1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
രാജ്യത്ത് ആദ്യമായി Mpox ക്ലേഡ് 1ബി വകഭേദം കണ്ടെത്തി; രോഗബാധ മലപ്പുറം സ്വദേശിക്ക്
രാജ്യത്ത് ആദ്യമായി Mpox ക്ലേഡ് 1ബി വകഭേദം കണ്ടെത്തി; രോഗബാധ മലപ്പുറം സ്വദേശിക്ക്
സ്വന്തം ലേഖകൻ: മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ച യുവാവിന് ക്ലേഡ് 1ബി വകഭേദം സ്ഥിരീകരിച്ചു. എംപോക്സിന്റെ ഈ വകഭേദത്തിന്റെ വ്യാപനം ചൂണ്ടിക്കാട്ടിയായിരുന്നു ലോകാരോഗ്യ സംഘടന പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. രാജ്യത്ത് ആദ്യമായാണ് ക്ലേഡ് 1ബി വൈറസ് ബാധ കണ്ടെത്തുന്നത്. രാജ്യത്ത് ആദ്യമായി എം പോക്സ് സ്ഥിരീകരിച്ചത് ഡൽഹിയിലായിരുന്നു. എന്നാൽ അദ്ദേഹത്തിന് ക്ലേഡ് 2 വകഭേദത്തിലുള്ള വൈറസ് ബാധയായിരുന്നു. …
പേജർ സ്‌ഫോടനം?, ഇറാൻ മുൻ പ്രസിഡന്റ് റെയ്‌സി മരിച്ച ഹെലിക്കോപ്റ്റർ അപകടത്തിൽ പുതിയ വെളിപ്പെടുത്തൽ
പേജർ സ്‌ഫോടനം?, ഇറാൻ മുൻ പ്രസിഡന്റ് റെയ്‌സി മരിച്ച ഹെലിക്കോപ്റ്റർ അപകടത്തിൽ പുതിയ വെളിപ്പെടുത്തൽ
സ്വന്തം ലേഖകൻ: ഇറാനിലെ സായുധ സംഘമായ ഹിസ്ബുള്ളയ്‌ക്കെതിരേ ഇസ്രയേല്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ പേജര്‍, വാക്കി ടോക്കി സ്‌ഫോടനങ്ങളില്‍ 39 പേര്‍ കൊല്ലപ്പെടുകയും 3000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിനു പിന്നാലെ പുതിയ വെളിപ്പെടുത്തലുകള്‍. ഇറാന്‍ മുൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടം ആസൂത്രിതമായ നടപ്പാക്കിയതാണെന്ന് സംശയിക്കുന്നതായി ഇറാനിലെ പാര്‍ലമെന്റ് അംഗം അഹമ്മദ് …
വൻ നിക്ഷേപം ലക്ഷ്യമിട്ട് ഇന്ത്യ; ഗൂ​ഗിൾ മുതൽ അഡോബി വരെ ടെക്ക് ഭീമന്മാരുമായി മോദിയുടെ കൂടിക്കാഴ്ച
വൻ നിക്ഷേപം ലക്ഷ്യമിട്ട് ഇന്ത്യ; ഗൂ​ഗിൾ മുതൽ അഡോബി വരെ ടെക്ക് ഭീമന്മാരുമായി മോദിയുടെ കൂടിക്കാഴ്ച
സ്വന്തം ലേഖകൻ: യു.എസ്സിലെ മുൻനിര ടെക്ക് സി.ഇ.ഒമാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ​​ഗൂ​ഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ, എന്‍വീഡിയ സി.ഇ.ഒ ജെന്‍സെന്‍ ഹുവാങ്, അഡോബി സി.ഇ.ഒ ശാന്തനു നാരായെൻ തുടങ്ങിയവർ പങ്കെടുത്തു. ലോട്ടെ പാലസ് ഹോട്ടലിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. നിർമിത ബുദ്ധി, ക്വാണ്ടം കംപ്യൂട്ടിങ്, സെമികണ്ടക്ടേഴ്സ്, ബയോടെക്നോളജി എന്നീ മേഖലകൾക്ക് പ്രാധാന്യം നൽകുന്ന കമ്പനികളുമായാണ് …
ലെബനനില്‍ ഇസ്രയേലിന്റെ വ്യാപക വ്യോമാക്രമണം; 182 മരണം, 700 ലേറെപ്പേര്‍ക്ക് പരിക്ക്
ലെബനനില്‍ ഇസ്രയേലിന്റെ വ്യാപക വ്യോമാക്രമണം; 182 മരണം, 700 ലേറെപ്പേര്‍ക്ക് പരിക്ക്
