സ്വന്തം ലേഖകൻ: ലോകത്തിലെ ആദ്യ കോവിഡ് 19 രോഗി വുഹാനിലെ ചെമ്മീന്‍ വ്യാപാരിയായ സ്ത്രീ ആകാമെന്ന് റിപ്പോര്‍ട്ട്. വുഹാനിലെ മത്സ്യമാര്‍ക്കറ്റില്‍ ചെമ്മീന്‍ കച്ചവടം നടത്തിയിരുന്ന അമ്പത്തേഴുകാരിയായ വെയ് ഗ്വക്‌സിയന്‍ എന്ന സ്ത്രീയിലാണ് ആദ്യമായി കോവിഡ് 19 പരിശോധനയിലൂടെ സ്ഥിരീകരിച്ചതെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനീസ് മാധ്യമമായ ‘ദി പേപ്പറി’നെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. ഹുവാന്‍ സമുദ്രോത്പന്ന …
സ്വന്തം ലേഖകൻ: ലോകത്താകമാനം 5 ലക്ഷത്തിലേറെ പേര്‍ക്ക് പടര്‍ന്നു പിടിക്കുകയും 27000 ലേറെ പേരുടെ മരണത്തിനും വഴിവെച്ച കൊവിഡ്-19 ന് കാരണമായ കൊറോണ വൈറസിന്റെ മൈക്രോസ്‌കോപിക് ചിത്രം കണ്ടെത്തി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. ജനുവരി 30 ന് ഇന്ത്യയില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച കേരളത്തിലെ രോഗിയുടെ വായയില്‍ നിന്നും എടുത്ത സാമ്പിളിലൂടെയാണ് മൈക്രോ സ്‌കോപിക് ചിത്രം എടുക്കാനായത്. …
സ്വന്തം ലേഖകൻ: കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യമൊട്ടാകെ ലോക്ഡൗണ് പ്രഖ്യാപിച്ചിരിക്കുകയാണ്. 21 ദിവസം നീണ്ടി നില്‍ക്കുന്ന ഈ ലോക്ഡൗണിനെ അതിജീവിക്കാന്‍ ഗ്രാമീണ ഇന്ത്യക്ക് കഴിയില്ല എന്നാണ് 101 റിപ്പോര്‍ട്ടേഴ്‌സിന്റെ സര്‍വ്വേ പറയുന്നത്. ലോക്ഡൗണ്‍ കാലത്തെ തൊഴിലില്ലായ്മയെ മറികടന്ന് ജീവിക്കാന്‍ 70% ഗ്രാമീണരുടെ കയ്യിലും സമ്പാദ്യമൊന്നുമില്ലെന്നാണ് 101 റിപ്പോര്‍ട്ടേഴ്‌സ് നടത്തിയ സര്‍വ്വേ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് കൊവിഡ് 19 രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ഇന്ന് 39 പേര്‍ക്കാണ് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതില്‍ 34 പേരും കാസര്‍കോട് ജില്ലക്കാരാണ്. ഇതോടെ കാസര്‍കോട്ടെ കൊവിഡ് രോഗികളുടെ എണ്ണം 80 ആയി ഉയര്‍ന്നു. കാസര്‍കോട് നിയന്ത്രങ്ങള്‍ ശക്തമാക്കണമെന്നും സ്ഥിതി ഗുരുതരമാണ് …
സ്വന്തം ലേഖകൻ: ഇന്ത്യയുടെ വളര്‍ച്ചാ നിരക്കില്‍ വലിയ ഇടിവുണ്ടാകുമെന്ന് ആഗോള റേറ്റിംഗ് ഏജന്‍സിസായ മൂഡീസ്. രാജ്യത്തെ ജി.ഡി.പി 2020 ല്‍ 5.3 ശതമാനത്തില്‍ നിന്ന് 2.5 ആകുമെന്ന് മൂഡിസ് റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെയുണ്ടായ സാമ്പത്തിക മാന്ദ്യത്തിന് പുറമെ കൊവിഡ് 19 മൂലം രാജ്യം 21 ദിവസം കൂടി അടച്ചിടുന്നതോടെ സമ്പദ് വ്യവസ്ഥയെ കാത്തിരിക്കുന്നത് വലിയ തിരിച്ചടിയാണ്. …
