1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 29, 2021

സ്വന്തം ലേഖകൻ: ഖത്തര്‍ ഗതാഗത മന്ത്രാലയത്തിന്റെ പേരില്‍ വ്യാജ ഇമെയില്‍ സന്ദേശം പ്രചരിക്കുന്നതായി അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഗതാഗത മന്ത്രാലയത്തില്‍ നിന്നുള്ള പാര്‍സല്‍ എത്തിയിട്ടുണ്ടെന്നും അത് സ്വീകരിക്കാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയോ ഡെബിറ്റ് കാര്‍ഡ് വഴിയോ പോസ്റ്റല്‍ ചാര്‍ജ് അടയ്ക്കണമെന്നും കാണിച്ചാണ് ഇമെയില്‍ സന്ദേശം പ്രചരിക്കുന്നത്. പണം അടയ്ക്കുന്നതിനുള്ള വ്യാജ ലിങ്കും ഇ മെയിലില്‍ നല്‍കിയിട്ടുണ്ട്.

എന്നാല്‍ ഇതിനു പിന്നില്‍ സൈബര്‍ തട്ടിപ്പ് സംഘമാണെന്നും ഇത്തരം തട്ടിപ്പുകള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്നും ഗതാഗത മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ജനങ്ങളെ കബളിപ്പിക്കുന്നതിനു വേണ്ടിയാണ് മന്ത്രാലയത്തിന്റെ പേര് ഇമെയില്‍ സന്ദേശത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരം സന്ദേശങ്ങളില്‍ വഞ്ചിതരാവരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ഖത്തര്‍ ഗതാഗത മന്ത്രാലയം പൊതുജനങ്ങള്‍ക്ക് പാര്‍സലൊന്നും അയക്കുന്നില്ലെന്നും അത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും അധികൃതര്‍ ട്വിറ്ററില്‍ അറിയിച്ചു. പ്രചരിക്കുന്ന ഇമെയില്‍ സന്ദേശത്തിന്റെ സാംപിളും മന്ത്രാലയം പങ്കുവച്ചിട്ടുണ്ട്. അതില്‍ പറയുന്നത് ഇപ്രകാരമാണ്.

ഹെലോ, നിങ്ങള്‍ക്കുള്ള പാര്‍സല്‍ പണം അടയ്ക്കുന്നതിനായി കാത്തിരിക്കുകയാണ്. ദൗര്‍ഭാഗ്യവശാല്‍ താങ്കളുടെ പേമെന്റ് ഇതുവരെ ലഭിച്ചിട്ടില്ല. താഴെയുള്ള ലിങ്ക് വഴി രണ്ട് ഖത്തര്‍ റിയാല്‍ പോസ്റ്റേജ് ഫീസ് ആയി അക്കുക. പേമെന്റ് പൂര്‍ത്തിയായാല്‍ അടുത്ത ദിവസം പാര്‍സല്‍ നിങ്ങള്‍ക്ക് ലഭിക്കും. പണം അടയ്ക്കുന്നതിനുള്ള ലിങ്കിന് 24 മണിക്കൂര്‍ മാത്രമേ കാലാവധി ഉള്ളൂ എന്നും അതിനു മുമ്പ് തന്നെ പണം അടയ്ക്കണമെന്നും സന്ദേശത്തില്‍ പറയുന്നു. പണം അടയ്ക്കുന്നതിന് ലിങ്കില്‍ ക്ലിക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് ഇ മെയില്‍ അവസാനിക്കുന്നത്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.