1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
രാജ്യത്ത് കൊവിഡ് ബാധിതര്‍ 18,000 കടന്നു; 24 മണിക്കൂറില്‍ 1336 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
രാജ്യത്ത് കൊവിഡ് ബാധിതര്‍ 18,000 കടന്നു; 24 മണിക്കൂറില്‍ 1336 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 18,000 കടന്നു. ഇതുവരെ 18,601 പേര്‍ക്ക് കൊവിഡ് ബാധിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോ. സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1336 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം രാജ്യത്ത് 14,700 കൊവിഡ് കേസുകളാണ് നിലവില്‍ ചികിത്സയിലുള്ളത്. 24 മണിക്കൂറിനുള്ളില്‍ 47 …
കേരളത്തില്‍ 19 പേര്‍ക്ക് കൂടി രോഗം; 16 പേര്‍ക്ക് കൊവിഡ് മുക്തി; റംസാൻ വ്രത നാളിലും നിയന്ത്രണം തുടരും
കേരളത്തില്‍ 19 പേര്‍ക്ക് കൂടി രോഗം; 16 പേര്‍ക്ക് കൊവിഡ് മുക്തി; റംസാൻ വ്രത നാളിലും നിയന്ത്രണം തുടരും
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൊവിഡ്. കണ്ണൂര്‍ പത്ത് , കാസര്‍കോട് 3 പാലക്കാട് 4 മലപ്പുറം കൊല്ലം ഒന്ന് വീതം എന്നിങ്ങനെയാണ് രോഗ ബാധ. കണ്ണൂരി‍ൽ ഒമ്പത് പേരും വിദേശത്ത് നിന്ന് വന്നവരാണ് . ഒരാൾക്ക് സമ്പര്‍ക്കം മൂലമാണ് രോഗ ബാധ. സംസ്ഥാനത്ത് ഇന്ന് 16 പേര്‍ രോഗ മുക്തി നേടിയിട്ടുണ്ട്. …
അഞ്ചര ലക്ഷം പ്രവാസികള്‍ മടങ്ങിയെത്തിയേക്കും; മാര്‍ഗരേഖ തയാറാക്കി സംസ്ഥാന സര്‍ക്കാര്‍
അഞ്ചര ലക്ഷം പ്രവാസികള്‍ മടങ്ങിയെത്തിയേക്കും; മാര്‍ഗരേഖ തയാറാക്കി സംസ്ഥാന സര്‍ക്കാര്‍
സ്വന്തം ലേഖകൻ: ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയാല്‍ കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്കായി മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കി സംസ്ഥാന സര്‍ക്കാര്‍. രാജ്യാന്തര വിമാന സര്‍വീസുകള്‍ ആരംഭിച്ചാല്‍ മൂന്നു ലക്ഷം മുതല്‍ അഞ്ചര ലക്ഷം വരെ മലയാളികള്‍ 30 ദിവസത്തിനകം മടങ്ങിയെത്തുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. കൊവിഡ് പരിശോധനാഫലം നെഗറ്റീവാണെങ്കില്‍പോലും 9,600 പേരെ മുതല്‍ 27,600 പേരെ വരെ കോവിഡ് പ്രോട്ടോകോള്‍ …
“ചൈന പണി തന്നോ?” പുതിയ കിറ്റുകൾ ഉപയോഗിച്ചുള്ള റാപ്പിഡ് ടെസ്റ്റിംഗ് രണ്ട് ദിവസം നിർത്താൻ കേന്ദ്രം
“ചൈന പണി തന്നോ?” പുതിയ കിറ്റുകൾ ഉപയോഗിച്ചുള്ള റാപ്പിഡ് ടെസ്റ്റിംഗ് രണ്ട് ദിവസം നിർത്താൻ കേന്ദ്രം
