1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അര്‍ധരാത്രിയില്‍ മുഖ്യമന്ത്രിയെ വിളിച്ചുണർത്തി സഹായം തേടി പെരുവഴിയിലായ പെൺകുട്ടികൾ
അര്‍ധരാത്രിയില്‍ മുഖ്യമന്ത്രിയെ വിളിച്ചുണർത്തി സഹായം തേടി പെരുവഴിയിലായ  പെൺകുട്ടികൾ
സ്വന്തം ലേഖകൻ: പാതിരാത്രിയിൽ പെരുവഴിയിലായ പെൺകുട്ടികൾക്ക് ആശ്വാസമായി എത്തിയ മുഖ്യമന്ത്രിയെ പ്രശംസിച്ച് സോഷ്യൽ മീഡിയ. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഹൈദരാബാദിൽ നിന്നും കേരളത്തിലേക്ക് ടെമ്പോയിൽ യാത്ര തിരിച്ച ടാറ്റാ കൺസൾട്ടൻസിയിലെ ജീവനക്കാർക്കാണ് മുഖ്യമന്ത്രി സഹായത്തിനെത്തിയത്. ചൊവ്വാഴ്ച രാവിലെ ഹൈദരാബാദിൽ നിന്നുമാണ് 13 പെൺകുട്ടികളും ഡ്രൈവറുമടങ്ങുന്ന സംഘം കേരളത്തിലേക്ക് തിരിച്ചത്. രാത്രി ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ അതിർത്തിയിലേ ഇറക്കൂവെന്നായി …
കൊവിഡ്-19 പ്രത്യാഘാതം: ജി-20 രാജ്യങ്ങളെ കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക മാന്ദ്യം
കൊവിഡ്-19 പ്രത്യാഘാതം: ജി-20 രാജ്യങ്ങളെ കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക മാന്ദ്യം
സ്വന്തം ലേഖകൻ: കൊവിഡ്-19 ന്റെ പ്രത്യാഘാതം മൂലം ജി-20 രാജ്യങ്ങള്‍ക്ക് ഈ വര്‍ഷം സാമ്പത്തിക മാന്ദ്യം അനുഭവപ്പെടുമെന്ന് പഠന റിപ്പോര്‍ട്ട്. അമേരിക്ക കേന്ദ്രീകരിച്ചുള്ള സാമ്പത്തിക വിശകലന ഏജന്‍സിയായ മൂഡിസ് ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജി-20യുടെ ആഭ്യന്തര ഉല്‍പാദനം 0.5 ശതമാനം കുറയുമെന്നും അമേരിക്കന്‍ സമ്പദ് വ്യവസ്ഥയില്‍ 2 ശതമാനവും യൂറോസോണ്‍ 2.2 ശതമാനവും കുറയുമെന്നും മൂഡീസ് …
1.7 ലക്ഷം കോടിയുടെ കൊറോണ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
1.7 ലക്ഷം കോടിയുടെ കൊറോണ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
സ്വന്തം ലേഖകൻ: കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ധനമന്ത്രി നിർമല സീതാരാമനാണ് പാക്കേജ് പ്രഖ്യാപിച്ചത്. രാജ്യത്തെ പാവപ്പെട്ടവർക്ക് അടുത്ത മൂന്ന് മാസത്തേക്ക് അഞ്ച് കിലോ അരിയോ ഗോതമ്പോ സൗജന്യമായി നൽകുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. നേരത്തെ ലഭിച്ചുകൊണ്ടിരുന്ന അഞ്ച് കിലോയ്‌ക്ക് പുറമേയാണിത്. രാജ്യത്തെ 80 കോടി പാവപ്പെട്ടവർക്ക് ഇത് പ്രയോജനപ്പെടും. രാജ്യത്ത് …
സംസ്ഥാനത്ത് 9 പേർക്കുകൂടി കോവിഡ്; 112 പേർക്ക് രോഗം; നടപടി കര്‍ശനമാക്കാന്‍ ഓര്‍ഡിനന്‍സ്
