സ്വന്തം ലേഖകൻ: ഖത്തറിന്റെ തൊഴിൽ പരിഷ്‌കരണ നടപടികൾ കുടിയേറ്റ തൊഴിലാളികൾക്ക് ഗുണകരമായിട്ടില്ലെന്ന ആംനസ്റ്റിയുടെ പരാമർശങ്ങൾ തൊഴിൽ മന്ത്രാലയം തള്ളി. ആംനസ്റ്റിയുടെ ‘യഥാർഥ പരിശോധന 2021: 2022 ലോകകപ്പിലേക്ക് ഒരു വർഷം’ എന്ന തലക്കെട്ടിലുള്ള റിപ്പോർട്ടിലെ പരിഷ്‌ക്കരണങ്ങൾ ലക്ഷക്കണക്കിന് വരുന്ന കുടിയേറ്റ തൊഴിലാളികൾക്ക് ഗുണകരമായിട്ടില്ലെന്ന വാദങ്ങളാണ് തള്ളിയത്. 2020 സെപ്റ്റംബർ മുതൽ ഇതുവരെ തൊഴിൽ മാറ്റം പൂർത്തിയാക്കിയ …
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും ശക്തമായ 10 കറൻസികളുടെ പട്ടികയിൽ പ്രഥമ സ്ഥാനത്ത് കുവൈത്തി ദിനാർ. യുഎസ് ഡോളർ, പൗണ്ട് സ്റ്റെർലിംഗ് എന്നീ നാണയ വിനിമയവുമായി ബന്ധപ്പെടുത്തിയാണ് ലോകത്തിലെ ഏറ്റവും ശക്തമായ 10 കറൻസികളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. സ്കൂപ്പ് വൂപ്പ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരമാണ് ലോകത്തിലെ ഏറ്റവും ശക്തമായ 10 കറൻസികളുടെ പട്ടികയിൽ കുവൈത്തി ദിനാർ …
സ്വന്തം ലേഖകൻ: കുവൈത്തില്‍ ഈ വര്‍ഷം മാത്രം മൂന്നു ലക്ഷത്തിലേറെ പ്രവാസികകള്‍ക്ക് റെസിഡന്‍സ് പെര്‍മിറ്റ് നഷ്ടമായതായി അധികൃതര്‍. 2021 ജനുവരി ഒന്ന് മുതല്‍ നവംബര്‍ 15 വരെയുള്ള കാലയളവില്‍ 3,16,700 വിദേശികളുടെ ഇഖാമയാണ് റദ്ദാക്കപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും അറബ് മേഖലയില്‍ നിന്നുമുള്ളവരാണ് ഇഖാമ നഷ്ടമായവരില്‍ കൂടുതലും. …
സ്വന്തം ലേഖകൻ: വിനോദസഞ്ചാരികളെ എമിറേറ്റിലെ കാഴ്ചകളിലേക്കെത്തിക്കാന്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നു. സെല്‍ഫ് ഡ്രൈവിങ് വാഹനങ്ങള്‍ സന്ദര്‍ശകരെ അവരുടെ ഹോട്ടലുകളില്‍നിന്ന് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും അജ്മാനിലെ പ്രധാന കേന്ദ്രങ്ങളിലേക്കും എത്തിക്കും. അജ്മാന്‍ മുനിസിപ്പാലിറ്റിയും പ്ലാനിങ് വകുപ്പും സംയുക്തമായാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. യുഎഇയുടെ അമ്പതിന പദ്ധതികളുടെ ഭാഗമായാണിത്. നിര്‍മിതബുദ്ധി സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്താനും ജീവിതത്തിന്റെ എല്ലാ മേഖലകളിലും ആധുനികശാസ്ത്രം പ്രയോജനപ്പെടുത്താനുമുള്ള …
സ്വന്തം ലേഖകൻ: തൊഴില്‍ നിയമങ്ങള്‍ പരിഷ്കരിച്ച് യുഎഇ. തൊഴില്‍ നിയന്ത്രണവുമായി ബന്ധപ്പെട്ട് കൂടുതല്‍ ഇളവുകളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. 2021ലെ ഫെഡറൽ ഉത്തരവ് നിയമം നമ്പർ 33 ഹ്യൂമൻ റിസോഴ്‌സ് പ്രകാരം ആണ് പുതിയ നിയമങ്ങള്‍ എത്തിയിരിക്കുന്നത്. 2022 ഫെബ്രുവരി രണ്ടു മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. മിറേറ്റൈസേഷൻ മന്ത്രി ഡോ. അബ്ദുൾ റഹ്മാൻ അൽ …
