1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 29, 2020

സ്വന്തം ലേഖകൻ: ദുബായിൽ പിഴയടയ്ക്കാത ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ അവസരം. നാളെ കാലാവധി തീരുന്ന ലൈസൻസുകൾ നടപടിക്രമം കൂടാതെ പുതുക്കി നൽകും. ഒരു വർഷത്തേക്കാണ് പുതുക്കുക. കൊവിഡ് പശ്ചാത്തലത്തിൽ സേവന കേന്ദ്രങ്ങൾ അടച്ചതിനാലാണ് ഓൺലൈൻ സൗകര്യമൊരുക്കുന്നതെന്ന് ആർടിഎ അറിയിച്ചു.

ലൈസൻസ് പുതുക്കാൻ നേത്ര, ശാരീരിക പരിശോധനകൾ ആവശ്യമാണെങ്കിലും ഈ വ്യവസ്ഥകൾ പാലിക്കേണ്ടതില്ലെന്നും അറിയിപ്പിൽ പറയുന്നു. ട്രാഫിക് നിയമലംഘനങ്ങൾക്ക് ബ്ലാക് മാർക് പതിയുകയും പിഴ അടയ്ക്കുകയും വേണമെന്ന വ്യവസ്ഥകളിലും ഇളവുകൾ അനുവദിച്ചിട്ടുണ്ട്.

പുതുക്കിയ ഡ്രൈവിങ് ലൈസൻസിന്റെ പകർപ്പുകൾ അപേക്ഷകർക്ക് ഇ-മെയിൽ വഴി അയയ്ക്കുമെന്നും അധികൃതർ വ്യക്തമാക്കി. ലൈസൻസ് പുതുക്കാനുള്ള ലിങ്ക്: http://www.rta.ae/‏‏wps/‏‏portal/‏‏rta/‏‏ae/‏‏home/‏‏public-transport-and-services-updates?lang=ar. ദുബായ് ഡ്രൈവ് ആർടിഎ ആപ്പ് വഴിയും അപേക്ഷ സമർപ്പിക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.