സ്വന്തം ലേഖകൻ: ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 182-ഓളം പേര്‍ കൊല്ലപ്പെട്ടതായി ലെബനന്‍. 700-ലേറെപ്പേര്‍ക്ക് പരിക്കേറ്റതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച രാവിലെ മുതല്‍ തെക്കന്‍ ലെബനനിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും ശത്രുക്കള്‍ ആക്രമണം നടത്തുന്നതായി മന്ത്രാലയം വ്യക്തമാക്കി. 300-ഓളം ഹിസ്ബുള്ള കേന്ദ്രങ്ങളെ തിങ്കളാഴ്ച ആക്രമിച്ചതായി ഇസ്രയേല്‍ സൈന്യം എക്‌സില്‍ കുറിച്ചു. കൂടുതല്‍ ആക്രമണങ്ങള്‍ക്ക് തലവന്‍ ഹെര്‍സി ഹെലവി അനുമതി നല്‍കിയതായും …
സൗദി ദേശീയ ദിനം നാളെ; 8,000 ദേശീയ പതാകകളുടെ ശോഭയിൽ തിളങ്ങി റിയാദ് നഗരം
സൗദി ദേശീയ ദിനം നാളെ; 8,000 ദേശീയ പതാകകളുടെ ശോഭയിൽ തിളങ്ങി റിയാദ് നഗരം
സ്വന്തം ലേഖകൻ: സൗദി അറേബ്യയുടെ 94-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് റിയാദ് മേഖലയിലെ മുനിസിപ്പാലിറ്റി നഗരത്തിലുടനീളം സ്ഥാപിച്ചത് 8,000 ദേശീയ പതാകകള്‍. സൗദിയുടെ അഭിമാനത്തിന്റെയും ദേശസ്‌നേഹത്തിന്റെയും പ്രതീകമായി കൊടിമരങ്ങള്‍, തൂണുകള്‍, പാലങ്ങള്‍, കവലകള്‍, പ്രധാന ആഘോഷ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം മികച്ച രീതിയിലാണ് പതാകകള്‍ സ്ഥാപിച്ചിരിക്കുന്നത്. 2,308 പതാകകള്‍ കൊടിമരങ്ങളിലും 3,334 പതാകകള്‍ ചത്വരങ്ങളിലും പാലങ്ങളിലും കവലകളിലുമാണ് 6 …
യുഎസിലെ അലബാമയിൽ കൂട്ട വെടിവെപ്പ്; നാല് മരണം, നിരവധി പേർക്ക് പരിക്ക്
യുഎസിലെ അലബാമയിൽ കൂട്ട വെടിവെപ്പ്; നാല് മരണം, നിരവധി പേർക്ക് പരിക്ക്
സ്വന്തം ലേഖകൻ: യുഎസിലെ തെക്കു കിഴക്കൻ സംസ്ഥാനമായ അലബാമയിലെ ബിർമിംഗ്ഹാമിൽ നടന്ന കൂട്ട വെടിവെടി​വെപ്പിൽ നാല് പേരെങ്കിലും കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ്. നഗരത്തിലെ ഫൈവ് പോയിന്‍റ്സ് സൗത്ത് ഏരിയയിൽ ശനിയാഴ്ച രാത്രി ഒന്നിലധികം ഷൂട്ടർമാർ ഒരു കൂട്ടം ആളുകൾക്ക് നേരെ നിരവധി തവണ വെടിയുതിർത്തതായി ബർമിംഗ്ഹാം പൊലീസ് ഓഫിസർ ട്രൂമാൻ …
പ്രശ്നങ്ങൾക്ക് സമാധാനപര മായ പരിഹാരമെന്ന് ക്വാഡിൽ മോദി; പങ്കാളിത്തം കൂടുതൽ ശക്തമെന്ന് ബൈഡൻ
പ്രശ്നങ്ങൾക്ക് സമാധാനപര മായ പരിഹാരമെന്ന് ക്വാഡിൽ മോദി; പങ്കാളിത്തം കൂടുതൽ ശക്തമെന്ന് ബൈഡൻ
