സ്വന്തം ലേഖകൻ: ദുബായിൽ പിഴയടയ്ക്കാത ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ അവസരം. നാളെ കാലാവധി തീരുന്ന ലൈസൻസുകൾ നടപടിക്രമം കൂടാതെ പുതുക്കി നൽകും. ഒരു വർഷത്തേക്കാണ് പുതുക്കുക. കൊവിഡ് പശ്ചാത്തലത്തിൽ സേവന കേന്ദ്രങ്ങൾ അടച്ചതിനാലാണ് ഓൺലൈൻ സൗകര്യമൊരുക്കുന്നതെന്ന് ആർടിഎ അറിയിച്ചു. ലൈസൻസ് പുതുക്കാൻ നേത്ര, ശാരീരിക പരിശോധനകൾ ആവശ്യമാണെങ്കിലും ഈ വ്യവസ്ഥകൾ പാലിക്കേണ്ടതില്ലെന്നും അറിയിപ്പിൽ പറയുന്നു. ട്രാഫിക് …
സ്വന്തം ലേഖകൻ: തൂത്തുക്കുടി കസ്റ്റഡി കൊലപാതകത്തിൽ അത്യപൂർവ നടപടിയുമായി മദ്രാസ് ഹൈക്കോടതി. തൂത്തുക്കുടി സാത്താൻകുളം പൊലീസ് സ്റ്റേഷൻ ഏറ്റെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. കസ്റ്റഡി മരണം നടന്ന സ്റ്റേഷൻ റവന്യൂ ഉദ്യോഗസ്ഥരെ ഏൽപിക്കാനാണ് കോടതി ഉത്തരവ്. മജിസ്‌ട്രേറ്റിന്റെ അന്വേഷണത്തോട് പൊലീസുകാർ നിസഹകരിച്ചതാണ് കാരണം. അതേസമയം, കേസ് സിബിഐക്ക് കൈമാറുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഇന്നലെ അറിയിച്ചിരുന്നു. …
സ്വന്തം ലേഖകൻ: യുഎഇയിൽ നിന്ന് വന്ദേഭാരത് വിമാനങ്ങളിൽ നാട്ടിലേയ്ക്ക് മടങ്ങാൻ കാത്തിരിക്കുന്നവർക്ക് എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റ് വഴിയോ, അറേബ്യൻ ട്രാവൽ ഏജൻസിയുടെ ഓഫിസുകളിൽ നേരിട്ടെത്തിയോ ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. യുഎഇയിലെ അംഗീകൃത എയർ ഇന്ത്യ എക്സ്പ്രസ് ബുക്കിങ് ഏജൻറുകളിൽ നിന്നും ടിക്കറ്റ് വാങ്ങാം. ഇന്ത്യൻ എംബസിയുടെ വെബ്സൈറ്റിൽ പേര് …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 10 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ …
സ്വന്തം ലേഖകൻ: ക്വാറന്റീൻ കാലാവധി 28 ദിവസമാക്കിയതു കാരണം പല പ്രവാസി കുടുംബങ്ങളും മടക്കയാത്രയ്ക്കു മടിക്കുന്നു. സ്വന്തം വീട്ടിൽ പോലും ക്വാറന്റീനിൽ കഴിയാൻ അനുവദിക്കാത്തതു മൂലവും പല പ്രവാസികളും യാത്ര റദ്ദാക്കി. ഇതു മൂലം വന്ദേഭാരത്, ചാർട്ടേഡ് വിമാനങ്ങൾക്ക് വേണ്ടത്ര യാത്രക്കാരില്ല. നേരത്തെ വിമാനങ്ങളിൽ ഇടംകിട്ടാനായി പ്രവാസികൾ നെട്ടോട്ടമോടിയിരുന്ന സ്ഥാനത്താണിത്. എന്നാൽ ഇപ്പോൾ യാത്രക്കാരെ കിട്ടാനായി …
