സ്വന്തം ലേഖകൻ: വിമാനത്തിനുള്ളില്‍ യാത്രക്കാരനും കാബിന്‍ക്രൂവും തമ്മില്‍ പൊരിഞ്ഞ വാക്കേറ്റം. വാക്കേറ്റത്തിനിടെ എയര്‍ ഹോസ്റ്റസിന്റെ വക യാത്രക്കാരന്റെ കരണത്തടി. ഒട്ടും മടിച്ചില്ല, യാത്രക്കാരനും തിരിച്ചടിച്ചു. ബ്രസല്‍സ് എയര്‍ലൈന്‍സിന്റെ വിമാനത്തിലാണ് സംഭവം. അടിയുടെയും തിരിച്ചടിയുടെയും വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുകയാണ്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഭാര്യാമാതാവിന്റെ സീറ്റിന് ഇരുവശവും ഇരുന്നവര്‍ അപമര്യാദയായി പെരുമാറിയെന്നും വിഷയത്തില്‍ വിമാനജീവനക്കാര്‍ ഇടപെട്ടില്ലെന്നുമായിരുന്നു യാത്രക്കാരന്റെ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് പുതിയ കൊറോണ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും അതീവജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാഹിയില്‍ മലയാളിയായ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് ഇന്ന് 18011 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 17744 പേര്‍ വീടുകളിലും 268 പേര്‍ ആശുപത്രികളിലുമാണുള്ളത്. 65 പേരെയാണ് ഇന്ന് പുതുതായി …
സ്വന്തം ലേഖകൻ: സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യാൻ നീക്കം. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഗോഗോയിയെ നാമനിർദേശം ചെയ്യുന്നത്. ഇന്ത്യൻ സുപ്രീം കോടതിയുടെ 46ാമത് ചീഫ് ജസ്റ്റിസായിരുന്നു രഞ്ജൻ ഗോഗോയി അയോധ്യ, ശബരിമല, റഫാൽ, അസം പൗരത്വ രജിസ്റ്റർ, ആർ ടി ഐ തുടങ്ങിയ അതിപ്രധാന കേസുകളിൽ വിധി …
സ്വന്തം ലേഖകൻ: റിയാലിറ്റി ഷോയില്‍ നിന്ന് പരാജയപ്പെട്ടവരെയൊക്കെ എന്തിനാണ് സ്വീകരണം നല്‍കി ആനയിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ബിഗ് ബോസില്‍ നിന്ന് പുറത്തായ രജിത് കുമാറിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വീകരണം നല്‍കിയ സംഭവത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. കൈരളി ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം. “ഇത്ര ലാഘവത്തോടെയാണോ കേരളീയ സമൂഹം കാര്യങ്ങളെ കാണുന്നത്. ഒരു ബിഗ് …
സ്വന്തം ലേഖകൻ: ലോകമെങ്ങും ഇപ്പോള്‍ കൊറോണ വൈറസ് ഭീതിയില്‍ ആണ്. ഗള്‍ഫ് രാജ്യങ്ങളിലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് കുവൈത്തിലെ ഒരു ദേശീയ ചാനലില്‍ വാര്‍ത്താ അവതാരക മലയാളത്തില്‍ കൊറോണ വൈറസിനെ കുറിച്ച് വിശദീകരിച്ചത്. മറിയം അല്‍ ഖബന്ദി എന്ന തനി കുവൈത്തിയായ സ്ത്രീ ആയിരുന്നു ആ വാര്‍ത്ത വായിച്ചത്. എന്നാല്‍ സംസാരിച്ചതോ, തനി ‘മലബാര്‍ …