സ്വന്തം ലേഖകൻ: രാജ്യത്ത് കൂടുതൽ കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജനുവരി 18ന് ശേഷം വിദേശത്ത് നിന്നെത്തിയ എല്ലാവരെയും നിരീക്ഷിക്കണമെന്ന നിലപാട് കടുപ്പിച്ച് കേന്ദ്രം. ജനുവരി 18 മുതൽ രാജ്യാന്തര സർവീസുകൾ റദ്ദാക്കുന്നതിന് മുമ്പ് വരെ എത്തിയ എല്ലാ യാത്രക്കാരെയും നിരീക്ഷിക്കാനാണ് കേന്ദ്രം നിർദേശം നൽകിയിരിക്കുന്നത്. രാജ്യാന്തര വിമാന സര്‍വീസ് റദ്ദാക്കുന്നതിന് മുമ്പ് ഇന്ത്യയിലെത്തിയ …
സ്വന്തം ലേഖകൻ: ആടുജീവിതം സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബ്ലെസിയും നടന്‍ പൃഥ്വിരാജും ഉള്‍പ്പെട്ട സംഘം ജോര്‍ദാനില്‍ കുടുങ്ങിയ സംഭവത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. ജോര്‍ദാനിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് സംഘം അവിടെ കുടുങ്ങിയത്. ഈ വിഷയം അവിടത്തെ എംബസിയുടെ ശ്രദ്ധയില്‍ പെടുത്താന്‍ നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര നിര്‍ദേശം നല്‍കി. …
സ്വന്തം ലേഖകൻ: കോവിഡ് രോഗത്തിന്റെ പശ്ചാത്തലത്തിൽ പുതിയ റീപ്പോ നിരക്ക് പ്രഖ്യാപിച്ച് റിസർവ്. ബാങ്ക് പലിശ നിരക്കുകൾ കുറച്ചു. റീപ്പോ നിരക്ക് 0.75 ശതമാനം കുറച്ച് 4.4% ആക്കി. ഇതോടെ രാജ്യത്തു ഭവന, വാഹന വായ്പ നിരക്കുകൾ കുറയും. എല്ലാ വായ്പ തിരിച്ചടവുകൾക്കും മൂന്ന് മാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. എംപിസി യോഗത്തിനുശേഷം ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത …
സ്വന്തം ലേഖകൻ: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കാന്‍ സംസ്ഥാനത്ത് പ്രത്യേക സന്നദ്ധ സേന രംഗത്തിറങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 22-40 വയസുള്ളവരെയാണ് സേനയില്‍ ഉള്‍പ്പെടുത്തുക. 236000 പേര്‍ അംഗങ്ങളാകും. 941 പഞ്ചായത്തുകളില്‍ 200 പേര്‍ വീതവും 87 മുന്‍സിപ്പാലിറ്റികളില്‍ 500 പേര്‍ വീതവും ആറ് കോര്‍പറേഷനുകളില്‍ 7580 പേര്‍ വീതവും സന്നദ്ധ സേനയിലുണ്ടാകും. ഓണ്‍ലൈന്‍ …
സ്വന്തം ലേഖകൻ: തങ്ങളല്ല കൊറോണ വൈറസിനെ സൃഷ്ടിച്ചതെന്നും തങ്ങള്‍ ബോധപൂര്‍വ്വം അത് അന്താരാഷ്ട്ര തലത്തിലേക്ക് പടര്‍ത്തിയിട്ടില്ലെന്നും ചൈന. ചൈനീസ് വൈറസ് വുഹാന്‍ വൈറസ് എന്ന വിളിപ്പേരിട്ട് കൊറോണ വൈറസിനെ വിളിക്കുന്നതിലുള്ള അതൃപ്തി അറിയിച്ചു കൊണ്ടാണ് ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് ബുധനാഴ്ച ഇത്തരമൊരു പ്രസ്താവന നടത്തിയത്. ചൈനീസ് ജനതയെ വൈറസ് വാഹകരായും സൃഷ്ടാക്കളായും മുദ്രകുത്തുന്നതിന് പകരം …