സ്വന്തം ലേഖകൻ: കോവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റില്‍ തട്ടിപ്പ് നടത്തി പണം വാങ്ങിയ ഇന്ത്യന്‍ നഴ്സ് ഉള്‍പ്പെടെ മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ കുവൈത്തില്‍ അറസ്റ്റിലായി. കുവൈത്ത് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരാണ് മൂന്നു പേരെയും അറസ്റ്റ് ചെയ്തത്. വാക്സിന് എടുക്കാത്തവര്‍ക്ക് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. കുവൈറ്റിലെ അല്‍ ജഹ്റ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന …
സ്വന്തം ലേഖകൻ: താലിബാന് ഭീകരര്‍ ഒരു സൈന്യമല്ല, സാധാരണ മനുഷ്യരാണെന്ന് പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. പാകിസ്ഥാന്-അഫ്ഗാന് അതിര്‍ത്തിയില്‍ ലക്ഷങ്ങളോളം അഭയാര്‍ത്ഥികള്‍ ഉണ്ടാവുമ്പോള്‍ എങ്ങനെയാണ് താലിബാനെ വേട്ടയാടാന്‍ പാകിസ്ഥാന് കഴിയുകയെന്നും ഇമ്രാന് ഖാന് ചോദിച്ചു. ചൊവ്വാഴ്ച പി.ബി.എസ്. ന്യൂസ് അവറിന് നല്കിയ അഭിമുഖത്തിലാണ് ഇമ്രാന്‍ഖാന്റെ പ്രതികരണം. “ഇപ്പോള്‍, അഞ്ച് ലക്ഷവും, ഒരു ലക്ഷവുമൊക്കെ ആളുകള്‍ വരുന്ന …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 22,056 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3931, തൃശൂര്‍ 3005, കോഴിക്കോട് 2400, എറണാകുളം 2397, പാലക്കാട് 1649, കൊല്ലം 1462, ആലപ്പുഴ 1461, കണ്ണൂര്‍ 1179, തിരുവനന്തപുരം 1101, കോട്ടയം 1067, കാസര്‍ഗോഡ് 895, വയനാട് 685, പത്തനംതിട്ട 549, ഇടുക്കി 375 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: ഓഗസ്റ്റിൽ ഇന്ത്യയിൽനിന്ന് ദോഹ സർവിസിനൊരുങ്ങി സ്പൈസ് െജറ്റും. ഖത്തറുമായുള്ള എയർ ബബ്ൾ കരാറിൻെറ അടിസ്ഥാനത്തിലായിരിക്കും ദോഹയിലേക്കുള്ള സർവിസ്. കൊച്ചി, കോഴിേക്കാട് വിമാനത്താവളങ്ങളിൽനിന്ന് ആഴ്ചയിൽ രണ്ട് എന്ന നിലയിലാവും സർവിസ് ആരംഭിക്കുന്നത്. ഇതിനു പുറമെ ന്യൂഡൽഹിയിൽനിന്ന് സർവിസുണ്ടാവും. അക്ബർ ട്രാവൽസിനു കീഴിലുള്ള ബെൻസി ഹോളിഡേസിനാണ് സർവിസ് ഓപറേഷൻ ചുമതല. ടിക്കറ്റ് ബുക്കിങ് വൈകാതെ ആരംഭിക്കും. …
സ്വന്തം ലേഖകൻ: കുവൈത്തിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പിന് രജിസ്റ്റർ ചെയ്തിട്ടും ദീർഘനാളായി അപ്പോയൻമെൻറ് ലഭിക്കാത്തത് രജിസ്ട്രേഷനിലെ പിഴവുമൂലം ആകാനിടയുണ്ടെന്ന് ആരോഗ്യ മന്ത്രാലയം. അപ്പോയൻമെൻറ് സന്ദേശം അയച്ചത് ശ്രദ്ധിക്കാത്തതും ആകാം. ഇവർ മന്ത്രാലയത്തിെൻറ പോർട്ടലിൽ പ്രവേശിച്ച് രജിസ്ട്രേഷൻ നടപടികൾ പരിശോധിക്കുകയോ ആവശ്യമെങ്കിൽ രജിസ്ട്രേഷൻ പുതുക്കുകയോ വേണം. മിഷ്രിഫ് വാക്സിനേഷൻ സെൻററിലെ െഎ.ടി വിഭാഗത്തിൽ ഇതുസംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ …
സ്വന്തം ലേഖകൻ: പൂര്‍ണമായി വാക്സിനേഷന് ലഭിച്ച പ്രവാസികള്‍ക്ക് ഓഗസ്ത് ഒന്ന് മുതല്‍ രാജ്യത്തേക്ക് തിരിച്ചെത്താന്‍ അനുമതി നല്കാന് കുവൈറ്റ് കാബിനറ്റ് തീരുമാനിച്ചു. ഏഴു മാസമായി തുടരുന്ന വിദേശ സര്‍വീസുകള്‍ക്കുള്ള വിലക്ക് ശനിയാഴ്ച രാത്രി 11.59 ഓടെ അവസാനിക്കുമെന്ന് കുവൈറ്റ് ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. ഞായറാഴ്ച മുതല്‍ വിദേശികള്‍ക്ക് കുവൈറ്റിലേക്ക് പ്രവേശിക്കാം. രാജ്യത്ത് …
സ്വന്തം ലേഖകൻ: ഈ വര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം പിആര്‍ഡി ചേംബറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിഭ്യാഭ്യാസ മന്ത്രി വി. ശിവന്‍ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. ഹയർ സെക്കന്‍ഡറി വിഭാഗത്തില്‍ 87.94 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചു. 85.13 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയ ശതമാനം. 328702 പേര് ഉന്നത പഠനത്തിന് യോഗ്യത നേടി. …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 22,129 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,79,130 സാമ്പിളുകളാണു പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.35 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടിപിസിആര്‍, ആര്‍ടിഎല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,65,36,792 സാമ്പിളുകളാണു പരിശോധിച്ചത്. പോസിറ്റീവ് ആയവർ മലപ്പുറം …
സ്വന്തം ലേഖകൻ: ബഹ്റൈെൻറ ആരോഗ്യരംഗത്ത് പുതുചരിത്രമെഴുതി ലോകാരോഗ്യ സംഘടനയുടെ മേഖലാ ഒാഫിസ് മനാമയിൽ തുറന്നു. കോവിഡ് ഉൾപ്പെടെ പകർച്ചവ്യാധികളെ ഫലപ്രദമായി നേരിടാനും ആരോഗ്യസംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും വഴിയൊരുക്കും. തിങ്കളാഴ്ച രാവിലെ നടന്ന ചടങ്ങിൽ ഡബ്ല്യൂ.എച്ച്.ഒ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ഉദ്ഘാടനം നിർവഹിച്ചു. ലോകാരോഗ്യ സംഘടനയുടെ ഓഫിസ് ബഹ്റൈനിൽ തുറന്നത് രാജ്യത്തിെൻറ നേട്ടങ്ങളുടെ …
സ്വന്തം ലേഖകൻ: കുവൈത്തിൽ ചൊവ്വാഴ്ച മുതൽ വ്യാപാര സമയ നിയന്ത്രണം ഉണ്ടാകില്ല. രാത്രി എട്ടുമുതൽ പുലർച്ച അഞ്ചുവരെ ഉണ്ടായിരുന്ന വ്യാപാര നിയന്ത്രണം നീക്കാൻ തിങ്കളാഴ്ച വൈകീട്ട് ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. സെപ്റ്റംബർ ഒന്നുമുതൽ വലിയ ഒത്തുകൂടലുകൾ ഒഴികെ മുഴുവൻ ആക്ടിവിറ്റികൾക്കും അനുമതിയുണ്ടാകും. യോഗങ്ങൾ, സോഷ്യൽ ഇവൻറുകൾ, കുട്ടികളുടെ ആക്ടിവിറ്റികൾ തുടങ്ങിയവക്കെല്ലാം നിയന്ത്രണങ്ങളോടെ അനുമതിയുണ്ടാകും. കുവൈത്ത് …