സ്വന്തം ലേഖകൻ: സൗദിയിൽ പണപ്പെരുപ്പം ഒക്ടോബറിൽ നേരിയ തോതിൽ വർധിച്ചു. പെട്രോൾ വില ഉയർന്നതാണ് ഇപ്പോഴത്തെ കാരണം. കഴിഞ്ഞ ഒരു വർഷത്തിലേറെയായി എല്ലാ മേഖലയിലും ചിലവ് വർധിച്ചിരുന്നു. മൂല്യ വർധിത നികുതി പതിനഞ്ച് ശതമാനമാക്കിയതോടെയാണ് പണപ്പെരുപ്പം തുടങ്ങിയത്. ഇതോടെ എല്ലാ മേഖലയിലും ജീവിത ചിലവ് വർധിച്ചിരുന്നു. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സാണ് കണക്ക് പുറത്തു വിട്ടത്. …
സ്വന്തം ലേഖകൻ: കോവിഡ് ബാധിച്ച് മരിച്ചവർക്കുള്ള ധനസഹായം പ്രവാസി കുടുംബങ്ങൾക്കും നൽകണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്ക് നിവേദനം. ഈ ആവശ്യമുന്നയിച്ച് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാമാണ് കേരള മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്. കോവിഡിൽ മരണമടഞ്ഞവരുടെ കുടുംബത്തിന് ധനസഹായം നൽകണമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് നിവേദനം. നാഷണൽ ഡിസാസ്റ്റർ മാനേജ്‌മന്റ് …
സ്വന്തം ലേഖകൻ: കുവൈത്തിൽ സ്വകാര്യമേഖലയിൽ സ്വദേശി സംവരണം പാലിക്കാത്ത കമ്പനികൾക്കുള്ള പിഴ വർദ്ധിപ്പിക്കുന്നു. സർക്കാരിതര കമ്പനികളിലെ സ്വദേശി അനുപാതം പുനർനിർണയിക്കാനും മാൻപവർ അതോറിട്ടി ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. 25 ൽ കൂടുതൽ ജീവനക്കാരുള്ള കമ്പനികളിൽ നിശ്ചിത ശതമാനം ജീവനക്കാർ കുവൈത്തികൾ ആകണമെന്നാണ് ചട്ടം. ഇത് പാലിക്കാത്ത കമ്പനികൾക്കുള്ള പിഴ വർദ്ധിപ്പിക്കാനാണ് അധികൃതർ ഒരുങ്ങുന്നത്. മാൻപവർ അതോറിറ്റിയിലെ നാഷണൽ …
സ്വന്തം ലേഖകൻ: രണ്ട് പതിറ്റാണ്ടിനിടെ ആഗോള സമ്പത്ത് മൂന്നിരട്ടിയായി വർധിച്ചതായി വിലയിരുത്തൽ. ലോകവരുമാനത്തിന്റെ 60ശതമാനത്തിലേറെ പ്രതിനിധീകരിക്കുന്ന പത്ത് രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതിവിവരക്കണക്കുകൾ പരിശോധിച്ചാണ് മക്കിൻസി ആൻഡ് കമ്പനി റിപ്പോർട്ട് തയ്യാറാക്കിയത്. 2000ലെ 156 ലക്ഷം കോടി ഡോളറിൽനിന്ന് ലോകമെമ്പാടുമുള്ള ആസ്തി 2020ൽ 514 ലക്ഷം കോടി ഡോളറായാണ് ഉയർന്നത്. വർധനവിന്റെ മൂന്നിലൊന്ന് ചൈനയുടെ സംഭാവനയാണ്. 2000ലെ …
സ്വന്തം ലേഖകൻ: ഓണ്‍ലെെനില്‍ മാത്രമല്ല തട്ടിപ്പുക്കാര്‍ വിലസുന്നത് ഓഫ്ലൈനിലും തട്ടിപ്പുകാർ ഇപ്പോള്‍ സജീവമാണ്. ബഹ്റൈനിലെ ചെറുകിട കച്ചവടക്കാർക്ക് ഇടയില്‍ ആണ് ഇത്തരത്തിലുള്ള വലിയ തട്ടിപ്പ് സംഘം വിലസുന്നത്. പ്രവാസികള്‍ തന്നെയാണ് ഇവരുടെ പ്രധാന ഇരകള്‍. അടുത്തിടെ വിവിധ കടകളിൽ തട്ടിപ്പു നടത്തിയ സംഘങ്ങളെ ബഹ്റൈന്‍ അധികൃതര്‍ പിടിക്കൂടിയിട്ടുണ്ട്. പല തരത്തിലാണ് ഇവര്‍ തട്ടിപ്പിനുള്ള മാര്‍ഗ്ഗങ്ങള്‍ പുറത്തെടുക്കുന്നത്. …