സ്വന്തം ലേഖകൻ: ഖത്തര്‍ ഗതാഗത മന്ത്രാലയത്തിന്റെ പേരില്‍ വ്യാജ ഇമെയില്‍ സന്ദേശം പ്രചരിക്കുന്നതായി അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഗതാഗത മന്ത്രാലയത്തില്‍ നിന്നുള്ള പാര്‍സല്‍ എത്തിയിട്ടുണ്ടെന്നും അത് സ്വീകരിക്കാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയോ ഡെബിറ്റ് കാര്‍ഡ് വഴിയോ പോസ്റ്റല്‍ ചാര്‍ജ് അടയ്ക്കണമെന്നും കാണിച്ചാണ് ഇമെയില്‍ സന്ദേശം പ്രചരിക്കുന്നത്. പണം അടയ്ക്കുന്നതിനുള്ള വ്യാജ ലിങ്കും ഇ മെയിലില്‍ നല്‍കിയിട്ടുണ്ട്. …
സ്വന്തം ലേഖകൻ: ബഹ്‌റൈനില്‍ 2021 നവംബര്‍ 29 മുതല്‍, അര്‍ഹരായവര്‍ക്ക് നേരത്തെ ബുക്ക് ചെയ്യാതെ തന്നെ കോവിഡ്-19 വാക്സിനേഷന്‍ സ്വീകരിക്കുന്നതിന് രാജ്യത്തുടനീളമുള്ള ആരോഗ്യ കേന്ദ്രങ്ങളിലേക്ക് നേരിട്ട് പോകാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ കേന്ദ്രങ്ങള്‍ രാവിലെ ഏഴര മുതല്‍ അഞ്ചു മണി വരെ തുറന്നിരിക്കും. എന്നാല്‍ വാക്സിനേഷന്‍ ലഭ്യത ഓരോ ആരോഗ്യ കേന്ദ്രങ്ങള്‍ക്കിടയില്‍ വ്യത്യാസപ്പെട്ടിരിക്കും. ഷെയ്ഖ് …
സ്വന്തം ലേഖകൻ: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വിവിധ രാജ്യങ്ങളില്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികളുടെ ഭാഗമായി എയര്‍പോര്‍ട്ടും കര അതിര്‍ത്തിയും അടച്ചിടാന്‍ തല്‍ക്കാലം തീരുമാനം എടുത്തിട്ടില്ലെന്ന് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശെയ്ഖ് ഹമദ് ജാബിര്‍ അല്‍ അലി അറിയിച്ചു. കൊറോണ എമര്‍ജന്‍സിയുമായി ബന്ധപ്പെട്ട മന്ത്രിതല കമ്മിറ്റിയുടെ പ്രത്യേക യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ …
സ്വന്തം ലേഖകൻ: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ച രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് വിമാനത്താവളത്തിൽതന്നെ കോവിഡ് പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ടെസ്റ്റിൽ നെഗറ്റീവ് ആണെങ്കിലും ഹോം ക്വാറന്റീൻ ഏർപ്പെടുത്തും. 7 ദിവസം കഴിഞ്ഞ് വീണ്ടും പരിശോധന നടത്തും. നെഗറ്റീവ് ആണെങ്കിലും തുടർന്നും 7 ദിവസം ഹോം ക്വാറന്റീനിലിരിക്കണം. പോസിറ്റീവാണെങ്കിൽ ചികിൽസാ കേന്ദ്രങ്ങളിലേക്കു മാറ്റും. …
സ്വന്തം ലേഖകൻ: വിവാദ കൃഷി നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ ലോക്സഭയിലും രാജ്യസഭയിലും കേന്ദ്രം പാസാക്കി. ബില്ലിൽ ചർച്ച വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചില്ല. ഇരു സഭകളിലും പ്രതിപക്ഷം ബഹളം വച്ചു. ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷ ബഹളത്തിനിടെ ശബ്ദവോട്ടോടെയാണ് ബില്‍ പാസാക്കിയത്. കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറാണ് കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ അവതരിപ്പിച്ചത്. രാഷ്ട്രപതി ഒപ്പിട്ടാൽ …
