1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തിലേക്കുള്ള ട്രാൻസിറ്റ് യാത്രക്കാർക്ക് പ്രത്യേക പാക്കേജുമായി ട്രാവല്‍ ഏജന്‍സികൾ
കുവൈത്തിലേക്കുള്ള ട്രാൻസിറ്റ് യാത്രക്കാർക്ക് പ്രത്യേക പാക്കേജുമായി ട്രാവല്‍ ഏജന്‍സികൾ
സ്വന്തം ലേഖകൻ: ഇന്ത്യയടക്കം പ്രവേശന വിലക്കുള്ള രാജ്യങ്ങളില്‍ നിന്നും കുവൈത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ട്രാവല്‍ ഏജന്‍സികള്‍ പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിച്ചു. ട്രാന്‍സിറ്റ് യാത്രയില്‍ 14 ദിവസത്തെ താമസം ഉള്‍പ്പെടെയുള്ള യാത്രാ പാക്കേജുകളാണ് ട്രാവല്‍ ഏജന്‍സികള്‍ ഓഫര്‍ ചെയ്യുന്നത്. പ്രവേശന വിലക്കുള്ള രാജ്യത്ത് നിന്നും വിലക്ക് ഇല്ലാത്ത രാജ്യത്തേക്ക് പോവുകയും 14 ദിവസം അവിടെ താമസിച്ച ശേഷം …
യുഎഇയുടെ കൊ​വി​ഡ് വാ​ക്​​സി​ൻ പ​രീ​ക്ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാകാൻ മ​ല​യാ​ളി​കളായ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ
യുഎഇയുടെ കൊ​വി​ഡ് വാ​ക്​​സി​ൻ പ​രീ​ക്ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാകാൻ  മ​ല​യാ​ളി​കളായ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ
സ്വന്തം ലേഖകൻ: അബുദാബിയിൽ നടക്കുന്ന കൊവിഡ് 19 വാക്സിൻ പരീക്ഷണത്തിൽ പങ്കെടുക്കാൻ മലയാളി നഴ്സുമാരടക്കം കൂടുതൽ പേർ മുന്നോട്ടുവന്നു. വിപിഎസ് ഹെൽത്ത്കെയറിന് കീഴിലുള്ള ഡോക്ടർമാരും നഴ്‌സുമാരും ആശുപത്രി ജീവനക്കാരും അടക്കമുള്ളവരാണ് യുഎഇയിൽ പുരോഗമിക്കുന്ന സുപ്രധാന പരീക്ഷണത്തിന്റെ ഭാഗമാകാൻ സ്വമേധയാ രംഗത്തെത്തിയത്. യുഎഇയിലെ പ്ര​മു​ഖ ആ​രോ​ഗ്യ ഗ്രൂ​പ്പാ​യ വി.​പി.​എ​സ്​ ഹെ​ൽ​ത്ത്കെ​യ​റി​നു കീ​ഴി​ലു​ള്ള ആ​രോ​ഗ്യ ​പ്ര​വ​ർ​ത്ത​കരാണ് വാ​ക്​​സി​ൻ പ​രീ​ക്ഷ​ണ​ത്തി​ൽ …
കുവൈത്ത്: 72 മണിക്കൂർ സാധുതയുള്ള പിസി‌ആർ റിപ്പോർട്ടും 14 ദിവസം ഹോം ക്വാറന്റീനും
കുവൈത്ത്: 72 മണിക്കൂർ സാധുതയുള്ള പിസി‌ആർ റിപ്പോർട്ടും 14 ദിവസം ഹോം ക്വാറന്റീനും
സ്വന്തം ലേഖകൻ: ആരോഗ്യ സുരക്ഷയ്ക്കായി സർക്കാർ പ്രഖ്യാപിച്ച നടപടികളുമായി സഹകരിക്കണമെന്ന് മന്ത്രിസഭായോഗം പൊതുസമൂഹത്തോട് അഭ്യർഥിച്ചു. വിദേശത്ത് പോകുന്ന സ്വദേശികൾ പകർച്ചവ്യാധി, അപകടങ്ങൾ എന്നിവ മുൻ‌നിർത്തി ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അഭ്യർഥിച്ചു. വിദേശത്ത് നിന്നെത്തുന്ന സ്വദേശികളും വിദേശികളും 72 മണിക്കൂർ …
സംസ്ഥാനത്ത് ഇന്ന് 1083 പേർക്ക് കോവിഡ്; 1021 പേർക്ക് രോഗമുക്തി; രാജ്യത്ത് ഒറ്റ ദിവസം 52050 രോഗികള്‍
