സ്വന്തം ലേഖകൻ: കൊവിഡ്-19 രോഗികളെ ചികിത്സിക്കുന്ന ഒരു നഴ്സിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആണ് ഇപ്പോള്‍ ആഗോളതലത്തില്‍ ശ്രദ്ധ നേടുന്നത്. ജോലിക്കിടയില്‍ മാസ്ക് നിരന്തരം ധരിച്ചത് കാരണം മുറിവേറ്റ മുഖത്തിന്റെ ചിത്രം സഹിതമാണ് ഇവര്‍ കുറിപ്പ് എഴുതിയിരിക്കുന്നത്. കുറിപ്പില്‍ ജോലിക്കിടയില്‍ താനനുഭവിക്കുന്ന മാനസികവും ശാരീരികവും ആയ പ്രശ്നങ്ങളും കൊവിഡ്-19 വല്ലാതെ ഭയപ്പെടുത്തുമ്പോഴും അവര്‍ എങ്ങനെ തന്റെ നഴ്സിംഗ് …
സ്വന്തം ലേഖകൻ: കോവിഡ് 19നെതിരെ സംസ്ഥാനത്ത് ജാഗ്രത തുടരുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സംസ്ഥാനത്ത് നിലവില്‍ 3313 പേര് നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 293 പേർ ആശുപത്രികളിലാണുള്ളത്. 1179 സാംപിളുകള്‍ പരിശോധിച്ചു. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 273 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട് തിരുവനന്തപുരവും കോഴിക്കോടും സാംപിളുകള്‍ ടെസ്റ്റ് ചെയ്ത് തുടങ്ങി. പത്തനംതിട്ടയിൽ മാപ്പിങ് ഉണ്ടാക്കിയിട്ടുണ്ട്. കോണ്ടാക്ട് …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് ലോകവ്യാപകമായി പടരുന്ന സാഹചര്യത്തില്‍ സൗദിയിലെ ആരാംകോ എണ്ണ കമ്പനിയിലെ പുതിയ സുരക്ഷാ മുന്‍കരുതല്‍ നടപടി വിവാദത്തില്‍. വൈറസിനെ പ്രതിരോധിക്കാനായി സാനിറ്റൈസേര്‍സ് എല്ലാ തൊഴിലാളികള്‍ക്കും ലഭിക്കാന്‍ വേണ്ടി എടുത്ത നടപടിയാണ് വിവാദത്തിന് കാരണമായത്. ഹാന്‍ഡ് സാനിറ്റൈസറിന്റെ വലിയ ഒരു കുപ്പി എണ്ണകമ്പനിയിലെ ഒരു തൊഴിലാളിയുടെ ശരീരത്തില്‍ ഘടിപ്പിച്ചിരിക്കുകയാണ്. കൈ കഴുകാന്‍ ആവശ്യമുള്ളവരുടെ …
സ്വന്തം ലേഖകൻ: കോവിഡ് 19 ആശങ്കയില്‍ ഇന്ത്യയിലേക്കുള്ള വിമാനനിരക്ക് ഇടിഞ്ഞു. ടിക്കറ്റ് തിരയുന്നവരുടെ എണ്ണം 40 ശതമാനം കുറഞ്ഞു. പലയിടത്തേക്കും വിമാനസര്‍വീസ് നിര്‍ത്തിവെക്കുന്ന സാഹചര്യത്തില്‍ യാത്രയില്‍ മാറ്റം വരുത്താന്‍ വിമാനകമ്പനികള്‍ ഇളവും പ്രഖ്യാപിച്ചു. ആളൊഴിഞ്ഞാണ് പല വിമാനങ്ങളും പറക്കുന്നത്. വിമാനകമ്പനികളുടെ വെബ്സൈറ്റുകളില്‍ ടിക്കറ്റ് തിരയുന്നവരുടെ എണ്ണത്തില്‍ 40 ശതമാനം കുറവുണ്ടായിട്ടുണ്ട്. ശരാശരി അഞ്ച് ശതമാനം വീതം …
സ്വന്തം ലേഖകൻ: രാജ്യത്തെ സേവിങ്സ് അക്കൗണ്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന മിനിമം ബാലന്‍സ് എസ്ബിഐ പിന്‍വലിച്ചു. എല്ലാ മാസവും മിനിമം ബാലന്‍സ് നിലനിര്‍ത്തണമെന്ന നിബന്ധന പിന്‍വലിച്ചതായി ബുധനാഴ്ച പത്രക്കുറിപ്പിലൂടെയാണ് എസ്ബിഐ അറിയിച്ചത്. 44.51 കോടി സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് ഈ തീരുമാനം ഗുണകരമാകും. ഓരോ മൂന്നുമാസം കൂടുമ്പോഴും അക്കൗണ്ട് ഉടമകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന എസ്എംഎസ് ചാര്‍ജും എസ്ബിഐ പിന്‍വലിച്ചിട്ടുണ്ട്. …
