സ്വന്തം ലേഖകൻ: രാജ്യത്തെ കൊവിഡ് സാഹചര്യം മെച്ചപ്പെട്ട് വിസ അനുവദിച്ചുതുടങ്ങിയതോടെ വിസ കച്ചവടക്കാരും തലപൊക്കി തുടങ്ങി. കൊവിഡ് വര്‍ധിച്ച സാഹചര്യത്തിലാണ് വിസ കുവൈത്ത് നിര്‍ത്തലാക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ കുവൈത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണം കുറവാണ്. രാജ്യത്ത് നടപ്പിലാക്കിയിരുന്ന കൊവിഡ് നിയന്ത്രണങ്ങള്‍ പലതും കുവൈത്ത് എടുത്ത് മാറ്റിയിട്ടുണ്ട്. വിസ നല്‍കാന്‍ തുടങ്ങിയതോടെ സമൂഹ മാധ്യമങ്ങളിൽ …
സ്വന്തം ലേഖകൻ: കഴിഞ്ഞ വർഷം കുവൈത്തിൽ നിന്നു വിദേശികളുടെ പണമിടപാട് കൂടുതലും ഇന്ത്യയിലേക്കായിരുന്നെന്ന് സാമ്പത്തിക വിഭാഗത്തിന്റെ സ്ഥിതിവിവര കണക്ക്. ഇടപാടിന്റെ 29.5% ഇന്ത്യയിലേക്കായിരുന്നു. ഈജിപ്തിലേക്ക് 24.2%, ബംഗ്ലാദേശ് 9%, ഫിലിപ്പീൻസ് 4.9%, പാക്കിസ്ഥാൻ (4.3%), ശ്രീലങ്ക (2.19), ജോർദാൻ (1.9), നേപ്പാൾ (1.2), ലബനൻ (0.8) എന്നിങ്ങനെയാണ് കണക്ക്. അതേസമയം വിദേശികളുടെ പണമിടപാടിന് നികുതി ഏർപ്പെടുത്തുന്നത് …
സ്വന്തം ലേഖകൻ: ചായക്കട നടത്തിയ വരുമാനം കൊണ്ട് ലോകം ചുറ്റിയ കൊച്ചി കടവന്ത്ര സ്വദേശി വിജയന്‍ അന്തരിച്ചു. 76 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഭാര്യ മോഹനയ്ക്കൊപ്പം 26 രാജ്യങ്ങളാണ് വിജയൻ സഞ്ചരിച്ചത്. 16 വർഷം കൊണ്ടായിരുന്നു യാത്ര. 2007 ലായിരുന്നു ആദ്യവിദേശയാത്ര. ഈജിപ്തിലേക്കായിരുന്നു ആദ്യ സന്ദര്‍ശനം. അവസാനമായി യാത്ര ചെയ്തത് റഷ്യയിലേക്കും. റഷ്യന്‍ സന്ദര്‍ശനത്തിന് …
സ്വന്തം ലേഖകൻ: വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്. ഗുരുനാനാക് ജയന്തി ദിനത്തിലാണ് പ്രധാനമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം. കര്‍ഷര്‍ സമരം തുടരുന്ന പശ്ചാത്തലത്തില്‍ നിയമം നടപ്പിലാക്കി ഒരുവര്‍ഷത്തിന് ശേഷമാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനം വരുന്നത്. നിയമങ്ങള്‍ റദ്ദാക്കാനുള്ള ബില്‍ അടുത്ത പാര്‍ലമെന്റ് …
സ്വന്തം ലേഖകൻ: പ്രൗഢമായ ദേശീയദിനാഘോഷത്തില്‍ സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ നേതൃത്വത്തിന് കീഴില്‍ രാജ്യം ഇന്ന് 51ാം ദേശീയ ദിനാഘോഷത്തിന്റെ പൊലിമയിലാണ്. നാടും നഗരവും സ്വദേശികളും വിദേശികളും ദേശീയദിനം ആഘോഷപൂര്‍വം കൊണ്ടാടുന്നു. കോവിഡ് സാഹചര്യത്തില്‍ നിയന്ത്രണങ്ങളോടെയാണ് ആഘോഷങ്ങള്‍. പൊതുപരിപാടികള്‍ക്ക് വിലക്കുണ്ട്. പാതയോരങ്ങളും കെട്ടിടങ്ങളും ദേശീയ പതാകകള്‍ കൊണ്ടും പതാക വര്‍ണങ്ങള്‍ …
