സ്വന്തം ലേഖകൻ: വിദേശത്ത് നിന്ന് ഇന്ത്യയിലേക്കെത്തുന്നവര്‍ക്കുള്ള കൊവിഡ് മാനദണ്ഡങ്ങളില്‍ പുതിയ മാറ്റങ്ങള്‍ വരുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആഗസ്റ്റ് എട്ടിന് ശേഷം വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്‍ കഴിയേണ്ട ആവശ്യമില്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം- ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂര്‍ മുമ്പ് കൊവിഡ് …
സ്വന്തം ലേഖകൻ: മരണപ്പെടുന്നതിന് തൊട്ടുമുന്‍പുള്ള ആഴ്ചയില്‍ ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത് ഗൂഗിളില്‍ നിരന്തരം സേര്‍ച്ച് ചെയ്തത് മൂന്ന് കാര്യങ്ങള്‍. വാര്‍ത്താ റിപ്പോര്‍ട്ടുകളില്‍ അദ്ദേഹത്തിന്റെ സ്വന്തം പേര്, സുശാന്ത് മരിക്കുന്നതിന് ഒരാഴ്ച മുന്നേ ആത്മഹത്യ ചെയ്ത മുന്‍ മാനേജര്‍ ദിശാ സാലിയന്റെ പേര്, മാനസികരോഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍, എന്നീ കാര്യങ്ങളാണ് സുശാന്ത് തുടര്‍ച്ചയായി ഗൂഗിളില്‍ സെര്‍ച്ച് …
സ്വന്തം ലേഖകൻ: ഓഗസ്റ്റിൽ കുവൈത്ത് കടുത്ത വേനലിൽ ഉരുകുന്നു. ഞായറാഴ്ച ലോകത്തിലെ തന്നെ 15 ചൂട് കൂടിയ സ്ഥലങ്ങളിൽ എട്ടെണ്ണം കുവൈത്തിലായിരുന്നു. ഇറാഖ്, സൗദി, ഇറാൻ എന്നിവിടങ്ങളിലാണ് മറ്റ് സ്ഥലങ്ങൾ. ഇതിൽതന്നെ ഏറ്റവും ഉയർന്ന ചൂട് കുവൈത്തിലെ സുലൈബിയയിലായിരുന്നു. സുലൈബിയയിൽ ഞായറാഴ്ച കൂടിയ താപനില 52.4 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്. ജഹ്റ (52.2), കുവൈത്ത് …
സ്വന്തം ലേഖകൻ: കേരളത്തിൽ പ്രതിദിനം കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഇന്നും ആയിരത്തിന് മുകളിൽ. സംസ്ഥാനത്ത് ഇന്ന് 1169 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. അതേസമയം ചികിത്സയിലായിരുന്ന 688 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുള്ളത് 11,342 പേരാണ്. ഇതുവരെ 14,467 പേർ രോഗമുക്തി നേടി. ഇന്ന് 30 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 25 പ്രദേശങ്ങളെ …
സ്വന്തം ലേഖകൻ: റഷ്യയുടെ കൊവിഡ് പ്രതിരോധ വാക്‌സിന്‍ ഒക്ടോബറോടെ ജനങ്ങള്‍ക്കിടയില്‍ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. അധ്യാപകര്‍ക്കും ഡോക്ടര്‍മാര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. വാക്‌സിന്റെ അന്തിമ അനുമതി അധികൃതര്‍ ഈ മാസം നല്‍കുമെന്നും റോയ്‌ട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ റഷ്യയുടെ വേഗത്തിലുള്ള വാക്‌സിന്‍ കണ്ടുപിടുത്തം ചില വിദഗ്ധര്‍ക്കിടയില്‍ സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. അതേസമയം റഷ്യയും ചൈനയും വാക്‌സിന്‍ പരീക്ഷണങ്ങള്‍ …