സംസ്ഥാനത്ത് ഇന്ന് 1083 പേർക്ക് കോവിഡ്; 1021 പേർക്ക് രോഗമുക്തി; രാജ്യത്ത് ഒറ്റ ദിവസം 52050 രോഗികള്‍
സ്വന്തം ലേഖകൻ: കേരളത്തില്‍ കോവിഡ് ദിനംപ്രതി കോവിഡ് സ്ഥിരീകരിക്കന്നവരുടെ എണ്ണം വീണ്ടും ആയിരത്തിന് മുകളിൽ. സംസ്ഥാനത്ത് ഇന്ന് 1083 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തതപ്പോൾ 1021 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് തിരുവനന്തപുരം – 242 …
നാലാം ഘട്ട ഇളവുകളുമായി ഖത്തർ; സെപ്റ്റംബറിൽ സ്കൂളുകൾ തുറക്കും
നാലാം ഘട്ട ഇളവുകളുമായി ഖത്തർ; സെപ്റ്റംബറിൽ സ്കൂളുകൾ തുറക്കും
സ്വന്തം ലേഖകൻ: -19 നിയന്ത്രണങ്ങളിലെ മൂന്നാം ഘട്ട ഇളവുകൾ ആരംഭിച്ചതോടെ ഖത്തറിൽ ജനജീവിതം സാധാരണ നിലയിലേക്ക്. നിയന്ത്രണങ്ങളിലെ ഇളവ് പിൻവലിക്കുന്നതിന്റെ അവസാനത്തെയും നാലാമത്തെയും ഘട്ടം സെപ്റ്റംബർ ഒന്നിന് ആരംഭിക്കുന്നതോടെ രാജ്യം പഴയ നിലയിലേക്ക് മടങ്ങും. സെപ്റ്റംബർ ഒന്നു മുതൽ സ്‌കൂളുകളും തുറക്കും. വൈകുന്നേരങ്ങളിൽ കൂടുതൽ പേരും വീടിന് പുറത്ത് സമയം ചെലവഴിക്കാൻ തുടങ്ങിയതോടെ നിരത്തുകളിൽ വാഹനങ്ങളുടേയും …
പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളിൽ നിന്ന് ട്രാൻസിറ്റ് വഴിയും കുവൈത്തില്‍ എത്താനാകില്ല
പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളിൽ നിന്ന് ട്രാൻസിറ്റ് വഴിയും കുവൈത്തില്‍ എത്താനാകില്ല
സ്വന്തം ലേഖകൻ: കുവൈത്തില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള 31 രാജ്യങ്ങളില്‍ നിന്നും കുവൈത്തില്‍ എത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് ഡിജിസിഎ അധികൃതര്‍. പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളിലെ യാത്രക്കാര്‍ നേരിട്ടോ, ട്രാന്‍സിറ്റ് വഴിയോ കുവൈത്തിലെത്തിയാല്‍ യാത്രക്കാരെ അതേ വീമാനത്തില്‍ തന്നെ നാടുകടത്തും. സ്ഥിരമായ പ്രവേശനവിലക്കും കൂടാതെ വിമാനക്കമ്പനിക്കെതിരെ അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷനും സിവില്‍ ഏവിയേഷന്‍ …
ചാര്‍ട്ടേഡ് വിമാന ടിക്കറ്റിന് അധിക നിരക്ക്! കെ.എം.സി.സിയില്‍ വിവാദം കത്തുന്നു
ചാര്‍ട്ടേഡ് വിമാന ടിക്കറ്റിന് അധിക നിരക്ക്! കെ.എം.സി.സിയില്‍ വിവാദം കത്തുന്നു
