1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ടോക്യോ ഒളിമ്പിക്‌സ് 2021 ലേക്ക് മാറ്റാൻ ജപ്പാൻ; തീരുമാനം അന്താരാഷ്ട്ര സമ്മർദത്തെ തുടർന്ന്
ടോക്യോ ഒളിമ്പിക്‌സ് 2021 ലേക്ക് മാറ്റാൻ ജപ്പാൻ; തീരുമാനം അന്താരാഷ്ട്ര സമ്മർദത്തെ തുടർന്ന്
സ്വന്തം ലേഖകൻ: 2020ലെ ടോക്യോ ഒളിമ്പിക്സ് മാറ്റിവെക്കും. കൊറോണയുടെ പശ്ചാത്തലത്തില്‍, ഒളിമ്പിക്സ് ഒരു വര്‍ഷം മാറ്റിവെക്കാന്‍ സാവകാശം നല്‍കണമെന്ന് ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി(ഐ.ഒ.സി.)യോട് ജപ്പാന്‍ ആവശ്യപ്പെട്ടു. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ, ഐ.ഒ.സി. പ്രസിഡന്റ് തോമസ് ബാഹുമായി നടത്തിയ ചര്‍ച്ചയ്ക്കിടെയാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. ഇത് ഐ.ഒ.സി. അംഗീകരിച്ചതായി ഷിന്‍സോ ആബെയുടെ ഓഫീസ് സ്ഥിരീകരിച്ചു. ബാഹുമായി …
ഇന്ത്യയിൽ 15 ലക്ഷം രൂപ വരുമാനമുണ്ടെങ്കിൽ പ്രവാസിയായി കണക്കാക്കില്ല; ഭേദഗതിയോടെ ധനകാര്യ ബിൽ
ഇന്ത്യയിൽ 15 ലക്ഷം രൂപ വരുമാനമുണ്ടെങ്കിൽ പ്രവാസിയായി കണക്കാക്കില്ല; ഭേദഗതിയോടെ ധനകാര്യ ബിൽ
സ്വന്തം ലേഖകൻ: പ്രവാസികൾക്ക് ഇന്ത്യയിലെ ബിസിനസിൽനിന്നോ തൊഴിലിൽനിന്നോ മുൻവർഷം 15 ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുണ്ടാവുകയും മറ്റേതെങ്കിലും രാജ്യത്തു നികുതി നൽകാതിരിക്കുകയും ചെയ്താൽ പ്രവാസിയായി കണക്കാക്കില്ലെന്ന വ്യവസ്ഥകൂടി ഉൾപ്പെടുത്തി ധനകാര്യ ബിൽ പാർലമെന്റ് പാസ്സാക്കി. 120 ദിവസത്തിൽ കൂടുതൽ ഇന്ത്യയിൽ താമസിച്ചാൽ പ്രവാസി പദവി നഷ്ടപ്പെടുമെന്നതിനു പുറമെയുള്ള വ്യവസ്ഥയായാണു ധനമന്ത്രി നിർമല സീതാരാമൻ ഈ ഭേദഗതി …
“എന്തിന് ഇഷ്ടങ്ങൾ മാറ്റിവക്കണം,” ഇറ്റലിയെ കൊറോണ ദുരന്തത്തിലേക്ക് നയിച്ച മനോഭാവം…
“എന്തിന് ഇഷ്ടങ്ങൾ മാറ്റിവക്കണം,” ഇറ്റലിയെ കൊറോണ ദുരന്തത്തിലേക്ക് നയിച്ച മനോഭാവം…
സ്വന്തം ലേഖകൻ: ഇറ്റലിയിൽ 650 പേർക്ക് കോറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയും 17 പേർ മരിക്കുകയും ചെയ്തതിനു പിന്നാലെ ഭരണപക്ഷത്തുള്ള ഇറ്റാലിയൻ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാവ് നിക്കോള സിംഗെരത്തി ഇറ്റലിയിലെ വൻ നഗരങ്ങളിലൊന്നായ മിലാനിലേക്ക് ഫെബ്രുവരി 27 ന് ഒരു യാത്ര നടത്തി. പതിനൊന്നു നഗരങ്ങൾ ലോക്ക്ഡൗൺ ചെയ്തതിനു പിന്നാലെയുള്ള സിംഗെരത്തിയുടെ യാത്ര വൻ വിവാദങ്ങൾക്ക് …
28 പേര്‍ക്കു കൂടി കോവിഡ്-19; കേരളം അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു; ലോക്ക്ഡൌൺ അറിയേണ്ടതെല്ലാം
