സ്വന്തം ലേഖകൻ: ചൂണ്ടയിട്ടു നെയ്മീൻ പിടിച്ച് ലക്ഷങ്ങളുടെ സമ്മാനം നേടാൻ അവസരമൊരുക്കുന്നു. അബുദാബി കിങ്ഫിഷ് ചാംപ്യൻഷിപ്പിലൂടെ മൊത്തം 20 ലക്ഷം ദിർഹമാണു (4 കോടിയിലേറെ രൂപ) സമ്മാനത്തുക. വിവിധ മത്സര വിഭാഗങ്ങളിൽ ജേതാക്കളായ 60 പേർക്കു സമ്മാനത്തുക വീതിച്ചു നൽകും. യുഎഇ ദേശീയ ദിനമായ ഡിസംബർ രണ്ടിനു ആരംഭിക്കുന്ന ചാംപ്യൻഷിപ്പിൽ പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും പങ്കെടുക്കാം. …
സ്വന്തം ലേഖകൻ: സൗദിയിലെ അല്‍ഉല എയര്‍പോര്‍ട്ടില്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് തുടക്കമായി. ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ നാസിന്റേതായിരുന്നു ആദ്യ സർവീസ്. ദുബൈയിൽ നിന്നായിരുന്നു ആദ്യ സർവീസ്. കൂടുതൽ സർവീസുകൾ സജീവമാകും അല്‍ഉല പ്രിന്‍സ് അബ്ദുല്‍മജീദ് എയര്‍പോര്‍ട്ടിൽ ആഭ്യന്തര സർവീസുകള്‍ മാത്രമായിരുന്നു. അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കാന്‍ മാസങ്ങള്‍ക്കു മുമ്പ് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി …
സ്വന്തം ലേഖകൻ: ഖത്തറിലെ ഒരു സ്‌കൂളില്‍ ചില വിദ്യാര്‍ഥിനികള്‍ക്ക് മയക്കു ഗുളികകള്‍ നല്‍കിയെന്ന് ആരോപണം. ഇതുമായി ബന്ധപ്പെട്ട് ഒരു രക്ഷിതാവാണ് ആരോപണം ഉന്നയിച്ചത്. സംഭവം വിവാദമായതോടെ ഇതേക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം. സ്വകാര്യ സ്‌കൂളിലെ ഏതാനും പെണ്‍കുട്ടികള്‍ക്ക് മയക്കു ഗുളിക നല്‍കിയതായി ഒരു മാതാവാണ് സാമൂഹ്യ മാധ്യമത്തിലൂടെ പരാതി ഉന്നയിച്ചത്. നവാരിഎച്ച് എന്ന …
സ്വന്തം ലേഖകൻ: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചെങ്കിലും സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച. പാര്‍ലമെന്റില്‍ നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ സമരം തുടരും. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന സംയുക്ത കിസാന്‍ മോര്‍ച്ചയുടെ വിശാല യോഗത്തിലാണ് തീരുമാനം. കര്‍ഷകപ്രശ്‌നങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രിക്ക് ഒരു തുറന്ന കത്ത് എഴുതാനും യോഗത്തില്‍ തീരുമാനമായി. …
സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സൗദി അറേബ്യ രൂപകല്‍പ്പനാ ചെയ്ത തവക്കല്‍നാ മൊബൈല്‍ ആപ്ലിക്കേഷനില്‍ കൂടുതല്‍ സേവനങ്ങള്‍. വിവിധ രാജ്യങ്ങള്‍ തങ്ങളുടെ രാജ്യത്തേക്ക് യാത്ര ചെയ്യാന്‍ നിശ്ചയിച്ചിട്ടുള്ള ആരോഗ്യ, യാത്രാ നിബന്ധനകള്‍ ഇനി മുതല്‍ തവക്കല്‍നാ ആപ്പ് വഴി അറിയാനുള്ള സംവിധാനമാണ് പുതുതായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡ് പിസിആര്‍ പരിശോധന, യാത്രയുടെ എത്ര ദിവസങ്ങള്‍ മുമ്പ് …
