സ്വന്തം ലേഖകന്‍: ഇന്ത്യയുടെ കാണാതായ ചന്ദ്രയാന്‍ 1 പേടകം നാസ കണ്ടെത്തി, പേടകം ഇപ്പോഴും ചന്ദ്രനെ വലംവക്കുന്നതായി വെളിപ്പെടുത്തല്‍. 2008 ല്‍ വിക്ഷേപിച്ച ‘ചന്ദ്രയാന്‍1’ ബഹിരാകാശവാഹനം ഇപ്പോഴും സജീവമാണെന്ന് നാസ വൃത്തങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിക്ഷേപിച്ച് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഇസ്രോയ്ക്ക് ചന്ദ്രയാന്‍1മായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. ഇന്ത്യയുടെ ആദ്യ ചാന്ദ്ര പര്യവേഷണ വാഹനമായ …
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയില്‍ 13 വര്‍ഷം ഡോക്ടറായി വിലസിയ ഇന്ത്യക്കാരനായ വ്യാജനു വേണ്ടി തിരച്ചില്‍. ഡോക്ടറായി ആള്‍മാറാട്ടം നടത്തി രോഗികളെ ചികിത്സിച്ച ഇന്ത്യക്കാരന്‍ ശ്യാം ആചാര്യക്കെതിരെയാണ് കേസെടുത്തത്. സാരംഗ് ചിതാലെ എന്ന പേരില്‍ ന്യൂസൗത്ത് വെയ്ല്‍സ് മെഡിക്കല്‍ ബോര്‍ഡില്‍ പേര് രജിസ്റ്റര്‍ ചെയ്തായിരുന്നു 2003 മുതല്‍ വിവിധ ആശുപത്രികളില്‍ ശ്യാം ആചാര്യയുടെ ‘പ്രാക്ടീസ്’. ഭരണ …
സ്വന്തം ലേഖകന്‍: നടി ഭാവന വിവാഹിതയാകുന്നു, കന്നഡ നടനും നിര്‍മാതാവുമായ നവീനുമായുള്ള വിവാഹം നിശ്ചയിച്ചു, വിവാഹം ഉടനുണ്ടാകുമെന്ന് നടി. ബംഗളൂരു സ്വദേശിയായ നവീന്റെയും ഭാവനയുടെയും അടുത്ത ബന്ധുക്കളും സിനിമാ താരങ്ങളായ മഞ്ജു വാര്യര്‍, സംയുക്ത വര്‍മ എന്നിവരും പങ്കെടുത്ത വിവാഹ നിശ്ചയ ചടങ്ങ് തൃശൂര്‍ പാട്ടുരായ്ക്കലിലുള്ള ഭാവനയുടെ വീട്ടില്‍ നടന്നു. കന്നഡ ആചാര പ്രകാരമായിരുന്നു …
സ്വന്തം ലേഖകന്‍: ഏഷ്യാ പസഫിക് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ കൈക്കൂലി വാങ്ങുന്നത് ഇന്ത്യക്കാര്‍. ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ എന്ന സംഘടന നടത്തിയ സര്‍വ്വേയിലാണ് ഇന്ത്യ കൈക്കൂലി പട്ടികയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. 16 ഏഷ്യന്‍ പസഫിക് രാജ്യങ്ങളെയാണ് സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി സമീപിക്കുന്ന പത്തില്‍ ഏഴ് ഇന്ത്യാക്കാരും കൈക്കൂലി കൊടുക്കുന്നുണ്ടെന്നാണ് ഫലം വന്നിരിക്കുന്നത്. ജപ്പാനാണ് …
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും ഭാരമുള്ള സ്ത്രീ മൂന്നാഴ്ച കൊണ്ട് കുറച്ചത് 108 കിലോ തൂക്കം. ചികിത്സക്കായി മുംബൈയിലെത്തിയ ലോകത്തിലെ ഏറ്റവും ഭാരമുള്ള സ്ത്രീയായ ഇമാന്‍ അഹമ്മദിനാണ് അതിശയകരമായ മാറ്റം. ചികിത്സ തുടങ്ങിയപ്പോള്‍ 500 കിലോയ്ക്കടുത്ത് ഭാരമുണ്ടായിരുന്ന ഈ ഈജിപ്ഷ്യന്‍ സ്വദേശിനിക്ക് മൂന്നു ആഴ്ച കൊണ്ട് കുറക്കാനായത് 108 കിലോയോളം തൂക്കം. ഇമാന്‍ അഹമ്മദിന്റെ …