28 പേര്‍ക്കു കൂടി കോവിഡ്-19; കേരളം അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു; ലോക്ക്ഡൌൺ അറിയേണ്ടതെല്ലാം
സ്വന്തം ലേഖകൻ: കൊറോണ വൈറസ് വ്യാപനം വർധിക്കുന്ന സാഹചര്യത്തില്‍ കേരളമാകെ അടച്ചുപൂട്ടലി(ലോക്ക് ഡൗണ്‍)ലേക്കു കടക്കുകയാണ്. പുതുതായി 28 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തിലാണു കൂടുതല്‍ കടുത്ത നടപടിയിലേക്കു സംസ്ഥാന സര്‍ക്കാര്‍ കടക്കുന്നത്. മാര്‍ച്ച് 31 വരെയാണു ലോക്ക് ഡൗണ്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതിനുശേഷം എന്തുവേണമെന്ന് ആലോചിക്കുമെന്നാണു മുഖ്യമന്ത്രി വ്യക്തമാക്കിയത്. കാസര്‍ഗോഡ് ജില്ലയില്‍ …
“ഒരു വിമാനം അയക്കൂ,” കസാഖ്സ്ഥാനിൽ കുടുങ്ങിയ 300 ഓളം ഇന്ത്യൻ വിദ്യാർഥികൾ പറയുന്നു
“ഒരു വിമാനം അയക്കൂ,” കസാഖ്സ്ഥാനിൽ കുടുങ്ങിയ 300 ഓളം ഇന്ത്യൻ വിദ്യാർഥികൾ പറയുന്നു
സ്വന്തം ലേഖകൻ: രാജ്യാന്തര വിമാനങ്ങൾക്ക് ഇന്ത്യ വിലക്കേർപ്പെടുത്തിയതോടെ കസാഖ്സ്ഥാൻ ആൽമറ്റി വിമാനത്താവളത്തിൽ കുടുങ്ങിയത് 300 ഓളം ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾ. മാർച്ച് 22 മുതൽ 31 വരെയാണ് ഇന്ത്യ രാജ്യാന്തര വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ആൽമറ്റി പൂർണമായും അടച്ചതോടെ വിദ്യാർഥികൾ മൂന്നു ദിവസമായി വിമാനത്താവളത്തിൽ അകപ്പെട്ടിരിക്കുകയാണ്. കസാഖ്സ്ഥാനിലെ തിരക്കേറിയ നഗരമാണ് ആൽമറ്റി. …
കൊറോണ കൂടുതൽ അപകാരിയാകുന്നത് പ്രായമായവരിലും പുരുഷന്മാരിലും?
കൊറോണ കൂടുതൽ അപകാരിയാകുന്നത് പ്രായമായവരിലും പുരുഷന്മാരിലും?
സ്വന്തം ലേഖകൻ: കൊവിഡ് 19 വൈറസ് ബാധിക്കുന്നതിന് സ്ത്രീ പുരുഷ വ്യത്യാസമുണ്ടോ? പ്രായമുള്ളവരില്‍ എന്ത് കൊണ്ടാണ് കോറോണ വൈറസ് ബാധ അതീവ അപകടകരമാകുന്നത്? നിരവധി ചോദ്യങ്ങളാണ് ഇത്തരത്തില്‍ കൊറോണയെ സംബന്ധിച്ച് പലര്‍ക്കുമുള്ളത്. എന്നാല്‍ രോഗകാരിയായ വൈറസിനേക്കുറിച്ചുള്ള പഠനങ്ങള്‍ പുരോഗമിക്കുകയാണ്. പല ഗവേഷണ സ്ഥാപനങ്ങളുടേയും വിശദീകരണമനുസരിച്ച് പ്രാരംഭ ദിശയിലാണ് ഈ പരീക്ഷണങ്ങള്‍ ഉള്ളത്. കഴിഞ്ഞ വര്‍ഷം നവംബര്‍ …
ഇറ്റലിയില്‍ കുടുങ്ങിയ 263 പേരെ ഇന്ത്യയിലെത്തിക്കാൻ ബോയിങ് 777 പറത്തി താരമായി സ്വാതി
ഇറ്റലിയില്‍ കുടുങ്ങിയ 263 പേരെ ഇന്ത്യയിലെത്തിക്കാൻ ബോയിങ് 777 പറത്തി താരമായി സ്വാതി
സ്വന്തം ലേഖകൻ: കൊറോണ ലോകമെമ്പാടും പടര്‍ന്നുകൊണ്ടിരിക്കുകയാണ്. തുടക്കത്തില്‍ ഏറ്റവുമധികം കൊറോണബാധിതരും മരണസംഖ്യയും ചൈനയിലായിരുന്നുവെങ്കില്‍ ഇന്നത് ഇറ്റലിയിലാണ്. നാടും വീടും വിട്ടു ജോലിക്കും പഠനത്തിനുമൊക്കെയായി അന്യരാജ്യങ്ങളില്‍പോയവര്‍ പലരും സ്വന്തം നാടുകളിലേക്ക് എത്താനുള്ള ശ്രമങ്ങളിലുമാണ്. ഇതിനിടയില്‍ സ്വന്തം ജീവന്‍ പോലും വകവെക്കാതെ കൊറോണ വൈറസ് ബാധിത പ്രദേശങ്ങളില്‍ നിന്നു വരുന്നവരെ സുരക്ഷിതമായി ഇന്ത്യയിലേക്കെത്തിക്കാന്‍ ശ്രമിക്കുന്നവരുണ്ട്. ഈ സാഹചര്യത്തില്‍ വാര്‍ത്തകളില്‍ …
കൊറോണ: 3200 വൈറസ് ബാധിതരെ ഉള്‍പ്പെടുത്തി പരീക്ഷണത്തിനൊരുങ്ങി യൂറോപ്പ്
കൊറോണ: 3200 വൈറസ് ബാധിതരെ ഉള്‍പ്പെടുത്തി പരീക്ഷണത്തിനൊരുങ്ങി യൂറോപ്പ്
സ്വന്തം ലേഖകൻ: കൊറോണ വൈറസിനെതിരേയുള്ള മരുന്ന് പരീക്ഷണത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ലോകം. നാല് തരത്തിലുള്ള പരീക്ഷണാര്‍ഥത്തിലുള്ള ചികിത്സകള്‍ 3200പേരില്‍ പരീക്ഷിക്കാനൊരുങ്ങുകയാണ് ഫ്രഞ്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആന്റ് മെഡിക്കല്‍ റിസര്‍ച്ച്. റെംഡെസിവിര്‍ , റിട്ടോനാവിര്‍/ ലോപിനാവിര്‍ , റിട്ടോനാവിര്‍/ ലോപിനാവിര്‍+ ഇന്റര്‍ഫെറോണ്‍ ബീറ്റ, ഹൈട്രോക്‌സി ക്ലോറോക്വിന്‍ എന്നീ നാലുതരം മരുന്നുകളുപയോഗിച്ചുള്ള ചികിത്സാ രീതിയാണ് പരീക്ഷിക്കുന്നത്. ഡിസ്‌കവറി എന്നാണ് ഈ …
രാജ്യത്ത് 75 കൊറോണ ബാധിത ജില്ലകൾ അടച്ചിടാൻ കേന്ദ്ര നിർദേശം; സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ തുടരും
രാജ്യത്ത് 75 കൊറോണ ബാധിത ജില്ലകൾ അടച്ചിടാൻ കേന്ദ്ര നിർദേശം; സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ തുടരും
സ്വന്തം ലേഖകൻ: കൊറോണയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ 7 ജില്ലകള്‍ അടച്ച് പൂട്ടാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 7 ജില്ലകള്‍ അടച്ചിടണം എന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ഇക്കാര്യം നാളെ ചേരുന്ന ഉന്നത തല യോഗത്തില്‍ ചര്‍ച്ച ചെയ്യും. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുളള അറിയിപ്പ് ഇങ്ങനെ: കേരളത്തിലെ 7 ജില്ലകള്‍ പൂര്‍ണ്ണമായി …
കേരളത്തില്‍ 15 പേര്‍ക്ക് കൂടി കൊവിഡ്; കോഴിക്കോടും വൈറസ് ബാധ; കാസർകോട് ജില്ല പൂർണമായും അടച്ചു
കേരളത്തില്‍ 15 പേര്‍ക്ക് കൂടി കൊവിഡ്; കോഴിക്കോടും വൈറസ് ബാധ; കാസർകോട് ജില്ല പൂർണമായും അടച്ചു
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് പതിനഞ്ച് പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. 59,295 പേര്‍ നിരീക്ഷണത്തിലാണ്. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 2 പേര്‍ എറണാകുളം ജില്ലക്കാരും 2 പേര്‍ മലപ്പുറം ജില്ലക്കാരും 2 പേര്‍ കോഴിക്കോട് ജില്ലക്കാരും 4 പേര്‍ കണ്ണൂര്‍ ജില്ലക്കാരും 5 പേര്‍ കാസറഗോഡ് ജില്ലക്കാരുമാണ്. ഇതോടെ കേരളത്തില്‍ 67 പേര്‍ക്കാണ് …