സംസ്ഥാനത്ത് 9 പേർക്കുകൂടി കോവിഡ്;  112 പേർക്ക് രോഗം; നടപടി കര്‍ശനമാക്കാന്‍ ഓര്‍ഡിനന്‍സ്
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 9 പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 118 ആയി. ഇതിൽ 112 പേരാണു ചികിത്സയിലുള്ളത്. ആറു പേരുടെ രോഗം ഭേദമായി. ഇന്നു രോഗം സ്ഥിരീകരിച്ചതിൽ 2 പേർ പാലക്കാട് സ്വദേശികളാണ്. എറണാകുളത്ത് 3, പത്തനംതിട്ടയിൽ 2, ഇടുക്കി, കോഴിക്കോട് എന്നിവിടങ്ങളിൽ …
“3 രൂപയ്ക്ക് അരി, 2 രൂപയ്ക്ക് ഗോതമ്പ്,” ഈ പോരാട്ടം 21 ദിവസത്തിനകം ജയിക്കണമെന്ന് മോദി
“3 രൂപയ്ക്ക് അരി, 2 രൂപയ്ക്ക് ഗോതമ്പ്,” ഈ പോരാട്ടം 21 ദിവസത്തിനകം ജയിക്കണമെന്ന് മോദി
സ്വന്തം ലേഖകൻ: കോവിഡ് 19 നെതിരായ പോരാട്ടത്തിൽ 21 ദിവസത്തിനകം വിജയിക്കാൻ ആകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വന്തം മണ്ഡലമായ വാരണാസിയിലെ ജനങ്ങളുമായി വീഡിയോ കോൺഫറൻസിലൂടെ സംവദിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മഹാ ഭാരത യുദ്ധം 18 ദിവസത്തിനുള്ളിൽ ജയിച്ചു. ഇപ്പോൾ കോവിഡ് 19നെതിരെ രാജ്യം നടത്തുന്ന പോരാട്ടം 21 ദിവസത്തിനകം വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി …
കൊറോണക്കാലം തീരുമ്പോൾ ആര് വാഴും? ആഗോള രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിവരച്ച് മഹാമാരി
കൊറോണക്കാലം തീരുമ്പോൾ ആര് വാഴും? ആഗോള രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിവരച്ച് മഹാമാരി
സ്വന്തം ലേഖകൻ: ആഗോള മെഡിക്കല്‍ രംഗത്തെ മുള്‍മുനയില്‍ നിര്‍ത്തിച്ച കൊവിഡ്-19 ആഗോള രാഷ്ട്രീയസമവാക്യങ്ങളിലും മാറ്റം വരുത്തുമെന്നാണ് സൂചനകള്‍. കൊവിഡ്-19 നെ ചൊല്ലി അമേരിക്കയും ചൈനയും തമ്മില്‍ ഉണ്ടായ വാഗ്വാദങ്ങള്‍ ഇതിനോടകം ചര്‍ച്ചയായതാണ്. കൊറോണ വൈറസിനെ ‘ചൈനീസ് വൈറസ്’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ‘വുഹാന്‍ വൈറസ്’ എന്നായിരുന്നു ഒരുവേള സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ പ്രയോഗം. കൊവിഡ് …
എയർ ഇന്ത്യയ്ക്കും ക്വാറന്റിൻ; പ്രതിദിന നഷ്ടം 35 കോടി; സർവീസ് നിർത്തി
എയർ ഇന്ത്യയ്ക്കും ക്വാറന്റിൻ; പ്രതിദിന നഷ്ടം 35 കോടി; സർവീസ് നിർത്തി
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനവും രാജ്യത്തെ ലോക്ക്ഡൗണും സൃഷ്ടിച്ച പ്രതിസന്ധിയിൽ പൊതുമേഖല സ്ഥാപനമായ എയർ ഇന്ത്യ നേരിടുന്നതു കോടികളുടെ നഷ്ടം. രാജ്യാന്തര, ആഭ്യന്തര സർവീസുകൾ സസ്പെൻഡ് ചെയ്തതോടെ ദിവസവും 30–35 കോടിയാണു കമ്പനിക്കു നഷ്ടമെന്നാണ് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തത്. “സർക്കാരിന്റെ നിർദേശത്തെത്തുടർന്ന് മറ്റു കമ്പനികളെപ്പോലെ ഞങ്ങളുടെയും ഒരു യാത്രാവിമാനം പോലും സർവീസ് …