സ്വന്തം ലേഖകൻ: രാജ്യത്ത് ഇ – സിം തട്ടിപ്പ് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇ – സിം തട്ടിപ്പിലൂടെ ഹൈദരാബാദ് സ്വദേശികളായ നാലുപേര്‍ക്ക് 21 ലക്ഷം രൂപ നഷ്ടമായത് അടുത്തിടെയാണ്. ഉപഭോക്താവിന്റെ അറിവില്ലായ്മയെ മുതലെടുത്താണ് ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നത്. ഇ – സിം തയാറാക്കി ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ച ശേഷം പണം തട്ടുകയാണ് ചെയ്യുന്നത്. ഇതിനായി …
സ്വന്തം ലേഖകൻ: നിരവധി പേരെ കൊന്ന ശേഷം പരോളിലിറങ്ങി മുങ്ങിയ ഉത്തർപ്രദേശ് സ്വദേശിയായ ആയുർവേദ ഡോക്ടറെ കുറിച്ച് പുറത്തുവരുന്ന വിവരങ്ങൾ ഞെട്ടിക്കുന്നത്. നൂറോളം പേരെയാണ് ‘ഡെത്ത് ഡോക്ടർ’ എന്നറിയപ്പെടുന്ന ‘ദേവേന്ദ്ര (62) കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഇയാൾ വീണ്ടും പൊലീസിന്റെ പിടിയിലായി. ഇയാൾക്കെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്താൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം. ബിഹാറിവെ സിവാനിൽ നിന്ന് …
സ്വന്തം ലേഖകൻ: സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിൽ നടി റിയ ചക്രവർത്തിയെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കി ബിഹാർ പൊലീസ്. റിയ ചക്രവർത്തി മുന്നോട്ട് വരണമെന്ന് ബിഹാർ ഡി.ജി.പി ഗുപ്‌തേശ്വർ പാണ്ഡെ ആവശ്യപ്പെട്ടു. സുപ്രധാന രേഖകൾ മുംബൈ പൊലീസ് കൈമാറുന്നില്ലെന്ന് ബിഹാർ അന്വേഷണസംഘം കുറ്റപ്പെടുത്തി. അതേസമയം, റിയ ദുർമന്ത്രവാദം നടത്തുമായിരുന്നുവെന്ന് സുശാന്തിന്റെ അടുത്ത സുഹൃത്തും ആരോപിച്ചു. സുശാന്തിന്റെ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ആശങ്ക വർധിപ്പിച്ച് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. ഇന്ന് 1129 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇതിൽ 259 പേര്‍ തിരുവനന്തപുരം ജില്ലയിലാണ്. ഒമ്പത് മരണവും കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ച ദിവസമാണ് ഇന്ന്. അതേസമയം ചികിത്സയിലുണ്ടായിരുന്ന 752 പേർ രോഗമുക്തി നേടി. രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക് തിരുവനന്തപുരം – 259 …
സ്വന്തം ലേഖകൻ: കോവിഡ് ഗുരുതരമല്ലാത്ത രോഗികളുടെ ഹോം ഐസോലേഷൻ സംബന്ധിച്ച പുതുക്കിയ മാർഗനിർദേശങ്ങൾ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. സർക്കാർ ആശുപത്രികളിലും ഹെൽത്ത് സന്റെറുകളിലും ഗുരുതര ലക്ഷണങ്ങളില്ലാത്തവർക്കുള്ള പരിശോധന ഒഴിവാക്കിയ സാഹചര്യത്തിലാണ് നിർദേശങ്ങൾ പുറത്തിറക്കിയത്. പുതിയ മാനദണ്ഡമനുസരിച്ച് ലഘുവായത് മുതൽ സാമാന്യം നല്ല കോവിഡ് ലക്ഷണങ്ങൾ വരെയുള്ളവരെ പരിശോധനയില്ലാതെത്തന്നെ പോസിറ്റിവ് കേസായി പരിഗണിക്കുകയും ഹെൽത്ത്കെയർ സംവിധാനത്തിൽ പേര് …