സ്വന്തം ലേഖകൻ: ലോകത്ത് നാശം വിതച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് ഇന്ത്യയിലെ വേനലിനെ അതിജീവിച്ച് വേഗമെത്തുമെന്ന് വിലയിരുത്തൽ. ചൂടും ഈർപ്പവും നിലനിൽക്കുന്ന ഇടങ്ങളിൽ കൊറോണ വൈറസ് വ്യാപിക്കുന്നത് തുടരുമെന്നാണ് ലോകാരോഗ്യ സംഘടനയും കൊറോണ വൈറസിനെക്കറിച്ച് ഗവേഷണം നടത്തുന്ന വിദഗ്ധരും നൽകുന്ന വിവരം. ലോകത്ത് നേരത്തെ നാശം വിതച്ച സാർസിനും മെർസിനും ശേഷം ഏറ്റവുമധികം പേരെ ബാധിക്കുന്ന മൂന്നാമത്തെ …
സ്വന്തം ലേഖകൻ: കൊവിഡ് 19 ഭീതി തുടരുമ്പോഴും ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍നിന്നും പുറത്തായ രജിത് കുമാറിനെ സ്വീകരിക്കാന്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ രണ്ട് പേര്‍ അറസ്റ്റില്‍. ചേലാമറ്റം സ്വദേശികളായ നിബാസ്, അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. രജിത് കുമാറിനെ സ്വീകരിക്കാന്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കുട്ടികളുമായി നിരവധി പേരാണ് കൊച്ചിവിമാനത്താവളത്തില്‍ എത്തിയത്. നിയന്ത്രണങ്ങള്‍ ലംഘിച്ചെത്തിയ …
സ്വന്തം ലേഖകൻ: “കേരള ഈസ് ഓസം,” പറയുന്നത് അമേരിക്കൻ യൂട്യൂബറും സഞ്ചാരിയുമായ നിക്കൊളായ് ടി. ജൂനിയറാണ്. മാസങ്ങൾക്കു മുന്നെ കേരളത്തിലെ ജനങ്ങളുടെ മാലിന്യം വലിച്ചെറിയുന്ന സംസ്കാരത്തിനെതിരേ പൊട്ടിത്തെറിച്ച അതേ നിക്കൊളായ്, തന്റെ പുതിയ വീഡിയോയിൽ കേരളസർക്കാരിന്റെ കൊറോണപ്രതിരോധപ്രവർത്തനങ്ങളെ പ്രശംസിക്കുകയാണ്. കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് വീഡിയോ പകർത്തി യൂട്യൂബിൽ അപ്‌ലോഡ് ചെയ്താണ് നിക്കൊളായ് എന്ന …
സ്വന്തം ലേഖകൻ: നിര്‍ഭയ കേസിലെ പ്രതികള്‍ വധശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യാന്തര കോടതിയെ (ഇന്റര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ്)സമീപിച്ചു. അക്ഷയ്, പവന്‍, വിനയ് എന്നീ മൂന്നുപ്രതികളാണ് രാജ്യാന്തര കോടതിയെ സമീപിച്ചത്. അതേസമയം നിര്‍ഭയ കേസിലെ പ്രതി മുകേഷ് സിങ് നല്‍കിയ ഹര്‍ജി തിങ്കളാഴ്ച സുപ്രീംകോടതി തള്ളി. ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് ജസ്റ്റിസ് മിശ്ര ചൂണ്ടിക്കാട്ടി. മുകേഷ് സിങ്ങിന് …
സ്വന്തം ലേഖകൻ: സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട യെസ് ബാങ്കിനുമേല്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം മാര്‍ച്ച് 18-ന് പിന്‍വലിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ബുധനാഴ്ച വൈകുന്നേരം ആറുമണിയോടെ ബാങ്കിന്റെ പണമിടപാടുകള്‍ക്കുള്ള മൊറോട്ടോറിയം അവസാനിക്കും. ബാങ്കിന്റെ പ്രതിസന്ധി പരിഹരിക്കുന്നതിനാണ് സര്‍ക്കാരും കേന്ദ്രബാങ്കും പെട്ടെന്ന് നടപടിയെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. നിക്ഷേപകരുടെ പണം ബാങ്കിന്റെ കൈയില്‍ സുരക്ഷിതമാണെന്ന് അദ്ദേഹം …