1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 5, 2017

 

സ്വന്തം ലേഖകന്‍: ചൈനയില്‍ സ്ഥലം ഏറ്റെടുത്തുവര്‍ക്കുള്ള നഷ്ടപരിഹാര പദ്ധതിയില്‍ വിവാഹ മോചിതര്‍ക്ക് കിടിലന്‍ ഓഫര്‍, ഒറ്റയടിക്ക് 160 ദമ്പതികള്‍ വിവാഹ മോചനത്തിന്. വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്ഥലം ഏറ്റെടുത്തവര്‍ക്കുള്ള നഷ്ടപരിഹാര പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ ജിയാന്‍ഷി ഗ്രാമത്തിലെ 160 ദമ്പതികളാണ് കൂട്ട വിവാഹ മോചനത്തിന് ഒരുങ്ങുന്നത്. വിവാഹിതര്‍ക്കും വിവാഹ മോചിതര്‍ക്കും നല്‍കുന്ന നഷ്ടപരിഹാര തുകയിലെ വന്‍ വ്യത്യാസമാണ് ഈ കൂട്ട വിവാഹ മോചനത്തിനു പിന്നില്‍.

വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചൈനീസ് സര്‍ക്കാര്‍ ജിയാന്‍ഷിയിലെ സ്ഥലങ്ങള്‍ ഏറ്റെടുക്കുന്നുണ്ട്. വീട് നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാര തുകയും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ദമ്പതികളെക്കാള്‍ കൂടുതല്‍ നഷ്ടപരിഹാരം തനിച്ച് ജീവിക്കുന്നവര്‍ക്കു ലഭിക്കും. ഇക്കാരണത്താലാണ് ഇത്രയും ദമ്പതികള്‍ വേര്‍പിരിയാന്‍ ഒരുങ്ങുന്നത്.

വേര്‍പിരിയുന്നവര്‍ക്ക് രണ്ട് പുതിയ വീടും 12 ലക്ഷം രൂപയുമാണ് നഷ്ടപരിഹാരമായി ലഭിക്കുന്നത്. പാരമ്പര്യമായി പ്രദേശത്ത് ജീവിക്കുന്നവരും ഇതോടെ സര്‍ക്കാര്‍ നല്‍കിയ പുതിയ വീട്ടിലേക്കു മാറി താമസിക്കേണ്ടിവരും. ദമ്പതികള്‍ക്കു 220 ചതുരശ്ര മീറ്റര്‍ വീട് മാത്രമാണ് ലഭിക്കുന്നത്.

അതേസമയം നഷ്ടപരിഹാര തുകയില്‍ ഉള്ള വ്യത്യാസ ജനങ്ങള്‍ മുതലെടുക്കുന്നുണ്ടെന്നും ഇക്കാര്യം തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ കള്ളക്കളികള്‍ നടക്കുന്നതിന്റെ പേരില്‍ തുകയില്‍ മാറ്റം വരുത്താന്‍ കഴിയുമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും സര്‍ക്കാര്‍ അധികൃതര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.