സ്വന്തം ലേഖകൻ: ബഹ്റൈനിൽ ആത്മഹത്യ ചെയ്യുന്ന പ്രവാസികളുടെ എണ്ണം വീണ്ടും ഉയരുന്നു. കൊവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ ആത്മഹത്യ ചെയ്യുന്ന പ്രവാസികളുടെ എണ്ണത്തില്‍ കുറവ് ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം ഉയര്‍ന്നതായി സാമൂഹിക പ്രവർത്തകർ പറയുന്നു. മാധ്യമം ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ആത്മഹത്യ ചെയ്യുന്ന പ്രവാസികളുടെ എണ്ണം പരിശോധിക്കുമ്പോള്‍ മലയാളികള്‍ …
സ്വന്തം ലേഖകൻ: വിദേശി നിക്ഷേപകർക്കും കമ്പനി ഉടമകൾക്കും തെരഞ്ഞെടുത്ത ബിസിനസ് യൂനിറ്റുകളുടെ സി.ഇ.ഒമാർക്കും 15 വർഷ താമസാനുമതി നൽകുന്നത് സംബന്ധിച്ച് കുവൈത്ത് സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ഖബസ് ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ദേശീയ സമ്പദ് വ്യവസ്ഥക്ക് കരുത്ത് പകരുന്ന ചില വിദേശികൾക്ക് സ്പോൺസർഷിപ്പ് സംവിധാനം ഒഴിവാക്കി നൽകുന്നതും പരിഗണനയിലുണ്ട്. …
സ്വന്തം ലേഖകൻ: കുവൈത്തില്‍ കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ബൂസ്റ്റര്‍ വാക്സിനേഷന്‍ കാമ്പയില്‍ ഊര്‍ജിതമാക്കി ആരോഗ്യമന്ത്രാലയം. ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ മുന്‍കൂട്ടിയുള്ള രജിസ്ട്രേഷന്‍ ആവശ്യമില്ലെന്നു ആരോഗ്യമന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അസ്സനദ് അറിയിച്ചു. 18 വയസ് പൂര്‍ത്തിയായവരും രണ്ടാമത്തെ ഡോസ് എടുത്ത് ആറു മാസം പിന്നിട്ടവരുമായ ആളുകള്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാതെ …
സ്വന്തം ലേഖകൻ: അന്താരാഷ്‌ട്ര വിപണിയിൽ എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ തന്ത്രപ്രധാന നീക്കങ്ങളുമായി ഇന്ത്യ. രാജ്യത്തെ കരുതൽ ശേഖരം ഇന്ത്യ പുറത്തെടുക്കാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. ജാപ്പനീസ്, ഇന്ത്യൻ ഉദ്യോഗസ്ഥർ ഇതുമായി ബന്ധപ്പെട്ട് അമേരിക്കയുമായി ചർച്ചകൾ നടത്തിയതായാണ് വിവരം. എണ്ണ ഉത്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന രാജ്യങ്ങൾ കൃത്രിമമായി ക്ഷാമം ഉണ്ടാക്കി, ഇവയുടെ ആവശ്യകത ഉയർത്തുന്നതിനെതിരെ അമേരിക്ക ഉൾപ്പെടെയുള്ള …
സ്വന്തം ലേഖകൻ: വിമാനത്താവളങ്ങളിലെ പാര്‍ക്കിങ് സമയം വര്‍ധിപ്പിക്കുമെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി. സമയപരിധി ഉയര്‍ത്തുന്ന തീരുമാനം ചൊവ്വാഴ്ചതന്നെ എടുക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചതായി സമദാനി വ്യക്തമാക്കി. സമയ പരിധി മൂന്ന് മിനുട്ടില്‍ നിന്ന് ആറ് മിനുട്ട് ആയി ഉയര്‍ത്തുമെന്നാണ് ഡയറക്ടര്‍ അറിയിച്ചിരിക്കുന്നത്. പത്തു മിനുട്ടെങ്കിലും ആക്കണമെന്നാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നതെന്നും സമദാനി പ്രസ്താവനയില്‍ അറിയിച്ചു. സമയപരിധി …
