സ്വന്തം ലേഖകന്‍: പ്രശസ്ത സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു; നഷ്ടമായത് സമൂഹ മനസാക്ഷിയോട് നേര്‍ക്കുനേര്‍ സംവദിച്ചിരുന്ന നിലപാടുകളുള്ള ചലച്ചിത്രകാരനെ; ആദരാഞ്ജലികളുമായി സാംസ്‌ക്കാരിക ലോകം. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 67 വയസായിരുന്നു. രണ്ടാഴ്ച മുമ്പ് കരള്‍ മാറ്റിവയ്ക്കല്‍ ചികിത്സയ്ക്ക് വിധേയനായ അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. മരണ സമയത്ത് കുടുംബാഗങ്ങള്‍ അടുത്തുണ്ടായിരുന്നു. ഭാര്യ:ഡോ.രമണി, മക്കള്‍:പാര്‍വതി, …
സ്വന്തം ലേഖകന്‍: പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു; മകരജ്യോതി കണ്ട നിര്‍വൃതിയില്‍ പതിനായിരക്കണക്കിന് അയ്യപ്പ ഭക്തര്‍. ദിവസങ്ങളായി പര്‍ണശാലകള്‍ കെട്ടി കാത്തിരുന്ന ഭക്തര്‍ക്ക് മകരജ്യോതി ദര്‍ശനം നിറവായി. ഒപ്പം പൊന്നമ്പലമേടിന്റെ ആകാശത്ത് മകര സംക്രമനക്ഷത്രവും തെളിഞ്ഞു. വൈകീട്ട് ആറേകാലോടെ തിരുവാഭരണം സന്നിധാനത്തെത്തി. മരക്കൂട്ടത്ത് വൈകീട്ട് അഞ്ചരയോടെ എത്തിയ തിരുവാഭരണഘോഷയാത്രയെ എക്‌സിക്യൂട്ടീവ് ഓഫീസറും ദേവസ്വംബോര്‍ഡ് പ്രസിഡന്റും ഉള്‍പ്പടെയുള്ളവര്‍ ഏറ്റുവാങ്ങി. …
സ്വന്തം ലേഖകന്‍: ‘ഇത് ടെലിബ്രാന്‍ഡ് ഷോയോ വിവാഹ ക്ഷണമോ!’ സമൂഹ മാധ്യമങ്ങളില്‍ ചിരി പടര്‍ത്തി ഒരു സേവ് ദി ഡേറ്റ് വീഡിയോ. വിവാഹ മാമാങ്കത്തിലെ പുതിയ തരംഗമായ സേവ് ദി ഡേറ്റ് വീഡിയോകള് നേരത്തേയും വൈറലായിരുന്നു. ‘ഞാന്‍ പ്രകാശന്‍’ ടീസര്‍ ശൈലിയില്‍ ഒരുക്കിയ സേവ് ദി ഡേറ്റ് വീഡിയോ ഹിറ്റായതിന്‍ പിന്നാലെയാണ് വ്യത്യസ്തമായ മറ്റൊരു സേവ് …
സ്വന്തം ലേഖകന്‍: ഇന്ന് മകരവിളക്ക്; ഭക്തിസാന്ദ്രമായ സന്നിധാനത്തും പമ്പയിലും കനത്ത സുരക്ഷ; മകരജ്യോതി ദര്‍ശനത്തിന് പമ്പയിലും സൗകര്യങ്ങള്‍ ഒരുക്കും. ശബരിമലയില്‍ മകരവിളക്ക് ഉത്സവം ഇന്ന് നടക്കും. രാത്രി 7.52 നാണ് മകരസംക്രമ പൂജ. തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് കൊണ്ടുവന്ന നെയ്‌ത്തേങ്ങ സംക്രമ പൂജ സമയത്ത് അഭിഷേകം ചെയ്യും. 12 ന് പന്തളത്ത് നിന്നാരംഭിച്ച തിരുവാഭരണ …
സ്വന്തം ലേഖകന്‍: മുനമ്പം ബീച്ച് വഴി അഭയാര്‍ഥികള്‍ കടന്നതായി സൂചന; ഹാര്‍ബറിന് സമീപം ഉപേക്ഷിച്ച ബാഗുകള്‍ കണ്ടെത്തി. കൊച്ചി മുനമ്പം ബീച്ച് വഴി അഭയാര്‍ഥികള്‍ കടന്നതായി സൂചന. മുനമ്പം ഹാര്‍ബറിന് സമീപം ഉപേക്ഷിച്ച ബാഗുകള്‍ കണ്ടെത്തിയത് സംബന്ധിച്ച അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി. ശനിയാഴ്ച രാവിലെയാണ് ഹാര്‍ബറിന് സമീപം സംശയാസ്പദമായ രീതിയില്‍ 19 ബാഗുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് …