സ്വന്തം ലേഖകന്‍: ജയലളിതയുടെ ചികിത്സാ രേഖകള്‍ തമിഴ്‌നാട് സര്‍ക്കാര്‍ പുറത്ത് വിട്ടു, ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇതോടെ അന്ത്യമാകുമെന്ന് സര്‍ക്കാര്‍. സാധ്യമായ ഏറ്റവും മികച്ച ചികിത്സയാണ് ജയലളിതയ്ക്ക് നല്‍കിയതെന്ന് രേഖകള്‍ പുറത്ത് വിട്ടുകൊണ്ട് സംസ്ഥാന ആരോഗ്യ വകുപ്പ് സെക്രട്ടറി ജെ. രാധാകൃഷ്ണന്‍ വ്യക്തമാക്കി. സ്വയം സംസാരിക്കുന്ന രേഖകളാണ് പുറത്ത് വന്നിരിക്കുന്നത്. ഒരു വിവരവും മറച്ചു വച്ചിട്ടില്ല. …
സ്വന്തം ലേഖകന്‍: ഗായത്രി വീണയില്‍ സ്വരങ്ങള്‍ മീട്ടി അഞ്ചു മണിക്കൂര്‍, ഗായിക വൈക്കം വിജയലക്ഷ്മിക്ക് ലോക റെക്കോര്‍ഡ്. കൊച്ചി മരടിലെ ഹോട്ടല്‍ സരോവരത്തില്‍ സംഘടിപ്പിച്ച അഞ്ച് മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള കച്ചേരിയിലാണ് വൈക്കം വിജയലക്ഷ്മി ലോക റേക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. ഗായത്രിവീണയില്‍ അഞ്ച് മണിക്കൂറില്‍ 67 ഗാനങ്ങളാണ് വിജയലക്ഷ്മി വായിച്ചത്. മൃദംഗത്തില്‍ വിജയലക്ഷിമിയെ അനുഗമിച്ചത് സംഗീത …
സ്വന്തം ലേഖകന്‍: കണ്ണൂര്‍ നഗരത്തില്‍ പുലിയുടെ വിളയാട്ടം, നിരോധനാജ്ഞ, ഭീതി പരത്തിയ എട്ടു മണിക്കൂറുകള്‍ക്കു ശേഷം പുലിയെ വെടിവച്ചു പിടിച്ചു, അഞ്ചു പേര്‍ക്ക് പരുക്ക്. ഇന്നലെ ഉച്ചക്കുശേഷം മൂന്നുമണിയോടെ കസാനക്കോട്ട, തായത്തെരു റെയില്‍വേ അണ്ടര്‍ ബ്രിഡ്ജിനു സമീപം എന്നിവിടങ്ങളിലാണ് പുള്ളിപ്പുലി ആളുകളെ ആക്രമിച്ചത്. ഇതിനുശേഷം തായത്തെരു റെയില്‍വേ അണ്ടര്‍ബ്രിഡ്ജിനു സമീപത്തെ പുരയിടത്തിലെ കുറ്റിക്കാട്ടില്‍ പതുങ്ങിയ …
സ്വന്തം ലേഖകന്‍: ചൈനയില്‍ സ്ഥലം ഏറ്റെടുത്തുവര്‍ക്കുള്ള നഷ്ടപരിഹാര പദ്ധതിയില്‍ വിവാഹ മോചിതര്‍ക്ക് കിടിലന്‍ ഓഫര്‍, ഒറ്റയടിക്ക് 160 ദമ്പതികള്‍ വിവാഹ മോചനത്തിന്. വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്ഥലം ഏറ്റെടുത്തവര്‍ക്കുള്ള നഷ്ടപരിഹാര പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ ജിയാന്‍ഷി ഗ്രാമത്തിലെ 160 ദമ്പതികളാണ് കൂട്ട വിവാഹ മോചനത്തിന് ഒരുങ്ങുന്നത്. വിവാഹിതര്‍ക്കും വിവാഹ മോചിതര്‍ക്കും നല്‍കുന്ന നഷ്ടപരിഹാര തുകയിലെ …
സ്വന്തം ലേഖകന്‍: ‘ഞങ്ങള്‍ എന്തു ധരിക്കണമെന്നു നിങ്ങള്‍ തീരുമാനിക്കണ്ട’, ഹിന്ദി ടെലിവിഷന്‍ നായികമാരുടെ റേസര്‍ ക്യാമ്പയിന്‍ തരംഗമാകുന്നു. സ്ത്രീകള്‍ എന്തു ധരിക്കണമെന്ന സമൂഹത്തിന്റെ നിയമങ്ങള്‍ ലംഘിച്ച് വസ്ത്രധാരണം നടത്തുന്ന സ്ത്രീകളെ വേട്ടയാടുന്ന സമൂഹത്തിലെ വലിയൊരു പക്ഷത്തിനുനേരെയാണ് ഹിന്ദി ടിവി താരങ്ങളുടെ റേസര്‍ ക്യാമ്പയിന്‍. റേസര്‍ കൈയിലേന്തി സ്ത്രീകളെ മുന്‍വിധിയോടെ സമീപിക്കുന്നവരെ തുടച്ചുമാറ്റാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള …