1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 29, 2021

സ്വന്തം ലേഖകൻ: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ച രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് വിമാനത്താവളത്തിൽതന്നെ കോവിഡ് പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ടെസ്റ്റിൽ നെഗറ്റീവ് ആണെങ്കിലും ഹോം ക്വാറന്റീൻ ഏർപ്പെടുത്തും. 7 ദിവസം കഴിഞ്ഞ് വീണ്ടും പരിശോധന നടത്തും.

നെഗറ്റീവ് ആണെങ്കിലും തുടർന്നും 7 ദിവസം ഹോം ക്വാറന്റീനിലിരിക്കണം. പോസിറ്റീവാണെങ്കിൽ ചികിൽസാ കേന്ദ്രങ്ങളിലേക്കു മാറ്റും. ആകെ 14 ദിവസമായിരിക്കും ക്വാറന്റീൻ. വിമാനത്താവളത്തിൽ ആരോഗ്യ പ്രവർത്തകരെ നിയോഗിച്ചതായി മന്ത്രി പറഞ്ഞു. മറ്റു രാജ്യങ്ങളിൽനിന്ന് വരുന്നവരിൽ 5 ശതമാനം ആളുകളെ റാൻഡം ടെസ്റ്റിനു വിധേയമാക്കും. അവരും 14 ദിവസം സ്വയം നിരീക്ഷണത്തിലായിരിക്കണം.

നാളെ അവലോകന യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു. അവലോകനം നടത്തി പ്രതിരോധ പ്രവർത്തനങ്ങൾ സംസ്ഥാനം ശക്തമാക്കിയിട്ടുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം സംസ്ഥാനത്തില്ല. അകലം പാലിക്കുന്നതിനൊപ്പം മാസ്ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കണം.

കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കാത്തവർ എത്രയും വേഗം വാക്സിൻ സ്വീകരിക്കണം. ഇന്ത്യയിലേക്ക് എത്തുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂറിനകം ആർടിപിസി ആർ പരിശോധന നടത്തി എയർസുവിധ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.