സ്വന്തം ലേഖകൻ: അടുത്ത രണ്ട് ദിവസത്തേക്ക് ചൈനയിൽ നിന്ന് എത്തിയ റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകൾ (ദ്രുതപരിശോധനാകിറ്റുകൾ) ഉപയോഗിക്കരുതെന്ന് സംസ്ഥാനങ്ങളോട് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐസിഎംആർ). രാജസ്ഥാനും പശ്ചിമബംഗാളും അടക്കമുള്ള സംസ്ഥാനങ്ങൾ അരമണിക്കൂറിനകം ഫലമറിയാൻ കഴിവുള്ള റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകൾ വ്യാപകമായി കേടാണെന്ന് വ്യക്തമാക്കിയിരുന്നു. സംസ്ഥാനസർക്കാരുകൾ തന്നെ ഇടപെട്ട് ഇവയുടെ ഉപയോഗം നിർത്തിവയ്പിക്കുകയും ചെയ്തു. …
“ഇത് അഡ്വഞ്ചര്‍ ടൂറിസം,” ലോക്ക്ഡൌൺ പരിശോധിക്കാനെത്തിയ കേന്ദ്രസംഘത്തിനെതിരെ മമത
“ഇത് അഡ്വഞ്ചര്‍ ടൂറിസം,” ലോക്ക്ഡൌൺ പരിശോധിക്കാനെത്തിയ കേന്ദ്രസംഘത്തിനെതിരെ മമത
സ്വന്തം ലേഖകൻ: പശ്ചിമബംഗാളിലെ കൊവിഡ് ലോക്ഡൗണ്‍ വിവരങ്ങള്‍ അന്വേഷിക്കാനായി കേന്ദ്ര സംഘത്തെ അയച്ച നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും. കേന്ദ്ര സംഘത്തിന്റേത് അഡ്വഞ്ചര്‍ ടൂറിസമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ചില ജില്ലകളില്‍ പരിശോധനകള്‍ നടത്താന്‍ എത്തിയ സംഘം എന്തുകൊണ്ടാണ് കൊവിഡ് കേസുകളും ഹോട്ട് സ്‌പോട്ടുകളും കൂടുതലുള്ള സംസ്ഥാനങ്ങളില്‍ പരിശോധന …
കേരളത്തില്‍ 6 പേര്‍ക്ക് കൂടി കൊവിഡ്; ലോക്ക്ഡൌൺ ഇളവുകൾ മുതലാക്കി ജനം നിരത്തുകളിൽ
കേരളത്തില്‍ 6 പേര്‍ക്ക് കൂടി കൊവിഡ്; ലോക്ക്ഡൌൺ ഇളവുകൾ മുതലാക്കി ജനം നിരത്തുകളിൽ
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് പുതുതായി 6 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 21 പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു. മൂന്ന് ദിവസത്തിന് ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ച ആറ് പേരും കണ്ണൂര്‍ ജില്ലക്കാരാണ്. ഇതില്‍ അഞ്ചുപേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം സ്ഥിരീകരിച്ചു. …
“പ്രവാസികളെ ഏറ്റെടുക്കാം, 2 ലക്ഷം പേരെ ക്വാറന്റൈന്‍ ചെയ്യാനുള്ള സംവിധാനമുണ്ട്”: മുഖ്യമന്ത്രി
“പ്രവാസികളെ ഏറ്റെടുക്കാം, 2 ലക്ഷം പേരെ ക്വാറന്റൈന്‍ ചെയ്യാനുള്ള സംവിധാനമുണ്ട്”: മുഖ്യമന്ത്രി
സ്വന്തം ലേഖകൻ: വിദേശത്തുനിന്ന് പ്രവാസികളെ തിരിച്ചെത്തിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടായാല്‍ രണ്ടു ലക്ഷം പേരെ ക്വാറന്റൈന്‍ ചെയ്യുന്നതിനുള്ള സംവിധാനം സംസ്ഥാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതില്‍ കൂടുതല്‍ പേര്‍ തിരിച്ചെത്തിയാലും അവരെയെല്ലാം സ്വീകരിക്കാനും സുരക്ഷിതമായി പാര്‍പ്പിക്കാനുമുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക വിമാനം ഏര്‍പ്പെടുത്തിയാല്‍ പ്രായം ചെന്നവര്‍, ഗര്‍ഭിണികള്‍, …
