സ്വന്തം ലേഖകൻ: സൗത്ത് ആഫ്രിക്ക, നമീബിയ ,സിംബാവേ, മൊസാമ്പിക്, ബോത്സ്വാന, ലെസോത്തോ ,ഇസ് വന്തി നി എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് സുപ്രിം കമ്മിറ്റി വിലക്കേർപ്പെടുത്തിയത് . ഇവിടങ്ങളിൽ കോവിഡിന്‍റെ പുതിയ വകഭേദം പകരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ഒമാൻ ന്യൂസ് ഏജൻസി അറിയിച്ചു. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം അതീവ ഗൗരവമേറിയതെന്ന് ലോകാരോഗ്യസംഘടന അറിയിച്ചിരുന്നു. …
സ്വന്തം ലേഖകൻ: ഖത്തറില്‍ ബൂസ്റ്റര്‍ ഡോസ് വിതരണം അതിവേഗം പുരോഗമിക്കുന്നതായി ആരോഗ്യ മന്ത്രാലയം. ഇതിനകം മുക്കാല്‍ ലക്ഷത്തിലേറെ പേര്‍ക്കാണ് കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായുള്ള ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കിയത്. പ്രതിദിനം 5000ത്തിലേറെ പേര്‍ ബൂസ്റ്റര്‍ ഡോസ് എടുക്കുന്നുണ്ടെന്നും ഹമദ് ജനറല്‍ ആശുപത്രി ഡയരക്ടര്‍ ഡോ. യൂസുഫ് അല്‍ മസ്ലമാനി അറിയിച്ചു. അതേസമയം, ബൂസ്റ്റര്‍ ഡോസ് എടുത്തവര്‍ക്ക് ഗുരുതര …
സ്വന്തം ലേഖകൻ: കൊവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ ബഹ്‌റൈന്‍ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കി. എഴു ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങള്‍ക്കാണ് ബഹ്റൈന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സിംബാബ്‌വെ, ദക്ഷിണാഫ്രിക്ക, ഇസ്വത്തീനി, മൊസാംബിക്, നമീബിയ, ലെസോത്തോ, ബോട്സ്വാന എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ബഹ്റൈന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. യുഎഇ, സൗദി രാജ്യങ്ങള്‍ക്ക് പിന്നാലെയാണ് ബഹ്റെെനും നിയന്ത്രണം …
സ്വന്തം ലേഖകൻ: 60 കഴിഞ്ഞവരും ബിരുദ യോഗ്യത ഇല്ലാത്തവരുമായ കുവൈത്ത് പ്രവാസികളുടെ വിസ പുതുക്കുന്നതിന് 1000 ദിനാര്‍ ചെലവ് വരും. വിസ പുതുക്കന്നതിനുള്ള 500 ദിനാര്‍ ഫീസും ആരോഗ്യ ഇന്‍ഷൂറന്‍സിനുള്ള 500 ദിനാറും ഉള്‍പ്പെടെയാണ് ഈ സംഖ്യ. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാവും. അല്‍ റായ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 60 കഴിഞ്ഞ പ്രവാസികളുടെ …
സ്വന്തം ലേഖകൻ: കോവിഡിന്റെ പുതിയ വകഭേദം ബി.1.1.529 വകഭേദം മറ്റ് അഞ്ച് തെക്കേ ആഫ്രിക്കൻ രാജ്യങ്ങളിൽ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ വിവിധ ഭാഗങ്ങളിലും ജാഗ്രത. അതിനിടെ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ തീവ്ര കൊറോണ വൈറസിനെ ലോകാരോഗ്യ സംഘടന ഒമൈക്രോൺ എന്ന് പേര് നൽകി. വ്യാപനശേഷി ഉയർന്നതിനാൽ ഇത് ഡെൽറ്റയെക്കാള്‍ അപകടകാരിയായേക്കുമോയെന്നാണ് പരിശോധിക്കുന്നത്. അതിവേഗ ഘടനാമാറ്റവും തീവ്രവ്യാപന ശേഷിയുമുള്ള …
