സ്വന്തം ലേഖകന്‍: ‘ഡ്യൂപ്പോ! ലാലേട്ടനോ!’ പ്രായത്തെ തോല്‍പ്പിച്ച് മോഹന്‍ലാലിന്റെ ആക്ഷന്‍ രംഗങ്ങള്‍; ഒടിയന്‍ ചിത്രീകരണ വീഡിയോ പുറത്ത്; ഇത് സമര്‍പ്പണമെന്ന് പീറ്റര്‍ ഹെയ്ന്‍. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ‘ഒടിയനി’ലെ മോഹന്‍ലാലിന്റെ ആക്ഷന്‍ രംഗത്തിന്റെ ചിത്രീകരണ വീഡിയോ ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ആരെയും അമ്പരപ്പിക്കുന്ന മെയ്‌വഴക്കത്തോടെയാണ് ആക്ഷന്‍ രംഗങ്ങള്‍ …
സ്വന്തം ലേഖകന്‍: യുഎഇയിലെ തീപിടുത്തത്തില്‍ നിന്ന് അതിസാഹസികമായി മൂന്ന് വയസുകാരനെ രക്ഷിച്ച പ്രവാസിക്ക് അഭിനന്ദന പ്രവാഹം. നുഐമിയയില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തില്‍ നിന്ന് മൂന്ന് വയസുകാരനെ സാഹസികമായി രക്ഷിച്ച ബംഗ്ലാദേശ് പൗരനായ ഫാറൂഖ് ഇസ്ലാം നൂറുല്‍ ഹഖിനാണ് അഭിനന്ദനം. തീപിടിച്ച ബഹുനില കെട്ടിടത്തില്‍ നിന്ന് രക്ഷപെടുത്താനായി അമ്മ താഴേക്കിട്ട കുഞ്ഞിനെ ഹഖ് പിടിക്കുകയായിരുന്നു. അപകട സ്ഥലത്ത് …
സ്വന്തം ലേഖകന്‍: ലോകത്തിന്റെ സ്‌നേഹവും കരുണയും പല വഴികളിലൂടെ ഒഴുകിയെത്തി; അപൂര്‍വ രോഗത്തെ അതിജീവിച്ച് ഒന്നര വയസുകാരിയായ അമേരിക്കന്‍ പെണ്‍കുട്ടി. രോഗം മൂലം വാഷിംഗ്ടണിലുള്ള വീടിന് പുറത്തേക്ക് ഈ മുഖവുമായി പലപ്പോഴും ഒന്ന് പുറത്തിറങ്ങല്‍ പോലും അന്നയ്ക്ക് സാധ്യമായിരുന്നില്ല. 2017 സെപ്തംബറിലാണ് ജെന്നി വില്‍ക്ലോ അന്നയ്ക്ക് ജന്മം നല്‍കിയത്. ജനിച്ചയുടന്‍ തന്നെ അന്നയുടെ രോഗത്തെ കുറിച്ച് …
സ്വന്തം ലേഖകന്‍: പ്രേം നസീറിനെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറക്കിയത് ഇന്‍കം ടാക്‌സ് റെയ്ഡ് അടക്കമുള്ള മുന്നറിയിപ്പുകള്‍ പ്രയോഗിച്ച്; വെളിപ്പെടുത്തലുമായി മകന്‍ ഷാനവാസ്. കോണ്‍ഗ്രസ് നേതാക്കളുടെ ഭീഷണിക്കു വഴങ്ങിയാണു നടന്‍ പ്രേം നസീര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയതെന്ന് മകന്‍ ഷാനവാസ് ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്. മുന്‍ മുഖ്യമന്ത്രി കെ. കരുണാകരനാണ് നസീറിനെ കോണ്‍ഗ്രസിനൊപ്പം നിര്‍ത്താന്‍ ശ്രമിച്ചതെന്നും …
സ്വന്തം ലേഖകന്‍: 2019 മുതല്‍ മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്കുള്ള സാമ്പത്തിക സംവരണം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍; സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഈ വര്‍ഷം മുതല്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക വിഭാഗത്തിന് സംവരണം ലഭിക്കുമെന്ന് ജാവദേക്കര്‍ പറഞ്ഞിരുന്നു. എന്നാലിത് നിലവിലെ ജാതി സംവരണത്തെ …