സ്വന്തം ലേഖകൻ: വിവിധ ആഫ്രിക്കൻ രാജ്യങ്ങളിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിൽ കുവൈത്ത് ആരോഗ്യ മന്ത്രാലയം അതീവജാഗ്രതയിൽ. പുതിയ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് രാജ്യത്തേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്താൻ ശിപാർശ ചെയ്തു. സുപ്രീം കൊറോണ എമർജൻസി കമ്മിറ്റി യോഗമാണ് മന്ത്രിസഭക്ക് ശിപാർശ സമർപ്പിച്ചത്. കൊറോണ വൈറസിന്റെ ഒമിക്രോൺ …
സ്വന്തം ലേഖകൻ: കുവൈത്തിൽ തൊഴിൽ വിസ അനുവദിക്കുന്നത് പൂർണമായും ഓൺലൈൻ വഴിയാക്കും. നിലവിൽ ഓൺലൈൻ ആയും ബന്ധപ്പെട്ട ഓഫിസുകളിൽ നേരിട്ടെത്തിയും അപേക്ഷ സമർപ്പിക്കാൻ സൗകര്യമുണ്ട്. ജനുവരി തൊട്ട് മുഴുവൻ നടപടികളും ഓൺലൈൻ വഴിയാക്കാനാണ് മാൻപവർ അതോറിറ്റി തീരുമാനം. ഒരു സ്ഥാപനത്തിൽ നിന്ന് മറ്റൊന്നിലേക്കും കുടുംബ വിസയിൽ നിന്ന് കമ്പനിയിലേക്കും ഒരേ സ്പോൺസറുടെ കീഴിൽ മറ്റൊരു സ്ഥാപനത്തിലേക്കും …
സ്വന്തം ലേഖകൻ: കോവിഡ് ഒമിക്രോണ്‍ വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക. 72 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തിയതിന്റെ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. കോവിഡ് വാക്‌സിനേഷന് പുറമേയാണ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൂടി നിര്‍ബന്ധമാക്കിയത്. മഹാരാഷ്ട്രയില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കും ഇത് നിര്‍ബന്ധമാണ്. കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ കേരളത്തില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍ ആര്‍ടിപിസിആര്‍ പരിശോധന …
സ്വന്തം ലേഖകൻ: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വിവിധ രാജ്യങ്ങളിൽ കണ്ടെത്തിയ സാഹചര്യത്തിൽ വിദേശത്തുനിന്നെത്തുന്നവർ 7 ദിവസം കർശനമായി ക്വാറന്റീനിൽ കഴിയണമെന്നു സംസ്ഥാന സർക്കാർ നിർദേശിച്ചു. ഇവർ കോവിഡ് പോസിറ്റീവായാൽ ജനിതക ശ്രേണീകരണത്തിനു സാംപിൾ അയയ്ക്കണമെന്ന കേന്ദ്ര നിർദേശവും സംസ്ഥാനത്തിനു ലഭിച്ചു. ഡിസംബർ 15 മുതൽ രാജ്യാന്തര വിമാന സർവീസുകൾ സാധാരണ നിലയിലാക്കാനുള്ള തീരുമാനം …
സ്വന്തം ലേഖകൻ: രാജ്യാന്തര യാത്രാ വിമാന സർവീസുകൾ പുനഃരാരംഭിക്കാനുള്ള തീരുമാനം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഡിസംബർ രണ്ടാം വാരത്തോടെ അന്താരാഷ്‌ട്ര സർവീസുകൾ പഴയപടിയാകുമെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. നിരവധി പേർ കാത്തിരുന്ന പ്രഖ്യാപനമാണ് വന്നതെങ്കിലും തീരുമാനം പുഃനപരിശോധിക്കണമെന്ന ആവശ്യമാണ് രാജ്യത്തിന്റെ നാനാഭാഗത്ത് നിന്നും ഇപ്പോൾ ഉയരുന്നത്. സർവെ പ്രകാരം മൂന്നിൽ രണ്ട് ഇന്ത്യക്കാരും വിമാന …