സ്വന്തം ലേഖകൻ: പാർട്ടി അംഗത്വമെടുത്തതിനു പിന്നാലെ രാജ്യസഭയിലേക്ക് ജ്യോതിരാദിത്യ സിന്ധ്യയെ നാമനിർദേശം ചെയ്ത് ബി.ജെ.പി. മൂന്ന് ഒഴിവുകളാണുള്ളത്. ഇതില്‍ രണ്ട് സീറ്റിലേക്കാണ് ബി.ജെ.പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് മൂന്നു സീറ്റുകളാണ് ഒഴിവുള്ളത്. നിലവിലെ സാഹചര്യത്തിൽ ഒരു എം.പിയെ മാത്രമാണ് ബി.ജെ.പിക്ക് ജയിപ്പിക്കാനാവുക. എന്നാൽ, രണ്ടാമത്തെ സീറ്റും പിടിക്കാൻ ബി.ജെ.പി ശ്രമിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ട്. 230 അംഗസഭയിൽ കോൺഗ്രസിന് …
സ്വന്തം ലേഖകൻ: ആലപ്പുഴ പൂച്ചാക്കലിലെ കാറപകടം മദ്യലഹരിയിലെന്ന് പൊലീസ്. കാറിലുണ്ടായിരുന്ന രണ്ടുപേരും മദ്യപിച്ചിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. പൂച്ചാക്കൽ സ്വദേശി മനോജ്, ഇതരസംസ്ഥാന തൊഴിലാളിയായ ആനന്ദ് മുഡോയി എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇരുവര്‍ക്കും അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിടിച്ച് പരിക്കേറ്റതില്‍ ഒരു കുട്ടിയുടെ നില അതീവ ഗുരുതരമാണ്. ശ്രീനാരായണ ഹയർ …
സ്വന്തം ലേഖകൻ: കൊറോണ വൈറസിനെ എങ്ങനെ പ്രതിരോധിക്കാം എന്നത് സംബന്ധിച്ച വ്യാജ വാര്‍ത്തകള്‍ ലോകമെങ്ങും പരന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ വാട്സ് ആപ്പ് പോലുള്ള സാമൂഹ്യ മാധ്യമങ്ങള്‍ വഴിയാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഇത്തരം വ്യാജവാര്‍ത്തകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന നിലപാടാണ് കേരള സര്‍ക്കാര്‍ സ്വീകരിച്ചരിക്കുന്നത്. ഇതിനിടെയാണ് ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്ത പുറത്ത് വരുന്നത്. …
സ്വന്തം ലേഖകൻ: മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ വന്‍ പ്രതിസന്ധിയിലാഴ്ത്തി ജ്യോദിരാത്യ സിന്ധ്യ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ഇന്നു തന്നെ അദ്ദേഹം ബിജെപിയില്‍ ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി മുന്‍ അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സിന്ധ്യ രാജി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. രാജിക്കത്ത് കോണ്‍ഗ്രസ് ഇടക്കാല …
സ്വന്തം ലേഖകൻ: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില കുത്തനെ ഇടിഞ്ഞതിനെതുടര്‍ന്ന് ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയെന്ന സ്ഥാനം മുകേഷ് അംബാനിക്ക് നഷ്ടമായി. ബ്ലൂംബര്‍ഗിന്റെ കോടീശ്വരന്മാരുടെ തത്സമയ പട്ടികപ്രകാരം അംബാനിയേക്കാള്‍ 2.6 ബില്യണ്‍ ആസ്തിയുമായി ആലിബാബയുടെ സഹസ്ഥാപകനും മുന്‍ എക്സിക്യൂട്ടീവ് ചെയര്‍മാനുമായ ജാക് മാ മുന്നിലെത്തി. 4450 കോടി ഡോളറാണ് ജാക് മായ്ക്ക് സ്വന്തമായുള്ളത്. മുകേഷ് അംബാനിയുടെ …