സ്വന്തം ലേഖകൻ: ആഗോളതലത്തില്‍ അസ്ഥിരത വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സഖ്യത്തിന്റെ പ്രധാന്യം എടുത്ത് പറഞ്ഞ് ക്വാഡ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിസംബോധന. നിലവിലെ ആഗോളസാഹചര്യത്തില്‍ ക്വാഡ് ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് മുഴുവന്‍ മനുഷ്യരാശിക്കും വളരെ പ്രധാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വതന്ത്രവും തുറന്നതും സമ്പന്നവും എല്ലാവരേയും ഉള്‍ക്കൊള്ളുന്നതുമായ ഇന്തോ- പെസഫിക് മേഖല, കൂട്ടായ ഉത്തരവാദിത്തവും മുന്‍ഗണനയുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘ലോകം …
തിരിച്ചടിച്ച് ഹിസ്ബുള്ള; 12 ഓളം മിസൈലുകള്‍ വിക്ഷേപിച്ചു, നാന്നൂറോളം ആക്രമണങ്ങള്‍ നടത്തി ഇസ്രയേല്‍
തിരിച്ചടിച്ച് ഹിസ്ബുള്ള; 12 ഓളം മിസൈലുകള്‍ വിക്ഷേപിച്ചു, നാന്നൂറോളം ആക്രമണങ്ങള്‍ നടത്തി ഇസ്രയേല്‍
സ്വന്തം ലേഖകൻ: ഇസ്രയേല്‍ സ്‌ഫോടന പരമ്പരകള്‍ക്കിടയില്‍ തിരിച്ചടിച്ച് ഹിസ്ബുള്ള. വടക്കന്‍ ഇസ്രയേലിലെ റാമത് ഡാവിഡ് എയര്‍ബേസില്‍ 12ഓളം മിസൈല്‍ ആക്രമണം നടത്തിയതായി ഹിസ്ബുള്ള അറിയിച്ചു. ലെബനനിലെ തുടര്‍ച്ചയായ പേജര്‍, വാക്കി-ടോക്കി സ്‌ഫോടന പരമ്പരയ്ക്ക് മറുപടിയാണ് ഇന്നത്തെ ആക്രമണമെന്ന് ഹിസ്ബുള്ള പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹിസ്ബുള്ളയുടെ ആക്രമണത്തില്‍ 60 വയസുള്ള ഒരാള്‍ക്ക് പരിക്കേറ്റതായി ഇസ്രയേല്‍ …
ജോ ബൈഡന് വെള്ളിയില്‍ തീര്‍ത്ത ട്രെയിന്‍, ജില്‍ ബൈഡന് കശ്മീരി പശ്മിന ഷാള്‍; മോദിയുടെ സമ്മാനങ്ങള്‍
ജോ ബൈഡന് വെള്ളിയില്‍ തീര്‍ത്ത ട്രെയിന്‍, ജില്‍ ബൈഡന് കശ്മീരി പശ്മിന ഷാള്‍; മോദിയുടെ സമ്മാനങ്ങള്‍
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്ര മോദി -യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ്. കൂടിക്കാഴ്ചയ്ക്കിടെ മോദി ബൈഡനും ഭാര്യ ജില്‍ ബൈഡനും കൊടുത്ത സമ്മാനങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. വെള്ളിയില്‍ തീര്‍ത്ത കരകൗശല ട്രെയിന്‍ ആണ് മോദി ബൈഡന് സമ്മാനിച്ചത്. ഡല്‍ഹി – ഡെലവെയര്‍ എന്നും ഇന്ത്യന്‍ റെയില്‍വേ എന്നും ആലേഖനം ചെയ്ത കസ്റ്റമമൈസ്ഡ് …
ഗര്‍ഭച്ഛിദ്ര നിരോധനം കാരണം ട്രംപ് സ്ത്രീകളുടെ പേടി സ്വപ്നം; ആഞ്ഞടിച്ച് കമല
ഗര്‍ഭച്ഛിദ്ര നിരോധനം കാരണം ട്രംപ് സ്ത്രീകളുടെ പേടി സ്വപ്നം; ആഞ്ഞടിച്ച് കമല
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ട്രംപിനെതിരെ നിലപാട് കടുപ്പിച്ച് കമല ഹാരിസ്. ഗര്‍ഭച്ഛിദ്ര നിരോധനം കാരണം രാജ്യത്തെ സ്ത്രീകളുടെ പേടി സ്വപ്നമായി ട്രംപ് മാറിയിരിക്കുകയാണെന്ന് കമല കുറ്റപ്പെടുത്തി. ഗര്‍ഭ നിരോധന ഗുളിക കഴിച്ച് രണ്ട് സ്ത്രീകള്‍ മരിച്ച സാഹചര്യത്തിലാണ് കമലയുടെ വിമര്‍ശനം. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും ജീവനും ഭീഷണിയാണ് ട്രംപ് എന്നും അധികാരത്തില്‍ വരാന്‍ …