1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 23, 2021

സ്വന്തം ലേഖകൻ: വിമാനത്താവളങ്ങളിലെ പാര്‍ക്കിങ് സമയം വര്‍ധിപ്പിക്കുമെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി. സമയപരിധി ഉയര്‍ത്തുന്ന തീരുമാനം ചൊവ്വാഴ്ചതന്നെ എടുക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചതായി സമദാനി വ്യക്തമാക്കി. സമയ പരിധി മൂന്ന് മിനുട്ടില്‍ നിന്ന് ആറ് മിനുട്ട് ആയി ഉയര്‍ത്തുമെന്നാണ് ഡയറക്ടര്‍ അറിയിച്ചിരിക്കുന്നത്. പത്തു മിനുട്ടെങ്കിലും ആക്കണമെന്നാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നതെന്നും സമദാനി പ്രസ്താവനയില്‍ അറിയിച്ചു.

സമയപരിധി ഉയര്‍ത്തിക്കൊണ്ടുള്ള തീരുമാനം ബുധനാഴ്ച രാവിലെ മുതല്‍ നിലവില്‍ വരും. സമയപരിധി പത്ത് മിനിറ്റായി ഉയര്‍ത്തുന്ന കാര്യം, പുതിയ സമയപരിധി നടപ്പാക്കുന്നതിനെ ത്തുടര്‍ന്നുള്ള സാഹചര്യവും സെക്യൂരിറ്റി അടക്കമുളള വിഷയങ്ങള്‍ പരിഗണിച്ചും വേണ്ടി വന്നാല്‍ ആലോചിക്കാമെന്നും ഡയറക്ടര്‍ പറഞ്ഞിട്ടുണ്ട്. സമയപരിധി ഉയര്‍ത്തിക്കൊണ്ടുള്ള തീരുമാനം നാളെ കാലത്ത് മുതല്‍ പ്രാവര്‍ത്തികമാക്കാവുന്ന രീതിയില്‍ ഇന്ന് വൈകീട്ട് എടുക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചതായും പ്രസ്താവനയില്‍ പറയുന്നു.

വിമാനത്താവളങ്ങളില്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന്റെ പേരില്‍ നടക്കുന്ന ചൂഷണം അവസാനിപ്പിക്കണമെന്ന ആവശ്യം പാര്‍ലിമെന്റംഗങ്ങളടക്കമുള്ള ജനപ്രതിനിധികള്‍ നേരത്തെത്തന്നെ ഉന്നയിച്ചു പോന്നതാണ്. പക്ഷെ, യുഎഇയിലേക്കുള്ള യാത്രക്കാരുടെ കാര്യത്തില്‍ വന്‍സഖ്യ ഫീസ് ഈടാക്കുകയാണ്. അടുത്ത ദിവസം ആരംഭിക്കാനിരിക്കുന്ന പാര്‍ലമെന്റ് സമ്മേളന വേളയില്‍ ഇക്കാര്യത്തിലുള്ള ശക്തമായ എതിര്‍പ്പ് മറ്റു അംഗങ്ങള്‍ക്കൊപ്പം അധികൃതകേന്ദ്രങ്ങളില്‍ അറിയിക്കുമെന്നും സമദാനി വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.