സ്വന്തം ലേഖകൻ: 2030നകം ഖത്തറിലേക്ക് എത്തുന്ന രാജ്യാന്തര സന്ദർശകരുടെ എണ്ണം പ്രതിവർഷം 60 ലക്ഷത്തിലധികമായി വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ടൂറിസം വിഭാഗം. സന്ദർശകരുടെ എണ്ണം വർധിക്കുന്നതിലൂടെ ജിഡിപിയിലേക്ക് യാത്രാ, ടൂറിസം മേഖലയുടെ സംഭാവന 12 ശതമാനമാക്കി ഉയർത്താനും ഈ മേഖലകളിലെ തൊഴിലവസരങ്ങൾ ഇരട്ടിയാക്കുകയുമാണ് ലക്ഷ്യം. ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ ആരംഭിച്ച പ്രഥമ ഖത്തർ ട്രാവൽ …
സ്വന്തം ലേഖകൻ: ഖത്തറില്‍ അഞ്ച് വയസ്സ് മുതല്‍ 11 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്സിനേഷന്‍ നടപടികള്‍ പുരോഗമിക്കുന്നതായി ആരോഗ്യ മന്ത്രാലയം. ഈ പ്രായത്തിലുള്ള കുട്ടികള്‍ക്കിടയില്‍ വിതരണം ചെയ്യുന്നതിന് വേണ്ടിയുള്ള ഫൈസര്‍ ബയോണ്‍ടെക് വാക്സിന്റെ ആദ്യ ബാച്ച് ജനുവരിയില്‍ എത്തുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ ക്യാമ്പയിന്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ …
സ്വന്തം ലേഖകൻ: പുതുക്കിയ യാത്രാ മാനദണ്ഡങ്ങൾ അനുസരിച്ച് ഇന്ത്യയിൽ നിന്ന് ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാർ താമസരേഖ കാണിക്കേണ്ടതില്ലെന്ന് എയർ ഇന്ത്യ അറിയിച്ചു. വാക്സിൻ എടുത്തവർക്കും എടുക്കാത്തവർക്കും ഇതു ബാധകമാണ്. വാക്സിൻ സ്വീകരിക്കാത്തവർക്കും ബഹ്റൈനിലെത്തുമ്പോൾ ക്വാറൻ്റീൻ ആവശ്യമില്ലെന്ന അറിയിപ്പിനു പിന്നാലെയാണു യാത്രക്കാർ താമസരേഖയും ഹാജരാക്കേണ്ടതില്ലെന്ന് എയർ ഇന്ത്യ വ്യക്തമാക്കിയത്. ലോകാരോഗ്യ സംഘടനയോ ബഹ്റൈനോ അംഗീകരിച്ച വാക്സിൻ സർട്ടിഫിക്കറ്റുമായി …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് രാത്രി ഉപയോഗിക്കുന്ന വൈദ്യുതിക്ക് നിരക്ക് കൂട്ടിയേക്കും. വൈകിട്ട് ആറ് മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്തെ ഉപയോഗത്തിന് ഉയർന്ന നിരക്ക് ഏർപ്പെടുത്താനാണ് ആലോചന. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. അടുത്ത അഞ്ച് വര്‍ഷത്തെ വൈദ്യുതി നിരക്ക് നിശ്ചയിക്കാനാണ് റെഗുലേറ്ററി കമ്മീഷന്‍ നിര്‍ദേശം. 2019 ജൂലൈയിലാണ് ഇതിന് …
സ്വന്തം ലേഖകൻ: ഖത്തർ ദേശീയ മനുഷ്യാവകാശ ദിനത്തിന്റെയും രാജ്യാന്തര സഹിഷ്ണുതാ ദിനാചരണത്തിന്റെ ഭാഗമായി ദോഹയിലെ വിവിധ ഇന്ത്യൻ സംഘടനകളെ ആഭ്യന്തര മന്ത്രാലയത്തിലെ മനുഷ്യാവകാശ വകുപ്പ് ആദരിച്ചു. പ്രവാസി കമ്യൂണിറ്റി സംഘടനകളുടെ നിസ്തുലമായ മാനുഷിക സേവനങ്ങൾ കണക്കിലെടുത്താണ് ആദരവ് നൽകിയത്. ഇന്ത്യൻ സംഘടനകളിൽ ഇന്ത്യൻ എംബസി അപ്പെക്‌സ് സംഘടനകളായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐസിബിഎഫ്), ഇന്ത്യൻ …