കൊറോണയ്ക്ക് മുന്നിൽ തോൽക്കില്ലെന്ന് ഇറ്റലി; ബാൽക്കണികളിൽ ‘ബെല്ല ചാവോ’യും ‘മണി ഹെയ്സ്റ്റും”
കൊറോണയ്ക്ക് മുന്നിൽ തോൽക്കില്ലെന്ന് ഇറ്റലി; ബാൽക്കണികളിൽ ‘ബെല്ല ചാവോ’യും ‘മണി ഹെയ്സ്റ്റും”
സ്വന്തം ലേഖകൻ: ‘മണി ഹെയ്സ്റ്റ്’ എന്ന സീരിസിലൂടെ ഈയടുത്ത് കാലത്ത് ഏറെ പ്രശസ്തമായ ‘ബെല്ല ചാവോ’ എന്ന നാടോടിപ്പാട്ട് ക്വാറന്റൈനിലായ ഇറ്റാലിയന്‍ തെരുവുകളില്‍ മുഴങ്ങുകയാണ്. കൊവിഡ്-19 ഏറ്റവും കൂടുതല്‍ മരണത്തിനിടയായിക്കുന്ന ഇറ്റലി സമ്പൂര്‍ണ്ണ ലോക്ക് ഡൗണിലായിട്ട് ദിവസങ്ങളായി. ജനങ്ങളെല്ലാം വീടുകളില്‍ ക്വാറന്റൈനിലാണ്. ഈ വിഷമഘട്ടത്തിലും വീടുകളിലെ മട്ടുപ്പാവിലെത്തി പാട്ടു പാടിയും സംഗീതോപകരണങ്ങള്‍ വായിച്ചും, പരസ്പരം കരുത്താകാന്‍ …
പോലീസിനെ വട്ടം‌കറക്കി ജനം; കാസര്‍കോട് വിലക്ക് ലംഘിച്ച പ്രവാസികളുടെ പാസ്പോര്‍ട്ട് കണ്ടു കെട്ടും;
പോലീസിനെ വട്ടം‌കറക്കി ജനം;  കാസര്‍കോട് വിലക്ക് ലംഘിച്ച പ്രവാസികളുടെ പാസ്പോര്‍ട്ട് കണ്ടു കെട്ടും;
സ്വന്തം ലേഖകൻ: കോവിഡ്-19 ന്റെ വ്യാപനം തടയാൻ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും വിലവയ്‌ക്കാതെ ഒരുകൂട്ടം ആളുകൾ. സംസ്ഥാനം പൂർണ്ണമായി അടച്ചിട്ടിട്ടും ജനങ്ങൾ റോഡിലിറങ്ങി. കർശന നിയന്ത്രണങ്ങൾ ലംഘിച്ച് ഒരുപാട് പേരാണ് പൊതുനിരത്തിലിറങ്ങിയത്. തിരക്ക് നിയന്ത്രിക്കാൻ പൊലീസ് പലയിടത്തും കഷ്‌ടപ്പെട്ടു. ശാന്തമായ ഭാഷയിലാണ് ഇപ്പോൾ പറയുന്നതെന്ന് ഇനി ഇതായിരിക്കല്ല നിലപാടെന്നും പൊലീസ് അധികൃതർ വ്യക്‌തമാക്കി. അത്യാവശ്യ …
സാമൂഹിക അകലം കർശനമായി പാലിച്ചാല്‍ ഇന്ത്യയിലെ കൊവിഡ് വ്യാപനം 62% ഒഴിവാക്കാമെന്ന് പഠനം
സാമൂഹിക അകലം കർശനമായി പാലിച്ചാല്‍ ഇന്ത്യയിലെ കൊവിഡ് വ്യാപനം 62% ഒഴിവാക്കാമെന്ന് പഠനം
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ 62 ശതമാനം കൊവിഡ് വ്യാപനവും സാമൂഹിക അകലം പാലിച്ചാല്‍ നിയന്ത്രണ വിധേയമാക്കാമെന്ന് പഠനം. അകലം പാലിക്കേണ്ടതിന്റെ പ്രാധാന്യം ലോകാരോഗ്യ സംഘടനയും മറ്റ് ആരോഗ്യ വിദഗ്ധരും ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് പുതുതായി നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നത് സാമൂഹിക അകലവും ക്വാറന്റൈനിങും കൃത്യമായി പാലിക്കപ്പെട്ടാല്‍ ഇന്ത്യയിലെ കൊവിഡ് വ്യാപനം …