സ്വന്തം ലേഖകന്‍: ‘കുറച്ച് പൂവ്, ഏതാനും നാണയങ്ങള്‍, ഒരു കല്ല്,’ വൈകുന്നേരത്തോടെ ‘പ്രതിഷ്ഠ’ നടത്തിയ ഫോട്ടോഗ്രാഫര്‍ക്ക് കിട്ടിയത് 374 രൂപ! സമൂഹ മാധ്യമങ്ങളില്‍ വൈറലായി ഒരു പോസ്റ്റ്. തട്ടേക്കാട് പക്ഷിസങ്കേതത്തില്‍ ഫോട്ടോ എടുക്കാന്‍ എത്തിയ ഫോട്ടോഗ്രാഫറായ സുധീഷ് തട്ടേക്കാടിന്റെ അനുഭവമാണ് വൈറലായത്. പക്ഷി നിരീക്ഷണത്തിനും ഫോട്ടോ എടുക്കുന്നതിനായി ഒരു ഗുഹയ്ക്ക് മുന്നിലെത്തിയ സുധീഷിന് ആള്‍ക്കാരുടെ തിരക്ക് …
സ്വന്തം ലേഖകന്‍: കര്‍ണാടകയില്‍ വീണ്ടും ഓപ്പറേഷന്‍ താമര; രണ്ട് സ്വതന്ത്രര്‍ പിന്തുണ പിന്‍വലിച്ചു; ആശങ്കയില്ലെന്ന് മുഖ്യമന്ത്രി കുമാരസ്വാമി; ഞങ്ങളുടെ മൂന്ന് എം.എല്‍.എമാരെ ബി.ജെ.പി ചാക്കിട്ടാല്‍ അവരുടെ ആറ് എം.എല്‍.എമാര്‍ ഇവിടെയുണ്ടാകുമെന്ന് കോണ്‍ഗ്രസ്. എം.എല്‍.എമാരായ എച്ച്. നാഗേഷ്, ആര്‍. ശങ്കര്‍ എന്നിവരാണ് ഇന്ന് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്. മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി എല്ലാ അര്‍ത്ഥത്തിലും പരാജയമാണെന്നും അതിനാലാണ് …
സ്വന്തം ലേഖകന്‍: കൊല്ലം ബൈപ്പാസ് നാടിന് സമര്‍പ്പിച്ചു; ചടങ്ങില്‍ രാഷ്ട്രീയ മുനയുള്ള പ്രസംഗങ്ങളുമായി പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും; തന്റെ പ്രസംഗത്തിനിടെ സദസില്‍ ബഹളം വച്ചവര്‍ക്ക് മുഖ്യമന്ത്രിയുടെ ശാസനയും താക്കീതും. കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെയാണ് ബൈപ്പാസ് നിര്‍മിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുംബൈ കന്യാകുമാരി കോറിഡോര്‍ ഉടന്‍ യാഥാര്‍ത്ഥ്യമാക്കും. ചില …
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി മോദി ഇന്ന് കേരളത്തില്‍; കൊല്ലം ബൈപ്പാസ് രാജ്യത്തിന് സമര്‍പ്പിക്കും; നാട്ടുകാരുടെ കാത്തിരിപ്പ് സഫലമാകുന്നത് നാലു പതിറ്റാണ്ടുകള്‍ക്ക് ശേഷം. വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ബൈപ്പാസിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. കൊല്ലം നഗരത്തിലെത്താതെ എറണാകുളം, തിരുവനന്തപുരം ഭാഗത്തേക്ക് തിരക്കില്‍പ്പെടാതെ യാത്ര ചെയ്യാന്‍ കഴിയുന്നതാണ് നിര്‍ദിഷ്ട ബൈപ്പാസ്. 1972ല്‍ ടി.കെ ദിവാകരന്‍ പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോഴാണ് ഈ …
സ്വന്തം ലേഖകന്‍: മുനമ്പം വഴി നടന്നത് അനധികൃത കുടിയേറ്റമെന്ന് സംശയം; അഭയാര്‍ത്ഥികള്‍ രാജ്യം വിട്ടിട്ടുണ്ടാകാമെന്ന് നിഗമനം. സാഹചര്യ തെളിവുകളും കണ്ടെടുത്ത ബാഗിലെ രേഖകളും പരിശോധിച്ചതിനെ തുടര്‍ന്നാണ് അനധികൃത കുടിയേറ്റം നടന്നതായി പൊലീസ് കരുതുന്നത്. കേടാകാതെ ദീര്‍ഘകാലം ഉപയോഗിക്കാന്‍ കഴിയുന്ന ഭക്ഷണ വസ്തുക്കളടക്കമുള്ള സാധനങ്ങളും തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളുമടക്കമാണ് ഉപേക്ഷിക്കപ്പെട്ടത്. ബാഗുകളില്‍ നിന്ന് കണ്ടെടുത്ത ആശുപത്രി രേഖകളും …