സ്വന്തം ലേഖകൻ: ഷാര്‍ജയിലെ ചാര്‍ട്ടേഡ് വിമാനസര്‍വീസ് യാത്രക്കാരില്‍ നിന്ന് അമിത ടിക്കറ്റ് നിരക്ക് ഈടാക്കി കോടികള്‍ തട്ടിയെടുത്തെന്ന വാര്‍ത്തയ്ക്ക് പിന്നാലെ ദുബായ് ചാര്‍ട്ടേഡ് വിമാന സര്‍വീസും യാത്രക്കാരില്‍ നിന്ന് അമിത നിരക്ക് ഈടാക്കുന്നുവെന്ന് പരാതി. ഷാര്‍ജ കെ.എം.സി.സി ജനറല്‍ സെക്രട്ടറി അബ്ദുള്‍ ഖാദറാണ് ആരോപണവുമായി രംഗത്തെത്തിയത്. ദുബായ് കെ.എം.സി.സി ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്കുള്ള ടിക്കറ്റ് നിരക്കില്‍ …
യുഎഇയിലേക്ക് മടങ്ങാനുള്ള പിസിആർ പരിശോധന എല്ലാ ജില്ലകളിലും; പ്രവാസികൾക്ക് ആശ്വാസം
യുഎഇയിലേക്ക് മടങ്ങാനുള്ള പിസിആർ പരിശോധന എല്ലാ ജില്ലകളിലും; പ്രവാസികൾക്ക് ആശ്വാസം
സ്വന്തം ലേഖകൻ: യുഎഇയിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് പിസിആർ പരിശോധന നടത്താനുള്ള സൗകര്യം ഇടുക്കിയിലും ഏതാനും ദിവസങ്ങൾക്കകം ആരംഭിക്കും. ബാക്കിയെല്ലാ ജില്ലകളിലും പിസിആർ പരിശോധന നടത്താനുള്ള സാംപിൾ ശേഖരണത്തിനുള്ള സൗകര്യങ്ങൾ മൈക്രോ ഹെൽത്ത് ലാബോറട്ടറീസ് ഏർപ്പെടുത്തിയതോടെ യാത്രക്കാരുടെ ആശങ്കകൾക്കും പരിഹാരമായിട്ടുണ്ട്. കേരളത്തിൽ ആദ്യം ആറിടത്തു മാത്രമായിരുന്നു ലാബുകൾ ഉണ്ടായിരുന്നത്. തുടർന്നാണ് 22 ഇടങ്ങളിൽ മൈക്രോ ഹെൽത്ത് ലബോറട്ടറീസ് …
സംസ്ഥാനത്ത് 962 പേർക്ക് കൂടി കോവിഡ്; ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 18 ലക്ഷം കടന്നു
സംസ്ഥാനത്ത് 962 പേർക്ക് കൂടി കോവിഡ്; ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 18 ലക്ഷം കടന്നു
സ്വന്തം ലേഖകൻ: കേരളത്തില്‍ കോവിഡ് ദിനംപ്രതി കോവിഡ് സ്ഥിരീകരിക്കന്നവരുടെ എണ്ണം ആയിരത്തിനടുത്ത് തന്നെ തുടരുന്നു. ഇന്ന് പുതിയതായി 962 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. തിരുവനന്തപുരം, ആലപ്പുഴ എന്നിവിടങ്ങളിലാണ് ഇന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ന് …
നാല് രാജ്യങ്ങളിലെ ടിക് ടോക്ക് സേവനങ്ങൾ ഏറ്റെടുക്കാൻ മൈക്രോസോഫ്റ്റ്; സുരക്ഷയ്ക്ക് മുൻ‌ഗണന
നാല് രാജ്യങ്ങളിലെ ടിക് ടോക്ക് സേവനങ്ങൾ ഏറ്റെടുക്കാൻ മൈക്രോസോഫ്റ്റ്; സുരക്ഷയ്ക്ക് മുൻ‌ഗണന
സ്വന്തം ലേഖകൻ: ചൈനീസ് സോഷ്യല്‍ മീഡിയാ സേവനമായ ടിക് ടോക്കിനെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുകയാണെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ലയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് മൈക്രോസോഫ്റ്റ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പ്രസിഡന്റിന്റെ ആശങ്കകള്‍ പരിഹരിക്കുന്നതില്‍ തങ്ങള്‍ പ്രാധാന്യം നല്‍കുന്നുവെന്നും സമ്പൂര്‍ണ്ണ സുരക്ഷാ അവലോകനത്തിന് വിധേയമായി ടിക് ടോക്ക് ഏറ്റെടുക്കുന്നതിനും …