സ്വന്തം ലേഖകന്‍: മുന്നോക്കക്കാര്‍ക്കുള്ള സാമ്പത്തിക സംവരണം; നടപ്പാക്കുന്നതില്‍ ആശയക്കുഴപ്പം; ബില്ലിനെതിരെ എസ്.എന്‍.ഡി.പി സുപ്രീം കോടതിയിലേക്ക്. മുന്നാക്കസമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കേന്ദ്രസര്‍വീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 ശതമാനം സംവരണം ചെയ്യുന്ന നിയമം എന്നു നടപ്പാകുമെന്നതില്‍ അവ്യക്തത. പ്രാബല്യത്തിലാവുന്ന തീയതി കേന്ദ്രസര്‍ക്കാര്‍ പ്രത്യേകമായി പിന്നീട് വിജ്ഞാപനം ചെയ്യുമെന്നാണ് നിയമത്തിന്റെ ഒന്നാം വകുപ്പില്‍ വ്യക്തമാക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ …
സ്വന്തം ലേഖകന്‍: തന്നെ കാണാന്‍ ജഴ്‌സിയും വാങ്ങി കാത്തിരുന്ന ഈജിപ്ഷ്യന്‍ ബാലനായി വിമാനം വൈകിച്ച് ഫുട്‌ബോള്‍ താരം മുഹമ്മദ് സലാ; കൈയ്യടിച്ച് സമൂഹ മാധ്യമങ്ങള്‍. മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ക്രിയേറ്റീവ് സ്‌പോര്‍ട്‌സ് അവാര്‍ഡ് തന്റെ പ്രിയ ഫുട്‌ബോള്‍ താരത്തിനാണെന്ന പ്രഖ്യാപനം വന്നതു മുതല്‍ ഫുട്‌ബോള്‍ ജഴ്‌സി വാങ്ങി കാത്തിരിക്കുകയായിരുന്നു എട്ടു വയസ്സുകാരനായ ഈജിപ്ഷ്യന്‍ …
സ്വന്തം ലേഖകന്‍: നീന്തിത്തുടിച്ചും ലഹരി നുണഞ്ഞും പുകവലിച്ചും ഗ്ലാമര്‍ അവതാരത്തില്‍ പ്രിയ വാര്യര്‍; ശ്രീദേവി ബംഗ്ലാവ് ടീസര്‍ കാണാം. ഒരു അടാര്‍ ലവ് എന്ന മലയാള ചിത്രത്തിന്റെ പാട്ടുകളിലൂടെയും ട്രെയ്‌ലറുകളിലൂടെയും പ്രശസ്തയായ പ്രിയവാര്യരുടെ പുതിയ ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ ട്രെയ്‌ലര്‍ പുറത്ത്. മലയാളിയായ പ്രശാന്ത് മാമ്പിള്ളിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പൂര്‍ണ്ണമായും യു.കെ യില്‍ …
സ്വന്തം ലേഖകന്‍: ‘ശബരിമല യുവതീ പ്രവേശന തര്‍ക്കത്തില്‍ ഇരുഭാഗത്തും ന്യായമുണ്ട്,’ ശബരിമല വിഷയത്തില്‍ മലക്കം മറിഞ്ഞ് രാഹുല്‍ ഗാന്ധി. ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തില്‍ രണ്ടു ഭാഗങ്ങളും കേട്ടു. ഇരുഭാഗത്തും ന്യായമുണ്ട്. ഒരു ഭാഗത്ത് ആചാരം സംരക്ഷിക്കണമെന്നു പറയുന്നു, മറു ഭാഗത്തു സ്ത്രീസമത്വം വേണമെന്നു പറയുന്നു. സ്ത്രീസമത്വം തീര്‍ച്ചയായും വേണ്ട കാര്യമാണ്. ആചാരം …
സ്വന്തം ലേഖകന്‍: യുപിയില്‍ ചരിത്രം തിരുത്തി എസ്പി, ബിഎസ്പി മഹാസഖ്യം; സംസ്ഥാനം ഒറ്റക്ക് വെട്ടിപ്പിടിക്കാന്‍ കോണ്‍ഗ്രസ്; ഇത് അവസരവാദ കൂട്ടുകെട്ടെന്ന് ബിജെപി. യുപി രാഷ്ട്രീയത്തിലെ ആജന്മ ശത്രുക്കളായ എസ്പിയും ബിഎസ്പിയും ശത്രുത മറന്ന് സഖ്യം പ്രഖ്യാപിച്ചു. ഇതോടെ വാശിയേറിയ ചതുഷ്‌കോണ മത്സരത്തില്‍ നിന്ന് നേരിട്ടുള്ള മത്സരത്തിലേക്ക് യുപി രാഷ്ട്രീയം മാറുകയാണ്. ബിജെപിക്ക് നിലവിലുള്ളതിന്റെ പകുതി സീറ്റെങ്കിലും …