സ്വന്തം ലേഖകൻ: കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ഈ മാസത്തെ ഓപ്പൺ ഹൗസിൽ പാസ്‌പോർട്ട്, വിസ, കോവാക്‌സിൻ സർട്ടിഫിക്കറ്റ് എന്നിവ ചർച്ച ചെയ്യുമെന്ന് എംബസി അറിയിച്ചു. നവംബർ 24 ബുധനാഴ്ച എംബസി ഓഡിറ്റോറിയത്തിൽ നടക്കുന്ന ഓപ്പൺ ഹൗസിന് അംബാസഡർ സിബി ജോർജ് നേതൃത്വം നൽകും. കോവിഡ് പ്രതിരോധ വാക്‌സിൻ രണ്ടു ഡോസ് എടുത്ത ഇന്ത്യൻ പൗരന്മാർക്ക് മുൻകൂട്ടി …
സ്വന്തം ലേഖകൻ: 60 കഴിഞ്ഞവരും ബിരുദ യോഗ്യത ഇല്ലാത്തവരുമായ കുവൈത്ത് പ്രവാസികളുടെ വിസ പുതുക്കുന്ന കാര്യത്തില്‍ ഇനിയും തീരുമാനമായില്ല. 500 ദിനാര്‍ ഫീസും ആരോഗ്യ ഇന്‍ഷൂറന്‍സ് എടുക്കണമെന്ന നിബന്ധനയും ഏര്‍പ്പെടുത്തി വിസ പുതുക്കി നല്‍കാന്‍ പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ തീരുമാനമെടുത്തിരുന്നെങ്കിലും അതും പ്രാവര്‍ത്തികമായിട്ടില്ല. വിസ പുതുക്കുന്നതിന് 500 ദിനാര്‍ ഫീസ് ഈടാക്കുന്ന കാര്യത്തിലെ നിയമ …
സ്വന്തം ലേഖകൻ: രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയാക്കുമെന്ന് കേന്ദ്രവ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. 2023-24ഓടെ രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 200ൽ അധികമാക്കാനാണ് സർക്കാർ പദ്ധതിയിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഓരോ ജില്ലയിലും ഒരു ഹെലിപോർട്ട് എങ്കിലും സ്ഥാപിക്കാനാണ് തീരുമാനം. സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും പൂർണ്ണ സഹകരണം ഇതിന് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരുകൾ മൂലധന പിന്തുണ നൽകേണ്ടത് …
സ്വന്തം ലേഖകൻ: കേന്ദ്ര സർക്കാർ വർഷം തോറും നടത്തുന്ന വൃത്തിയുള്ള നഗരങ്ങളുടെ വാർഷിക സർവ്വേ ഫലം പ്രഖ്യാപിച്ചു. ഫല പ്രഖ്യാപനത്തിൽ ഇൻഡോറാണ് ഒന്നാം സ്ഥാനത്ത്. തുടർച്ചയായി അഞ്ചാം തവണയാണ് വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയിൽ ഇൻഡോർ ഒന്നാം സ്ഥാനത്ത് എത്തുന്നത്. പട്ടികയിൽ സൂറത്ത് രണ്ടാം സ്ഥാനവും വിജയവാഡ മൂന്നാം സ്ഥാനവും കരസ്ഥമാക്കി 2021ലെ സ്വച്ഛ് സർവേക്ഷൻ അവാർഡിന് …
സ്വന്തം ലേഖകൻ: ജോലികള്‍ ബഹ്റൈനികള്‍ക്ക് മാത്രം നല്‍ക്കുന്ന പുതിയ നിയമത്തിന് ബഹ്റൈന്‍ പാർലമെൻറ് കരട് ബിൽ പാസാക്കി. സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളിലും, സര്‍ക്കാറിന് 50 ശതമാനത്തിലധികം വിഹിതമുള്ള സ്ഥാപനങ്ങളിലും ആണ് ജോലികൾ ബഹ്റൈനികൾക്ക് മാത്രമാക്കാൻ വ്യവസ്ഥ ചെയ്യുന്നത്. ഇതു സംബന്ധിച്ച കരട് ബിൽ പാർലമെൻറ് പാസാക്കി. സർക്കാർ ആറു മാസത്തിനുള്ളിൽ ഇതു സംബന്ധിച്ച് പഠനം നടത്തണം. …