ഖത്തറിെൻറ സ്വന്തം വിമാനക്കമ്പനിയായ ഖത്തർ എയർവേയ്സ്. മാർച്ച് മുതൽ റീഫണ്ട് ഇനത്തിൽ ഖത്തർ എയർവേസ് ഇതുവരെ മടക്കി നൽകിയത് 120 കോടി യു.എസ് ഡോളറാണ്. കോവിഡ്-19നെ തുടർന്ന് ആഗോളതലത്തിൽ വിമാനത്താവളങ്ങളെല്ലാം പ്രവർത്തനം നിർത്തലാക്കുകയും വിമാന സർവിസുകൾ റദ്ദാക്കുകയും ചെയ്ത സാഹചര്യത്തിലാണ് …
സ്വന്തം ലേഖകൻ: വിമാന സർവീസുകൾ നിർത്തലാക്കിയതിനെത്തുടർന്ന് സൌദിയിലേക്ക് തിരികെ എത്താൻ കഴിയാതിരുന്നവരുടെ റീ എൻട്രി വിസയും സൌദി അറേബ്യയിൽനിന്ന് ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് പോകാനിരിക്കുന്നവരുടെ എക്സിറ്റ് വിസയും നാഷണൽ ഇൻഫർമേഷൻ സെന്ററുമായി സഹകരിച്ച് സ്വമേധയാ നീട്ടിനൽകാനുള്ള നടപടികളായി. വിദേശത്തേക്ക് അവധിയിൽ പോയ സൌദി പ്രവാസികളിൽ മിക്കവരുടേയും റീ എൻട്രി കാലാവധി അവസാനിച്ചിരുന്നു. സൌദിയിലേക്ക് വിമാനം ഇല്ലാത്തതിനാൽ …
സ്വന്തം ലേഖകൻ: സ്വന്തം രാജ്യത്തിനായി കേന്ദ്രബാങ്കും സ്ഥാപിച്ചെന്നും കറൻസി പുറത്തിറക്കിയെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് വിവാദ ആൾദൈവം നിത്യാനന്ദ. റിസർവ് ബാങ്ക് ഓഫ് കൈലാസ എന്നുപേരിട്ടിരിക്കുന്ന ബാങ്കിൽനിന്നാണ് നിത്യാനന്ദയുടെ മുഖം ഉൾപ്പെടുത്തി ‘കൈലേഷ്യൻ ഡോളർ’ കറൻസി പുറത്തിറക്കിയത്. നിരവധി പീഡന കേസുകളിൽ ഉൾപ്പെടെ പ്രതിയായ നിത്യാനന്ദ, ഇൻറർപോൾ തിരയുന്ന കൊടും കുറ്റവാളിയാണ്. രാജ്യം വിട്ടതോടെ സ്വന്തമായൊരു ദ്വീപുവാങ്ങി …