സ്വന്തം ലേഖകൻ: കൊവഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ വലിയ ശ്രമങ്ങള്‍ ആണ് ബഹ്റൈന്‍ നടത്തുന്നത്. രാജ്യത്തെ അതിവേഗം മുന്നോട്ട് നയിക്കുന്നതിനായി വലിയ പദ്ധതികള്‍ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഭൂവിസ്തൃതിയില്‍ 60 ശതമാനം പുതിയ പദ്ധതികള്‍ക്കായി മാറ്റിവെച്ചിരിക്കുകയാണ്. സ്പോർട്സ് സിറ്റി, വിമാനത്താവളം, മെട്രോ പദ്ധതി, പുതിയ നഗരങ്ങൾ, തുടങ്ങിയ വൻ പദ്ധതികളാണ് ഒരുങ്ങുന്നത്. കൂടാതെ നിക്ഷേപകരെ രാജ്യത്തേക്ക് ആകാര്‍ഷിക്കാന്‍ …
സ്വന്തം ലേഖകൻ: കുവൈത്ത് മൊബൈൽ ഐഡിയിൽ ഡ്രൈവിങ് ലൈസൻസ് ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും വാഹനമോടിക്കുേമ്പാൾ ഡ്രൈവിങ് ലൈസൻസ് കാർഡ് കൈവശം വെക്കണമെന്ന് അധികൃതർ വ്യക്തമാക്കി. അല്ലാത്ത പക്ഷം നിയമലംഘനമായി കണക്കാക്കി നടപടിയെടുക്കും. കഴിഞ്ഞ ആഴ്ചയാണ് കുവൈത്ത് മൊബൈൽ ഐഡി ആപ്ലിക്കേഷൻ ഡ്രൈവിങ് ലൈസൻസ്, ജനന സർട്ടിഫിക്കറ്റ്, കോവിഡ് വാക്സിെൻറ മൂന്നാമത്തെ ഡോസ് എന്നിവ സംബന്ധിച്ച വിവരങ്ങൾ കൂടി ഉൾപ്പെടുത്തി …
സ്വന്തം ലേഖകൻ: ജിസിസി രാജ്യങ്ങളില്‍ താമസിക്കുന്ന പ്രഫഷണലുകള്‍ക്കും അമേരിക്ക, ബ്രിട്ടന്‍, ചൈന തുടങ്ങി 53 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കും ഓണ്‍ലൈന്‍ വിസ സമ്പ്രദായം പുനരാരംഭിച്ച് കുവൈത്ത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ഓണ്‍ലൈന്‍ വിസ സംവിധാനം രണ്ട് വര്‍ഷത്തിനു ശേഷമാണ് കുവൈത്ത് പുനരാരംഭിക്കുന്നത്. 53 രാജ്യക്കാര്‍ക്ക് നിലവില്‍ കുവൈത്ത് വിമാനത്താവളത്തില്‍ എത്തുന്ന മുറയ്ക്ക് ഓണ്‍ അറൈവല്‍ …
സ്വന്തം ലേഖകൻ: ആയിരങ്ങളുടെ ആരവങ്ങൾക്കിടയിലാണ് ജേവാർ വിമാനത്താവളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലയിട്ടത്. രാജ്യത്തിന്റെ സ്വപ്ന പദ്ധതിയിൽ വികസനമാണ് പ്രധാനമായും ലക്ഷ്യം വെക്കുന്നത്. പടിഞ്ഞാറൻ യു.പി.ക്കു പുറമെ, ദേശീയ തലസ്ഥാനമേഖലയിൽ വൻവികസനക്കുതിപ്പിനു വഴിയൊരുക്കുന്നതാണ് അന്താരാഷ്ട്ര വിമാനത്താവളം. നിർമാണം പൂർത്തിയാവുന്നതോടെ ഇന്ത്യയിലേയും ഏഷ്യയിലേയും ഏറ്റവും വലിയ വിമാനത്താവളമെന്ന ഖ്യാതി നോയ്ഡ അന്താരാഷ്ട്ര വിമാനത്താവളത്തിനു വന്നുചേരും. 10,500 കോടി …
സ്വന്തം ലേഖകൻ: പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു. 80 വയസായിരുന്നു. തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ത്യം. ശ്വാസ തടസത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. 400ലേറെ സിനിമകൾക്കായി ഗാനങ്ങൾ രചിച്ചു. അരനൂറ്റാണ്ടോളം നീണ്ട എഴുത്ത് ജീവിതത്തിനിടെ അയ്യായിരത്തിലേറെ ഗാനങ്ങള്‍ ബിച്ചു തിരുമല മലയാള സിനിമക്കായി സമ്മാനിച്ചിട്ടുണ്ട്. സി.ജെ. ഭാസ്കരൻ നായരുടെയും ശാസ്തമംഗലം പട്ടാണിക്കുന്ന് വീട്ടിൽ …