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധിക്കിടെ കുവൈറ്റിലെ ആത്മഹത്യാ നിരക്കില്‍ വര്‍ധനവ്. ഫെബ്രുവരി ആവസാനം മുതല്‍ കുവൈറ്റില്‍ 40 ആത്മഹത്യകളും 15 ആത്മഹത്യ ശ്രമങ്ങളും ആണ് റിപ്പോര്‍ട്ട് ചെയ്തത്. കൂടുതല്‍ ആത്മഹത്യ നടന്നിരിക്കുന്നത് ഏഷ്യയില്‍ നിന്നുള്ള പ്രവാസികളാണെന്ന് അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കൊവിഡ് നിയന്ത്രണ നടപടികള്‍ക്കിടെ ജോലി നഷ്ടപ്പെട്ടതും, ശമ്പളം ലഭിക്കാത്തതും മൂലം ഉണ്ടായ …
സ്വന്തം ലേഖകൻ: വന്ദേഭാരത് നാലാം ഘട്ടത്തില്‍ ബഹ്‌റെെനിൽ നിന്നു കേരളത്തിലേക്ക് 33 സര്‍വീസുകള്‍. ഇതുള്‍പ്പടെ ജൂലൈ ഒന്ന് മുതല്‍ 14 വരെ ആകെ 47 സര്‍വീസുകൾ ബഹ്‌റെെനിൽ നിന്നുണ്ടാകും. മൂന്നാം ഘട്ടത്തില്‍ കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് ഇല്ലാതിരുന്നതില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. അതു പരിഹരിച്ചാണ് പുതിയ ഷെഡ്യൂള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചിയിലേക്ക് 10, തിരുവനന്തപുരം-ഒൻപത്, കോഴിക്കോട്-ഒൻപത്, കണ്ണൂര്‍-ആറ് …
സ്വന്തം ലേഖകൻ: തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ ഒരച്ഛനെയും മകനെയും മൃഗീയവും ഭീകരവുമായ വിധത്തില്‍ പൊലീസ് കസ്റ്റഡിയില്‍ കൊലപ്പെടുത്തിയ സംഭവം ലോകമറിഞ്ഞത് ഗായികയും ആർജെയുമായ സുചിത്ര എന്ന സുചി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ച ഒരു വീഡിയോയിലൂടെയായിരുന്നു. ഒന്നരക്കോടിയിലേറെ പേര്‍ കണ്ട (ഇതെഴുതുമ്പോള്‍1 7,297,287 വ്യൂസ്) വീഡിയോയില്‍ തൂത്തുക്കുടിയിലെ സംഭവം വിശദമായി വിവരിക്കുകയാണ് സുചി ചെയ്യുന്നത്. കഴിഞ്ഞ മൂന്നു ദിവസമായി …
സ്വന്തം ലേഖകൻ: ഇത്തിഹാദ് എയർവേയ്സിന്റെ ആദ്യ വിമാനം കണ്ണൂരിലെത്തി. ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിന്റെ സഹകരണത്തോടെ അബുദാബി കെഎംസിസി നടത്തിയ ചാർട്ടേഡ് വിമാനം 174 യാത്രക്കാരുമായി ഇന്നലെ വൈകിട്ട് കണ്ണൂരിലിറങ്ങി. വാട്ടർഗൺ സല്യൂട്ട് നൽകിയാണ് ഇത്തിഹാദ് വിമാനത്തെയും യാത്രക്കാരെയും കണ്ണൂർ രാജ്യാന്തര വിമാനത്താവളം സ്വീകരിച്ചത്. ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ ആക്ടിങ് പ്രസിഡന്റ് ടി.കെ. അബ്ദുൽ സലാം, ട്രഷറർ …
സ്വന്തം ലേഖകൻ: പുതുപുത്തൻ ലംബോർഗിനി ഹുറാകൻ സ്പൈഡർ സൂപ്പർ കാർ ഉടമസ്ഥന്റെ കൈയിലെത്തി 20 മിനിറ്റിനുള്ളിൽ റോഡിൽ ഇടിച്ചു തകർന്നു. 3.89 കോടി രൂപ വിലയുള്ള കാറാണ് വാങ്ങി മിനിറ്റുകൾക്കുള്ളിൽ അപകടത്തിൽപ്പെട്ടത്. ഇംഗ്ലണ്ടിലെ വെസ്റ്റ് യോർക്ക് ഷെയറിലാണ് അപകടം. കാർ മെക്കാനിക്കൽ തകരാറിനെ തുടർന്ന് ഹൈവേയുടെ മധ്യത്തിൽ നിന്നുപോവുകയായിരുന്നു. പിന്നാലെ വന്ന വാൻ കാറിലിടിക്കുകയായിരുന്നു. തലയ്ക്ക് …