സംസ്ഥാനത്തിന്റെ ലോക്ക്ഡൌൺ ഇളവുകളിൽ കേന്ദ്രത്തിന് അതൃപ്തി; ചട്ടലംഘനമില്ലെന്ന് കേരളം
സംസ്ഥാനത്തിന്റെ ലോക്ക്ഡൌൺ ഇളവുകളിൽ കേന്ദ്രത്തിന് അതൃപ്തി; ചട്ടലംഘനമില്ലെന്ന് കേരളം
സ്വന്തം ലേഖകൻ: പല സംസ്ഥാനങ്ങളിലും സ്ഥിതി ആശങ്കാജനകമായതിനാല്‍ സംസ്ഥാനങ്ങള്‍ കൂടുതല്‍ മേഖലയില്‍ ഇളവ് അനുവദിച്ച് ആശങ്ക വര്‍ധിപ്പിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍. കേരളം ബാര്‍ബര്‍ ഷോപ്പുകള്‍ക്കും, വര്‍ക് ഷോപ്പുകള്‍ക്കും, ഹോട്ടലുകള്‍ക്കും ഇളവ് അനുവദിച്ചതാണ് കേന്ദ്ര വിമര്‍ശനത്തിന് കാരണം. ഇക്കാര്യത്തില്‍ സംസ്ഥാനത്തോട് കേന്ദ്രം വിശദീകരണം തേടിയിട്ടുണ്ട്. ലോക്ക് ഡൗണ്‍ സംബന്ധിച്ച് നിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍ നിരീക്ഷണം വന്നതോടെ ഇളവുകള്‍ തിരുത്തി …
ഇന്ത്യയും യുഎഇയും വിവേചനങ്ങള്‍ക്ക് എതിര്; പ്രവാസികളോട് ഇന്ത്യൻ അംബാസഡര്‍
ഇന്ത്യയും യുഎഇയും വിവേചനങ്ങള്‍ക്ക് എതിര്; പ്രവാസികളോട്  ഇന്ത്യൻ അംബാസഡര്‍
സ്വന്തം ലേഖകൻ: എല്ലാ തരത്തിലുമുള്ള വിവേചനങ്ങള്‍ക്കുമെതിരാണ് ഇന്ത്യയുടെയും യുഎഇയുടെയും മൂല്യങ്ങളെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര് പവന്‍ കപൂര്‍. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വര്‍ഗീയ വിദ്വേഷം പരത്തുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരില്‍ നിരവധി ഇന്ത്യക്കാര്‍ നടപടി നേരിട്ട പശ്ചാത്തലത്തിലാണ് കര്‍ശന മുന്നറിയിപ്പുമായി അബാസഡറുടെ ട്വീറ്റ്. കൊവിഡ് 19 വൈറസിന് ജാതിയോ മതമോ നിറമോ വംശമോ ഭാഷയോ അതിര്‍ത്തികളോ …
“കേരളം വീടുപോലെ, ലഭിച്ചത് മികച്ച ചികിത്സ,” രോഗമുക്തി നേടിയ ഇറ്റലിക്കാരൻ നാട്ടിലേക്ക് മടങ്ങി
“കേരളം വീടുപോലെ, ലഭിച്ചത് മികച്ച ചികിത്സ,” രോഗമുക്തി നേടിയ ഇറ്റലിക്കാരൻ നാട്ടിലേക്ക് മടങ്ങി
സ്വന്തം ലേഖകൻ: കൊറോണ ബാധിച്ച് തിരുവനന്തപുരത്ത് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഇറ്റാലിയന്‍ പൗരന്‍ രോഗമുക്തി നേടി നാട്ടിലേക്ക് മടങ്ങി. റോബര്‍ട്ടോ ടൊണോസോ എന്ന ഇറ്റാലയില്‍ യുവാവാണ് നാട്ടിലേക്ക് മടങ്ങിയത്. 28 ദിവസം മുമ്പ് രോഗമുക്തി നേടിയെങ്കിലും ഇദ്ദേഹത്തെ ക്വാറന്റീനില്‍ കഴിയുകയായിരുന്നു ഇത്യും ദിവസം. ഫ്രബ്രുവരി 27ന് രോഗ ലക്ഷണങ്ങളോടെ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.തിരുവനന്തപുരത്തു നിന്നും ബംഗലൂരുവിലേക്കും അവിടെ …