സ്വന്തം ലേഖകൻ: രാജ്യത്ത് ബാങ്ക് ചെക്ക് വലിയ തോതില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കാന്‍ യുഎഇ പോലിസ് നിര്‍ദ്ദേശം. ചെക്കു വഴി പിന്‍വലിക്കാവുന്ന തുകയും മറ്റു വിവരങ്ങളും എഴുതിയത് മറ്റൊരാളാണെങ്കില്‍ ആ ചെക്കില്‍ ഒപ്പുവയ്ക്കുമ്പോള്‍ നല്ല ജാഗ്രത പാലിക്കണമെന്ന് പോലിസ് മുന്നറിയിപ്പ് നല്‍കി. ഇങ്ങനെ മറ്റുള്ളവര്‍ എഴുതിക്കൊണ്ടുവരുന്ന ചെക്കുകളില്‍ സംഖ്യകളും മറ്റും എഴുതിയിരിക്കുന്നത് മാജിക് പേന …
സ്വന്തം ലേഖകൻ: യുഎഇയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണെങ്കിലും അനുമതിയില്ലാതെ ധനസമാഹരണം (പിരിവ്) നടത്തുന്നത് നിയമലംഘനം. ഫെഡറൽ നിയമം അനുസരിച്ച് കുറ്റക്കാർക്ക് 3 ലക്ഷം ദിർഹം (60 ലക്ഷത്തിലേറെ രൂപ) വരെയാണ് പിഴ. വ്യക്തിഗതമായോ സംഘമായോ സംഘടന മുഖേനയോ പണപ്പിരിവ് നടത്താൻ അനുമതിയില്ല. യുഎഇയിൽ യുഎഇ റെഡ് ക്രസന്റ് സൊസൈറ്റി പോലുള്ള അംഗീകൃത സംഘടനകൾക്കും ജീവകാരുണ്യസമിതികൾക്കും മാത്രമേ പണപ്പിരിവ് …
സ്വന്തം ലേഖകൻ: സൗദിയിൽ ഒരാഴ്ചയ്ക്കിടെ 13,906 നിയമലംഘകർ അറസ്റ്റിലായി. ഈ മാസം 11 മുതൽ 17 വരെ നടന്ന റെയ്ഡിലാണ് ഇത്രയും പേർ അറസ്റ്റിലായത്. ഇതിൽ 6,597 പേർ താമസകുടിയേറ്റ നിയമം ലംഘിച്ചവരാണ്. 5,775 പേർ അതിർത്തി സുരക്ഷാ ചട്ടം ലംഘിച്ചവരും 1,534 ലേറെ തൊഴിൽ നിയമ ലംഘകരുമാണ്. യെമൻ (54%), ഇത്യോപ്യ (44%) എന്നീ …
സ്വന്തം ലേഖകൻ: ഫിഫ ഖത്തര്‍ 2022 ലോകകപ്പിലേയ്ക്കുള്ള ഒരു വര്‍ഷത്തെ കൗണ്ട് ഡൗണ്‍ ആഘോഷങ്ങളുടെ ഭാഗമായി ദോഹ കോര്‍ണിഷില്‍ കൗണ്ട് ഡൗണ്‍ ക്ലോക്ക് സ്ഥാപിച്ചു. വര്‍ണാഭമായ ആഘോഷപരിപാടികളോടെ ഹുബ്‌ളോട്ടിന്റെ ക്ലോക്ക് ദോഹ കോര്‍ണിഷിലെ ഫിഷിങ് സ്‌പോട്ടിലാണ് സ്ഥാപിച്ചത്. ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയാണ് ക്ലോക്ക് സ്ഥാപിച്ചത്. ഒപ്പം ഡ്രോണ്‍ ഷോയും …
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന രാജ്യങ്ങളുമായി ഓട്ടമേറ്റഡ് സംവിധാനം പുനരാരംഭിക്കാൻ മാൻപവർ അതോറിറ്റി തീരുമാനിച്ചു. വീസക്കച്ചവടം തടയുന്നതുൾപ്പെടെ നടപടിക്രമങ്ങൾ സുതാര്യമാക്കുന്ന പദ്ധതിക്ക് നേരത്തെ തുടക്കം കുറിച്ചതാണെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്നു. വലിയതോതിൽ റിക്രൂട്ട്മെന്റ് നടത്താറുള്ള ഇന്ത്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുമായാകും പ്രധാനമായും ഈ സംവിധാനം ഏർപ്പെടുത്തുക. വർക്ക് പെർമിറ്റ്, വീസ എന്നിവ സംബന്ധിച്ച …