1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 21, 2021

സ്വന്തം ലേഖകൻ: സൗദിയിലെ അല്‍ഉല എയര്‍പോര്‍ട്ടില്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് തുടക്കമായി. ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ നാസിന്റേതായിരുന്നു ആദ്യ സർവീസ്. ദുബൈയിൽ നിന്നായിരുന്നു ആദ്യ സർവീസ്. കൂടുതൽ സർവീസുകൾ സജീവമാകും

അല്‍ഉല പ്രിന്‍സ് അബ്ദുല്‍മജീദ് എയര്‍പോര്‍ട്ടിൽ ആഭ്യന്തര സർവീസുകള്‍ മാത്രമായിരുന്നു. അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കാന്‍ മാസങ്ങള്‍ക്കു മുമ്പ് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഫ്‌ളൈ നാസ് ആണ് അല്‍ഉല എയര്‍പോര്‍ട്ടിലേക്ക് ആദ്യമായി അന്താരാഷ്ട്ര സര്‍വീസ് നടത്തിയത്.

ദുബായില്‍ നിന്നുള്ള യാത്രക്കാരുമായി എത്തിയ വിമാനത്തെ ജലപീരങ്കികള്‍ ഉപയോഗിച്ച് കമാനം ഉയര്‍ത്തി എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു. കൂടുതൽ രാജ്യങ്ങളിൽ നിന്നും സർവീസ് ഉടനുണ്ടാകും. 008 ൽ യുനെസ്‌കോ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഈ പ്രദേശം ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ചരിത്ര പൈതൃക കേന്ദ്രം കൂടിയാണ്. പ്രകൃതി സൗന്ദര്യമാണ് ലോക വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകം.

നൂറ്റാണ്ടുകളുടെ ചരിത്രം പറയുന്ന അൽ ഉലയിൽ പഴയകാല നാഗരികതയുടെ നേർരൂപങ്ങൾ അത് പോലെ കാണാം. 2035 ആകുമ്പോഴേക്കും പ്രതിവർഷം 20 ലക്ഷം സന്ദർശകർക്ക് ആതിഥേയത്വം നൽകാനാകും വിധമുള്ള വൻ ടൂറിസം പദ്ധതികളാണ് അൽഉല റോയൽ കമ്മീഷൻ ഇവിടെ നടപ്പിലാക്കിവരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.